രാജസ്ഥാൻ യാത്രകൾ സഞ്ചാരികള്‍ക്ക് എന്നും അത്ഭുതവും കൗതുകവും ഉണർത്തുന്ന ഇടങ്ങളാണ്. പഴയകാലത്തിന്‍റെ ശേഷിപ്പുകൾ ഇന്നും സൂക്ഷിക്കുന്ന ഇവിടം പേരുപോലെ തന്നെ രാജാക്കന്മാരുടെ നാടും കോട്ടകളുടെയും കൊത്തളങ്ങളുടെയും സ്ഥാനം കൂടിയുമാണ്. ഇപ്പോഴിതാ രാജസ്ഥാനിലേക്ക് യാത്ര പ്ലാൻ ചെയ്യാൻ പുതിയൊരു കാരണം കൂടി വന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, രാജസ്ഥാന്‍റെ സ്വന്തം പൈതൃക തീവണ്ടിയായ വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുകയാണ്.
രാജസ്ഥാന്‍റെ ഏറ്റവും അതിശയിപ്പിക്കുന്ന കാഴ്ചകളിലൂടെ, തുരങ്കങ്ങളും പാലങ്ങളും കടന്ന് വെള്ളച്ചാട്ടങ്ങളും പുത്തൻ നാടുകളും സംസ്കാരങ്ങളും പരിചയപ്പെടുള്ള യാത്ര സഞ്ചാരികൾക്ക് ഒരു പുതുപുത്തൻ അനുഭവമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ നിലനിന്നിരുന്ന റെയിൽ പാത വഴിയുള്ള വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ യാത്ര വ്യത്യസ്തമായ ഒന്നായിരിക്കും.

വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ
രാജസ്ഥാന്‍റെ ആദ്യ പൈതൃക തീവണ്ടിയായ വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ സർവീസ് ആരംഭിച്ചതു മുതൽ സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രയായി മാറിയിരിക്കുകയാണ്. രാജസ്ഥാന്‍റെ ഭൂപ്രകൃതിയും കാഴ്ചകളും മാറിമാരി വരുന്ന ഗ്രാമീണക്കാഴ്ചകളും കണ്ടുള്ള റൂട്ടും പൈതൃക തീവണ്ടിയും കൂടിയാകുമ്പോൾ ഒരു രക്ഷയുമില്ലാത്ത ഒരനുവമായിരിക്കും സഞ്ചാരികൾക്ക് ലഭിക്കുക.
ഈ പൈതൃക തീവണ്ടിയുടെ പ്രത്യേകത അതിന്‍റെ റൂട്ട് മാത്രമല്ല, അതിന്‍റെ രൂപവും എന്‍ജിനും ഒക്കെ ചേരുന്നതാണ്. ഒന്നര നൂറ്റാണ്ട്, അതായത് 150 വർഷത്തോളം പഴക്കമുള്ള ആവി എൻജിനാണ് ഈ പൈതൃക തീവണ്ടിയിൽ ഉപയോഗിക്കുന്നത്. ട്രെയിയിനൽ 60 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എസി കോച്ചാണ് ഒരുക്കിയിട്ടുള്ളത്. എങ്ങനെ നോക്കിയാലും പഴയകാലത്തിന്‍റെ സ്മരണകൾ ഉണർത്തുന്ന ഒന്നായിരിക്കും ഈ യാത്രയെന്ന കാര്യത്തിൽ സംശയം വേണ്ട. ആവി തീവണ്ടിയുടെ അതേ മാതൃകയിലാണ് ഈ പൈതൃക ട്രെയിന് യാത്രയും സജ്ജമാക്കിയിരിക്കുന്നത്.

രാജസ്ഥാനിലെ രാജകുടുംബങ്ങളുമായി ഒരുപാട് ബന്ധങ്ങൾ ഈ ട്രെയിൻ പാതയ്ക്കുണ്ട്. മാല്‍വി ജംങ്ഷന്‍ മുതല്‍ ഫുലാഡ് വരെയുള്ള റെയിൽപാത മേവാറിലെ മഹാരാജാവും മാര്‍വാര്‍ ജംഷ്ഷന്‍ മുതല്‍ ഫുലാഡ് വരെ മാര്‍വാര്‍ മഹാരാജാവും നിർമ്മിച്ചുവെന്നാണ് ചരിത്രം പറയുന്നത്.
വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ റൂട്ട്
പാലി ജില്ലയിലെ മര്‍വാര്‍ ജങ്ഷന്‍ മുതല്‍ കാംലി ഘട്ട് വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ സര്‍വീസ് നടത്തുക. യാത്രയില് കടന്നു പോകുന്ന ഇടങ്ങളുടെ കാഴ്ച മിസ് ചെയ്യാതിരിക്കാനായി ബോഗിയുടെ ഇരുവശത്തും നീളൻ ഗ്ലാസ് ജനാലകൾ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ പുറത്തെ കാഴ്ചകൾ വ്യക്തമായി കാണാൻ കഴിയും. ഫോട്ടോ എടുക്കുന്നതിലും ഒരു ബുദ്ധിമുട്ടും കാണില്ല.
വാലി ക്വീൻ ഹെറിറ്റേജ് ട്രെയിൻ യാത്ര
രാവിലെ 8.30ന് മാർവാർ ജംങ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഫുലാഡ് സ്റ്റേഷനിൽ 10 മിനിട്ടും ഗോറം ഗട്ട് റെയില്‍വേ സ്‌റ്റേഷനിൽ 15 മിനിറ്റും നിർത്തി 11 മണിയോടെ ലക്ഷ്യസ്ഥാനമായ കാംലി ഘട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. മടക്കയാത്ര ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച് വൈകുന്നേരം 05.40ന് മാല്‍വാര്‍ ജംങ്ഷനില്‍ എത്തും.
ഒരാൾക്ക് രണ്ടായിരം രൂപയാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ നാല് ദിവസമായിരിക്കും സർവീസ് ലഭ്യമാവുക. യാത്രയിൽ 172 പാലങ്ങൾ പിന്നിടുന്നതിനൊപ്പം ഒരുപാട് കാലം പഴക്കമുള്ള രണ്ട് തുരങ്കങ്ങളിൽ കൂടിയും യാത്ര കടന്നു പോകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












