Search
  • Follow NativePlanet
Share
» » Valentine's Day 2025: പ്രണയ ദിനമോ.. അതെന്താണ്? വാലന്‍റൈൻസ് ദിനം ആഘോഷിക്കാത്ത രാജ്യങ്ങൾ

Valentine's Day 2025: പ്രണയ ദിനമോ.. അതെന്താണ്? വാലന്‍റൈൻസ് ദിനം ആഘോഷിക്കാത്ത രാജ്യങ്ങൾ

പ്രണയം അതിന്‍റെ പൂർണ്ണതയിൽ ആഘോഷിക്കുന്ന ദിവസമാണ് വാലന്‍റൈൻസ് ദിനം. പ്രണയം തുറന്നു പറയുവാനും പ്രിയപ്പെട്ടവരെ ചേർത്തുനിർത്തുവാനും ഒരു ദിവസത്തിന്‍റെ ആവശ്യമില്ലെങ്കിലും പ്രണയദിനം തരുന്ന ഓർമ്മകൾ മറ്റൊന്നിനും തരാനാകില്ല. ലോകമെമ്പാടും ഒരേ മനസ്സോടെ ഒരു ആഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങളോടെയാണ് പ്രണയത്തെ ആഘോഷിക്കുന്നത്.

എന്നാൽ വാലന്‍റൈൻസ് ദിനം ആഘോഷിക്കാത്ത രാജ്യങ്ങളുണ്ടെന്ന് കേട്ടിട്ടുണ്ടോ?? പ്രണയം ആഘോഷിക്കാൻ മാത്രമല്ല, വാലന്‍റൈൻ ദിനത്തിൽ പ്രിയപ്പെട്ട ഒരാൾക്ക് സ്നേഹ സമ്മാനമായി ഒരു പൂവോ മിഠായിയോ പോലും നല്കാൻ അനുവദിക്കാത്ത നിയമങ്ങളും ചില രാജ്യങ്ങളിൽ നിലനിൽക്കുന്നു. ഇതാ വാലന്‍റൈൻസ് ദിനത്തെ പ്രോത്സാഹിപ്പിക്കാത്ത രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Valentines Day 2024

വാലന്‍റൈൻ ദിനം

ലോകമെമ്പാടും ഫെബ്രുവരി 14 നാണ് വാലന്‍റൈൻ ദിനം ആഘോഷിക്കുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇതിനുള്ളത്. വാലന്‍റൈൻ ഡേയ്ക്ക് മുന്നേയുള്ള ആഴ്ചയിലെ ഓരോ ദിവസവും ഓരോ പ്രത്യേക കാര്യങ്ങൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.

ഫെബ്രുവരി 7 - റോസ് ഡേ,
ഫെബ്രുവരി 8 - പ്രൊപ്പോസ് ഡേ,
ഫെബ്രുവരി 9 - ചോക്കലേറ്റ് ഡേ,
ഫെബ്രുവരി 10 - ടെഡി ഡേ,
ഫെബ്രുവരി 11 - പ്രോമിസ് ഡേ ,
ഫെബ്രുവരി 12 - ഹഗ് ദിനം,
ഫെബ്രുവരി 13 - ചുംബന ദിനം, ഫെബ്രുവരി 14 - പ്രണയദിനം എന്നിങ്ങനെയാണ് വാലന്‍റൈന്‍ വീക്കിലെ ഓരോ ദിവസങ്ങളും അറിയപ്പെടുന്നത്.

വാലന്‍റൈൻ ദിനം ആഘോഷിക്കാത്ത രാജ്യങ്ങള്‍

മതപരമായ കാരണങ്ങൾ ഉൾപ്പെടെ വ്യത്യസ്തങ്ങളായ കാരണങ്ങളാല്‍ വാലന്‍റൈൻ ദിനം ആഘോഷിക്കാത്ത കുറേയേറെ രാജ്യങ്ങളുണ്ട്. ചില രാജ്യങ്ങളിൽ പ്രണയദിനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും വിലക്കുണ്ടെങ്കിലും മറ്റുചില രാജ്യങ്ങളിൽ ഔദ്യോഗിക വിലക്കുകൾ ഒന്നുമില്ലെങ്കിലും ഈ ദിനം ആഘോഷിക്കാറേയില്ല.

1. ഇന്തോനേഷ്യ

വാലന്‍റൈൻ ദിനാഘോഷങ്ങൾക്ക് യാതൊരു തരത്തിലുള്ള വിലക്കും ഇല്ലാത്ത രാജ്യമാണ് ഇന്തോനേഷ്യ. ജക്കാർത്ത ഉൾപ്പെടെയുള്ള നഗര പ്രദേശങ്ങളിൽ യുവാക്കൾ പല തരത്തില് വാലന്‍റൈൻ ദിനം ആഘോഷിക്കുന്നു. പ്രണയിക്കുന്നവര്‍ക്കൊപ്പം ദിവസം ചെലവഴിച്ചും സമ്മാനങ്ങൾ നല്കിയും യാത്ര പോലുമെല്ലാം ഇവിടുത്തെ യുവാക്കൾ വാലന്‍റൈൻ ദിനം ചെലവഴിക്കുന്നു.

എന്നാൽ നഗരപ്രദേശങ്ങൾ വിട്ട് സുരബായ, മകാസർ, ബന്ദ ആച്ചെ പോലുള്ള സ്ഥലങ്ങളിലേക്ക് വരുമ്പോൾ വാലന്‍റൈൻ ദിനാഘോഷങ്ങൾക്ക് വലി പ്രാധാന്യം കാണില്ലെന്നു മാത്രമല്ല, ചില വിലക്കുകളെക്കുറിച്ചും കേൾക്കേണ്ടി വന്നേക്കാം. ഇസ്‌ലാമിക പ്രബോധനങ്ങൾക്ക് വിരുദ്ധമാണെന്നന്ന് പറഞ്ഞ് 2020-ൽ ബന്ദ ആച്ചെ നഗര ഭരണകൂടം വാലന്‍റൈൻസ് ദിനം പൂർണമായും നിരോധിച്ചിരുന്നു.

2. മലേഷ്യ

മതേതര രാജ്യമായ മലേഷ്യയിലും വാലന്‍റൈൻസ് ദിനാഘോഷങ്ങൾക്ക് വിലക്കുകൾ നിലനിൽക്കുന്നു. ഇസ്ലാം മത വിശ്വാസികൾ ഈ ദിവസം ആഘോഷിക്കുന്നതിനോടാണ് ഇവിടെ എതിർപ്പ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം ഇസ്ലാം മതവിശ്വാസികളാണ്. രാജ്യത്തെ യാഥാസ്ഥിതിക ഇസ്ലാമിക അധികാരികൾ എല്ലാ വർഷവും പ്രണയദിനത്തെ പരസ്യമായി എതിർക്കാറുണ്ട്. ക്വാലാലംപൂര്‍, സെലാംഗൂർ തുടങ്ങിയ സ്ഥലങ്ങളിൽ പല എതിർപ്പുകളും അക്രമങ്ങളും വാലന്‍റൈൻസ് ദിനവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. മലേഷ്യയിലെ ഫത്വ കൗൺസിൽ 2005 ല്‍ വാലന്റൈൻസ് ദിനത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത് വലിയ വാർത്തയായിരുന്നു.

3. പാക്കിസ്ഥാൻ

പ്രശ്നങ്ങളൊന്നുമില്ലാതെ 2016 വരെ വാലന്‍റൈൻ ദിനം ആഘോഷിച്ചിരുന്ന രാജ്യമാണ് പാക്കിസ്ഥാൻ. 2017ൽ മപതരമായ കാരണങ്ങളാൽവാലൻ‍റൈൻസ് ദിനാഘോഷങ്ങൾ നിരോധിക്കണമെന്ന ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി അംഗീകരിക്കുകയും ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. അന്നത്തെ പാക്കിസ്ഥാന്‌ പ്രസിഡന്റായിരുന്ന മംനൂൺ ഹുസൈനാണ് പാകിസ്താൻ പൗരന്മാരോട് വാലന്റൈൻസ് ദിനാഘോഷത്തിൽ നിന്ന് വിട്ട് നിൽക്കാൻ ആവശ്യപ്പെട്ടത്. വാലന്‍റൈൻ ദിനവുമായി ബന്ധപ്പെട്ട യാതൊരു സൂചനകളും അടയാളങ്ങളും ഇവിടെ കാണാന്‍ പാടില്ല.

4. ഇറാൻ

മതപരമായ കാരണങ്ങളാലല്ല, മറിച്ച് പാശ്ചാത്യ സംസ്കാരത്തിന്‍റെ കടന്നുകയറ്റമായി കണ്ടാണ് വാലന്‍റൈൻസ് ദിനം ഇറാനിൽ നിരോധിച്ചിരിക്കുന്നു. രാജ്യത്തിന്‍റെ പൈതൃകത്തെ നശിപ്പിക്കാൻ സാധ്യതയുള്ള ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.

5. സൗദി അറേബ്യ

വാലന്‍റൈൻ ദിനാഘോഷങ്ങൾക്ക് വിലക്കുകൾ സൗദി അറേബ്യയിലുണ്ട്. ഇവിടെ സ്നേഹവും വാത്സല്യവും പൊതുഇടങ്ങളിൽ പ്രകടിപ്പിക്കുന്നതിന് വിലക്കുകളുണ്ട്. മാത്രമലല്, പ്രണയ ദിനത്തിൽ അതുമായി ബന്ധപ്പെട്ട സമ്മാനങ്ങള് വാങ്ങുന്നതിനും നല്കുന്നതിനും കർശനമായ വിലക്കുണ്ട്. വർഷത്തിൽ മറ്റേതു ദിവസത്തിലും ഇത്തരം സാധനങ്ങൾ വാങ്ങുന്നതിന് പ്രശ്നമില്ല. എന്നാൽ 2029 മുതൽ ഷെയ്ഖ് അഹമ്മദ് ഖാസിം അൽ ഖംദി വാലന്‍റൈൻ ദിനത്തെ നല്ല ബന്ധങ്ങൾക്കുള്ള ദിവസമായി കണക്കാക്കിയതോെ രാജ്യത്ത് വാലന്റൈൻസ് ദിനാഘോഷങ്ങൾക്കുള്ള വിലക്കും മാറി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+