Search
  • Follow NativePlanet
Share
» »എന്തുകൊണ്ട് വന്ദേ ഭാരത്? വൈ-ഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, വേറെയും കൗതുകങ്ങൾ

എന്തുകൊണ്ട് വന്ദേ ഭാരത്? വൈ-ഫൈ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, വേറെയും കൗതുകങ്ങൾ

ഇന്ത്യയിലെ യാത്രാ മാര്‍ഗ്ഗങ്ങളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചതാണ് ട്രെയിൻ യാത്രകൾ. സുരക്ഷിതമായ യാത്രയോടൊപ്പം കുറഞ്ഞ ചിലവും സമയവും ട്രെയിനിൻറെ പ്രത്യേകതയാണ്. എന്നാൽ, ട്രെയിൻ യാത്രകൾ കൂടുതൽ വിപ്ലവകരമായി മാറിയത് 2019 ഓടുകൂടിയാണ്. രാജ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിനുകളായ വന്ദേ ഭാരത് എക്പ്രസ് ട്രെയിനുകൾ വന്നതോടെ യാത്രകളുടെ സമയം ചുരുങ്ങി. വേഗതയിൽ, കുറഞ്ഞ സമയത്തില്‍, മികച്ച സൗകര്യങ്ങളോടെ എത്തിച്ചേരാം എന്നതാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേകത. വൈ-ഫൈ കണക്ടിവിറ്റിയടക്കമുള്ള സൗകര്യങ്ങളാണ് ഈ ട്രെയിനുകളിലുള്ളത്. നിലവിൽ 11 റൂട്ടുകളിലാണ് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഇതാ ഇന്നു ലഭ്യമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

Vande Bharat Express:

1 ന്യൂ ഡല്‍ഹി - വാരാണസി വന്ദേഭാരത് എക്‌സ്പ്രസ്
ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ സർവീസാണ് ന്യൂ ഡല്‍ഹി - വാരാണസി വന്ദേഭാരത് എക്‌സ്പ്രസ്.
സ്റ്റോപ്പുകൾ: കാൺപൂർ, അലഹാബാദ്
ട്രെയിൻ സമയം: ന്യൂ ഡൽഹിയിൽ നിന്ന് പുലർച്ചെ ആറ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചകഴിഞ്ഞ് 2 മണിയോടെ വാരണാസിയിലെത്തും. തിരിച്ച് വാരണാസിയിൽ നിന്ന് 3.00 മണിക്ക് തിരിച്ച് ന്യൂ ഡൽഹിയിൽ രാത്രി 11.00 മണിക്ക് എത്തും.
തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ സർവീസ് ഉണ്ടായിരിക്കില്ല.
ടിക്കറ്റ് നിരക്ക്: 1000-3000 രൂപ വരെ.
നേരത്ത, ന്യൂ ഡല്‍ഹി - വാരാണസി യാത്ര ദൈർഘ്യം 13 മണിക്കൂറായിരുന്നത് ഈ ട്രെയിനിൻറെ വരവോടെ 8 മണിക്കൂറായി ചുരുങ്ങി.

Vande Bharat Express:

2. ന്യൂ ഡൽഹി-ശ്രീ മാതാ വൈഷ്ണോ ദേവി കത്രാ വന്ദേ ഭാരത് എക്സ്പ്രസ്
2019 ഒക്ടോബർ 3-ാം തിയതി സർവീസ് ആരംഭിച്ച ഇത് ഇന്ത്യയിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ ആണ്. ഇന്ത്യയിലെ ആദ്യത്തെ വെജിറ്റേറിയൻ ട്രെയിൻ എന്നാണിത് അറിയപ്പെടുന്നത്. ഇതിലെ യാത്രയിൽ പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ യാത്രക്കാർക്ക് ലഭ്യമാവുകയുള്ളൂ. ന്യൂ ഡൽഹിയിൽ നിന്നും ജമ്മു കാശ്മീരിലെ കത്രയിലേക്കാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.

സ്റ്റോപ്പുകൾ: ന്യൂ ഡൽഹി, അംബാല കന്‍റോൺമെന്‍റ് ജങ്ഷൻ, ലുധിയാന ജംഗ്ഷൻ, കത്ര

സമയക്രമം: ഡൽഹിയിൽ നിന്നും രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.00 മണിക്ക് കത്രയിലെത്തും. കത്രയിൽ നിന്നും തിരികെ 3.00 മണിക്ക് യാത്ര ആരംഭിച്ച് രാത്രി 11.00 മണിയോടെ ന്യൂ ഡൽഹിയിലെത്തും.
സാധാരണ ഈ റൂട്ടിലെ ട്രെയിൻ യാത്രാ സമയം ഒൻപതര മണിക്കൂറാണ്. വന്ദേ ഭാരത് എക്സ്പ്രസിന് എട്ടു മണിക്കൂർ മാത്രം മതി.

ന്യൂഡൽഹി-ഉന വന്ദേ ഭാരത് എക്സ്പ്രസ്

2022 ഒക്ടോബറിൽ സർവീസ് ആരംഭിച്ചതാണ് ന്യൂഡൽഹി-അംബ് അന്ദുര വന്ദേ ഭാരത് എക്സ്പ്രസ്. ന്യ ഡൽഹിയിൽ നിന്നും ഹിമാചൽ പ്രദേശിലെ ഉനയിലേക്ക് നടത്തുന്നതാണ് ഈ സർവീസ്.
സ്റ്റോപ്പുകൾ: അംബാല. ചണ്ഡിഗഡ്, അനന്ദ്പൂർ സാഹിബ് ,
ട്രെയിൻ സമയം: ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 5.50ന് ആരംഭിക്കുന്ന യാത്ര 11.00 മണിയോടെ അംബ് അന്ദുരയിലെച്ചും. അവിടെ നിന്നും ഉച്ചയ്ക്ക്1.00 മണിക്ക് എടുക്കുന്ന ട്രെയിൻ വൈകിട്ട് 6.25ന് ന്യൂ ഡൽഹിയിലെത്തും.

ടിക്കറ്റ് നിരക്ക്: 1000-2000 രൂപ

വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തുന്നു.

Vande Bharat Express:

4. ഗാന്ധി നഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്

2022 സെപ്റ്റംബറിൽ ആണ് ഗാന്ധി നഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വേഗമേറിയ വന്ദേ ഭാരത് ട്രെയിനുകളിലൊന്നാണിത്.
സ്റ്റോപ്പുകൾ: സൂറത്ത്, വഡോദര ജംക്‌ഷന്‍, അഹമ്മദാബാദ് ജംക്‌ഷന്‍ ...
ട്രെയിൻ സമയം: മുംബൈയിൽ നിന്ന് രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ 12.25ന് ഗാന്ധിനഗറിലെത്തും. അവിടുന്ന് തുടർന്ന് 2.05ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി 8.25ന് മുംബൈയിലെത്തും.
ടിക്കറ്റ് നിരക്ക്: 1000-2000 രൂപ
വെറും ആറ് മണിക്കൂറാണ് ഈ ട്രെയിനിന്റെ യാത്രാ സമയം. നേരത്തെ ഇത് 9 മണിക്കൂറായിരുന്നു.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തുന്നു.

5. ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ്

ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സര്‍വീസാണിത്.
സമയക്രമം: ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 05:50 ന് യാത്ര10:25ന് ബെംഗളൂരു സിറ്റി ജങ്ഷനിലെത്തും. തുടർന്ന് 10:30 ന് യാത്ര തുടർന്ന് ഉച്ചയ്ക്ക് 12:30 ന് മൈസൂരു ജംഗ്ഷനിൽ എത്തിച്ചേരും. മടക്കയാത്രയ്ക്ക് മൈസൂരു ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 1:05 ന് പുറപ്പെട്ട് 2:55 ന് ബെംഗളൂരു സിറ്റി ജംഗ്ഷനിലെത്തും. ബെംഗളൂരു സിറ്റി ജംഗ്ഷനിൽ നിന്ന് 3:00 മണിക്ക് പുറപ്പെട്ട് രാത്രി 7:35 ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ: കാഡ്പാടി, ബംഗളൂരു
ബുധനാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തുന്നു.

Vande Bharat Express:

6. നാഗ്പൂർ-ബിലാസ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്

2022 ഡിസംബർ മാസത്തിലാണ് നാഗ്പൂർ-ബിലാസ്പൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചത്.
ബിലാസ്പൂർ ജംങ്ഷനിൽ നിന്നും രാവിലെ 6.45ന് എടുക്കുന്ന ട്രെയിൻ നാഗ്പൂർ ജംങ്ഷനിൽ ഉച്ചയ്ക്ക് 12.15ന് എത്തും. നാഗ്പൂരിൽ നിന്നും 2.05ന് പുറപ്പെടുന്ന ട്രെയിൻ തിരികെ ബിലാസ്പൂരിൽ 7.35ന് എത്തിച്ചേരും.
സ്റ്റോപ്പുകൾ: റായ്പുര്‍, ദുര്‍ഗ്, ഗോണ്ടില
ടിക്കറ്റ് നിരക്ക്: 1000-2000 രൂപ.
ശനിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തുന്നു.

Vande Bharat Express:

7. ഹൗറ- ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസ്

ഇന്ത്യൻ റെയിൽവേയുടെ ഏഴാമത്തെയും പശ്ചിമബംഗാളിലെ ആദ്യത്തെയും വന്ദേഭാരത് എക്സ്പ്രസാണിത്. . 2023 ജനുവരി ഒന്നാം തിയതി മുതൽ സർവീസ് പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങി.
ടിക്കറ്റ് നിരക്ക്: 1000-2000 രൂപ
സ്റ്റോപ്പുകൾ:ബോൽപൂർ (ശാന്തിനികേതൻ) മാൾഡ ടൗൺ, ബർസോയ്
സമയക്രമം: രാവിലെ 6.00 മണിക്ക് ഹൗറ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജൽപായ്ഗുരി സ്റ്റേഷനിലെത്തും. തിരികെ, ഇവിടെ നിന്നും ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10.ദദ മണിക്ക് ഹൗറയിലെത്തും.
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സര്‍വീസ് ഉണ്ടായിരിക്കും.
ഹൗറ-ന്യൂ ജൽപൈഗുരി യാത്രയ്ക്ക് വേണ്ടിയിരുന്ന 10.45 മണിക്കൂര്‍ സമയം ഈ ട്രെയിൻ വന്നതോടെ 7.5 മണിക്കൂറായാണ് ചുരുങ്ങിയത്.

Vande Bharat Express:

8. സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ്

തെക്കേ ഇന്ത്യയിലെ രണ്ടാമത്തെയും രാജ്യത്തെ എട്ടാമത്തെയും വന്ദേ ഭാരത് എക്സ്പ്രസാണ് സെക്കന്ദരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്സ്പ്രസ്.
സമയക്രമം: വിശാഖപട്ടണത്തില്‍ നിന്നും രാവിലെ 05.45ന് പുറപ്പെടുന്ന ട്രെയിന്‍ സൈക്കന്ദരാബാദില്‍ 02.15ന് എത്തും. തുടർന്ന്, സൈക്കന്ദരാബാദില്‍ നിന്നും 03.00ന് ആരംഭിക്കുന്ന യാത്ര രാത്രി 11.30ന് വിശാഖപട്ടണത്തിലെത്തും.
സ്റ്റോപ്പുകൾ: വാറങ്കല്‍, കമ്മം, വിജയവാഡ ജംങ്ഷന്‍, രാജമുന്‍ഡ്രി.
നിലവിലെ യാത്രാ സമയമായ പത്ത് മണിക്കൂർ വന്ദേഭാരത് എക്സ്പ്രസ് വന്നതോടെ എട്ടരമണിക്കൂറായി കുറഞ്ഞു.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തുന്നു.

Vande Bharat Express:

9. മുംബൈ - സോളാപുര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്

ഇന്ത്യയിലെ ഒൻപതാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് മുംബൈ - സോളാപുര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്.
സോളാപുരില്‍ നിന്നും രാവിലെ 06.05ന് പുറപ്പെടുന്ന ട്രെയിന്‍ മുംബൈയില്‍ 12.35ന് എത്തും. തിരികെ മുംബൈയിൽ നിന്ന് വൈകിട്ട് 4.05ന് എടുക്കുന്ന ട്രെയിന്‍ രാത്രി 10.40ന് സോളാപുരില്‍ എത്തിച്ചേരും.
സ്റ്റോപ്പുകൾ: ദാദര്‍, കല്യാണ്‍, പുണെ, കുര്‍ദുവാഡി.
ടിക്കറ്റ് നിരക്ക്: 1000-3000
ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്നു.

10. മുംബൈ-ഷിർദ്ദി വന്ദേ ഭാരത് എക്സ്പ്രസ്

രാജ്യത്തെ പത്താമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസാണ് മുംബൈ-ഷിർദ്ദി വന്ദേ ഭാരത് എക്സ്പ്രസ്. 2023 ഫെബ്രുവരി 11 മുതലാണ് ഇത് സർവീസ് ആരംഭിച്ചത്.
യാത്രാക്രമം: മുംബൈയില്‍ നിന്നും രാവിലെ 06.20ന് പുറപ്പെടുന്ന ട്രെയിൻ ഷിർദ്ദിയില്‍ 11.40ന് എത്തിച്ചേരും.തിരികെ, ഷിർദ്ദിയിൽ നിന്ന് 05.25ന് ആരംഭിക്കുകയും മുംബൈയിൽ രാത്രി 10.50ന് എത്തിച്ചേരുകയും ചെയ്യും.
സ്റ്റോപ്പുകൾ:ദാദര്‍, താനെ, നാസിക് റോഡ്
ടിക്കറ്റ് നിരക്ക്: 1000-2000 രൂപ
ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്നു.

Vande Bharat Express

11. ന്യൂഡൽഹി - ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്പ്രസ്

രാജ്യത്തെ പതിനൊന്നാമത്തെയും ഏറ്റവും വേഗതയേറിയതുമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് ന്യൂഡൽഹി - ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്പ്രസ്. ഭോപ്പാലിലെ റാണി കമലപതി റെയിൽവേ സ്റ്റേഷനും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും ഇടയിൽ ആണിത് സർവീസ് നടത്തുന്നത്.
സ്റ്റോപ്പുകൾ: ആഗ്ര കന്‍റോൺമെന്‍റ്, ഗ്വാളിയോർ, വീരാംഗന ലക്ഷ്മി ഭായ് ഝാൻസി.
സമയക്രമം: റാണി കമലാപതി സ്റ്റേഷനിൽ നിന്നും രാവിലെ 5.40ന് പുറപ്പെടുന്ന ട്രെയിൻ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ 1.30ന് എത്തിച്ചേരും. നിസാമുദ്ദീനിൽ നിന്നും 2.40ന് പുറപ്പെടുന്ന ട്രെയിൻ റാണി കമലാപതിയിൽ രാത്രി 10.10ന് എത്തും.
ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+