Search
  • Follow NativePlanet
Share
» »വാലന്‍റൈൻസ് ദിനം ഡാർജലിങ്ങിൽ.. സ്വപ്ന നഗരത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ ആഘോഷം.. ഐആർസിടിസി പാക്കേജ്

വാലന്‍റൈൻസ് ദിനം ഡാർജലിങ്ങിൽ.. സ്വപ്ന നഗരത്തിലെ മഞ്ഞുമൂടിയ മലനിരകളിൽ ആഘോഷം.. ഐആർസിടിസി പാക്കേജ്

ലോകം മുഴുവൻ പ്രണയ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ്. നീണ്ട നാളുകൾക്ക് ശേഷമുള്ള കൂടിച്ചേരൽ ആഘോഷമാക്കാനാണ് ചിലർ കാത്തിരിക്കുന്നതെങ്കിൽ മറ്റുചിലർക്ക് അത് പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള യാത്രകളാണ്. ഇതിലേതായാലും നിങ്ങള്‍ക്ക് കിടിലൻ ഒരനുഭവം നല്കുകയാണ് ഐആർസിടിസി. വാലന്‍റൈൻ ദിനം ഡാർജലിങ്ങിലും സിക്കിമിലും ആഘോഷിച്ച് അടിച്ചു പൊളിച്ച് മടങ്ങിയെത്തുവാൻ പറ്റിയ ഒരു പാക്കേജാണ് ഐആർസിടിസി യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.

മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതനിരകളും പച്ചപ്പ് നിറഞ്ഞകാടുകളും പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകളും കണ്ട് സാഹസികമായി കുറച്ച് ദിവസങ്ങൾ.. അതും ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം ആകുമ്പോൾ അതിന്‍റെ രസം പിന്നെയും കൂടും. കൊച്ചിയിൽ നിന്നുള്ള സിക്കിം- ഡാർജലിങ് യാത്രയുടെ വിശേഷങ്ങള്‍ അറിയാം.

Valentine s Day 2025 Celebrate The Love In Sikkim And Darjeeling

കൊച്ചിയിൽ നിന്ന് ഫെബ്രുവരി 11 ന് പുറപ്പെടുന്ന യാത്ര അഞ്ച് രാത്രിയും ആഫ് പകലും നീണ്ടു നിൽക്കുന്ന യാത്രയാണ്. ഗാംങ്ടോക്ക്, ഡാർജലിങ് കലിംപോങ് എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങള്‍ സന്ദർശിക്കുന്ന യാത്രയില്‍ പ്രായവ്യത്യാസമില്ലാതെ ആര്‍ക്കും പോകാം.

വൈബ്രന്‍റ് സിക്കിം ആൻഡ് ഡാർജലിങ് എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് 11 ന് രാവിലെ 6.50 ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.35 ന് ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ എത്തും. അവിടുന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്ത് കലിംപോങ്ങിൽ എത്തും. അന്ന് രാത്രി പ്രത്യേക പരിപാടികൾ ഒന്നുമില്ല.

രണ്ടാം ദിവസം ഭക്ഷണത്തിന് ശേഷം കലിംപോങ് കാണാനായി ഇറങ്ങും. ഗോൾഫ് കോഴ്‌സ്, ഡർബിൻ ധാരാ ഹിൽസ്, പൈൻ വ്യൂ ഫ്ലവർ നഴ്‌സറികൾ തുടങ്ങിയവയാണ് ആദ്യം കാണുന്നത്. തുടർന്ന് ഗാങ്ടോക്കിലേക്ക് പോകും. വൈകുന്നേരം നിങ്ങൾക്കിഷ്ടമുള്ള പോലെ തിരഞ്ഞെടുക്കാം. രാത്രി ഗാംഗ്‌ടോക്കിൽ താമസം.

മൂന്നാം ദിവസം സോംഗോ തടാകത്തിലേക്കും ബാബ ഹർഭജൻ സിംഗ് സ്മാരകത്തിലേക്കുമുള്ള യാത്രയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഉച്ചവരെയാണ് ഈ യാത്ര. അതുകഴിഞ്ഞ് ഹിമാലയ കാഴ്ചകളും ഗാംങ്ടോക്കും ആസ്വദിച്ച് ഒരു രാത്രി കൂടി ഇവിടെ ചെലവഴിക്കാം.
പിറ്റേന്ന് പ്രഭാതഭക്ഷണത്തിന് ശേഷം നഗര പര്യടനത്തിനായി എഞ്ചി മൊണാസ്ട്രി, ഗണേഷ് ടോക്ക്, ഹനുമാൻ ടോക്ക്, താഷി വ്യൂ പോയിൻ്റ്, ഫ്ലവർ എക്സിബിഷൻ സെൻ്റർ എന്നിവ സന്ദർശിക്കുക. പിന്നീട് കുന്നുകളുടെ രാജ്ഞിയായ ഡാർജിലിംഗിലേക്ക് പോകും. വൈകുന്നേരം ഇവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള വിധത്തില്‍ ചെലവഴിക്കാം.

അഞ്ചാം ദിവസം അതിരാവിലെ ഘൂം മൊണാസ്ട്രി, ബറ്റാസിയ ലൂപ്പ് സന്ദർശിച്ച് ഖാങ്‌ചെൻഡ്‌സോംഗ പർവതത്തിന് മുകളിലുള്ള മനോഹരമായ സൂര്യോദയം കാണാൻ ടൈഗർ കുന്നിലേക്ക് ഡ്രൈവ് ചെയ്യുകയാണ് പ്ലാൻ. പ്രഭാതഭക്ഷണത്തിന് ശേഷം ഹിമാലയൻ മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, പി.എൻ. സുവോളജിക്കൽ പാർക്ക്, ടെൻസിങ് റോക്ക്, ടിബറ്റൻ അഭയാർത്ഥി സ്വയം സഹായ കേന്ദ്രം (, ടീ ഗാർഡൻ, ജാപ്പനീസ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി ഡാർജലിങ്ങിൽ തന്നെ ചെലവഴിക്കും.

ആറാം ദിവസം യാത്രയുടെ അവസാന ദിവസമാണ്. രാവിലെ ഭക്ഷണ ശേഷം ഹോട്ടലിൽ നിന്നിറങ്ങും. ഉച്ചകഴിഞ്ഞ് 2.15 നാണ് ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം. അത് രാത്രി 10.10 ന് കൊച്ചിയിലെത്തും.

ഐആർസിടിസി വൈബ്രന്‍റ് സിക്കിം ആൻഡ് ഡാർജലിങ് എക്സ് കൊച്ചി പാക്കേജിസ്‍ 29 പേർക്കാണ് പങ്കെടുക്കുവാനുള്ള അവസരം. ട്രിപ്പിൾ ഷെയറിങ്ങില്‌ ഒരാൾക്ക് 46550 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 48250 രൂപ, സിംഗിൾ ഒക്യുപൻസിക്ക് 63200 രൂപയും ആണ്. കുട്ടികൾക്ക് 33250 നും 39800 നും ഇടയിലാണ് ടിക്കറ്റ് നിരക്ക്.

ഈ നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസിൽ കൊച്ചിയിൽ നിന്നും തിരികെയുമുള്ള എക്കോണമി ക്ലാസ് യാത്ര, താമസം, നോൺ എസി വാഹനങ്ങളിൽ സൈറ്റ് സീയിങ് യാത്ര, അഞ്ച് ബ്രേക്ക് ഫാസ്റ്റും അഞ്ച് ഡിന്നറും ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
എറണാകുളം - 8287932024, 8287932082
കോഴിക്കോട് -8287932098
തിരുവനന്തപുരം - 8287932095 , 8287932042

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+