Search
  • Follow NativePlanet
Share
» »വന്ദേ ഭാരത് ട്രെയിൻ എങ്ങനെ നിർത്തും, ഇതിൽ വലിക്കാൻ ചങ്ങലയുണ്ടോ.. അത്യാവശ്യഘട്ടങ്ങളിൽ ഇത്രയും ചെയ്താൽ മതി

വന്ദേ ഭാരത് ട്രെയിൻ എങ്ങനെ നിർത്തും, ഇതിൽ വലിക്കാൻ ചങ്ങലയുണ്ടോ.. അത്യാവശ്യഘട്ടങ്ങളിൽ ഇത്രയും ചെയ്താൽ മതി

കാഴ്ചയിൽ മാത്രമല്ല, ഓട്ടത്തിലും സൗകര്യത്തിലും തികച്ചും പ്രീമിയം.. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളെ ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റൊരു ട്രെയിനിനും തോൽപ്പിക്കാൻ കഴിയാത്ത വിധത്തിൽ ഏറെ മുന്നിലാണ് വന്ദേ ഭാരത്. പകൽ യാത്രകൾക്ക് ഏറെ വിശ്വസിക്കാവുന്ന സർവീസായി മാറാൻ ചുരുങ്ങിയ സമയമേ വന്ദേ ഭാരതിന് വേണ്ടിവന്നുള്ളൂ.

മണിക്കൂറുകളുടെ ലാഭമാണ് യാത്രക്കാർക്ക് വന്ദേ ഭാര നല്കുന്നത്. പത്തും പതിനാലും മണിക്കൂർ വേണ്ടിവന്നിരുന്ന യാത്രകൾക്ക് എട്ടു മണിക്കൂറിൽ തീര്‍ക്കാം എന്നതിനാൽ കൂടുതൽ ആളുകൾ ഇതിനെ ആശ്രയിക്കുന്നു. ടിക്കറ്റ് നിരക്ക് അധികമാണെങ്കിലും ലഭിക്കുന്ന സേവനം അത്രയും മികച്ചതായതിനാൽ ആർക്കും പരാതിയുമില്ല.

Vande Bharat Train No Chain Pulling How to Stop in an Emergency

നിലവിൽ 78 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സർവീസ് നടത്തുന്നത്. നിരവധി റൂട്ടുകളിൽ ഇനിയും വരാനിരിക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസിനൊപ്പം വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് വണ്ടികളും വരും വർഷങ്ങളിൽ കൂടുതലെത്തും. കേരളത്തിൽ രണ്ട് വന്ദേ ഭാര് സർവീസുകളാണുള്ളത്. ഇത് രണ്ടും രാജ്യത്തെ തന്നെ ഏറ്റവും തിരക്കുള്ള സർവീസ് കൂടിയാണ്.

വന്ദേ ഭാരത് ട്രെയിൻ പ്രത്യേകകൾ

എസി കംപാർട്മെന്‍റ്, ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, ഓട്ടമാറ്റിക് ഡോറുകൾ, റിവോൾവിങ് ചെയറുകൾ,ബയോ വാക്വം ശുചിമുറികൾ , മൊബൈല് ചാർജിങ് പോയിന്‍റ്, ലാപ്ടോപ്പ് ചാർജിങ് പ്ലഗ്, എന്നിങ്ങനെ നിരവധി പ്രത്യേകതകൾ വന്ദേ ഭാരത് ട്രെയിനുകൾക്കുണ്ട്. എക്സിക്യൂട്ടീവ് കോച്ചുകളിൽ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി കവാച്ച് ടെക്‌നോളജി ആണ് ഉപയോഗിക്കുന്നത്.

വന്ദേ ഭാരത് എങ്ങനെ നിർത്തും?

സാധാരണ ട്രെയിനുകളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ചങ്ങല വലിച്ചാണ് നിർത്തുന്നത്. യാത്രക്കാർ സ്റ്റേഷനിലിറങ്ങിയ ശേഷം കടറാൻ വിട്ടുപോവുക, അപകടങ്ങൾ ഉണ്ടാവുക, മറ്റ് അത്യാവശ്യ ഘട്ടങ്ങൾ എന്നിങ്ങനെ പല അവസരങ്ങളിലും യാത്രക്കാർ ചങ്ങല വലിച്ച് വണ്ടി നിർത്താറുണ്ട്. എന്നാല്‌ വന്ദേ ഭാരത് ട്രെയിൻ എങ്ങനെ നിർത്തും, വന്ദേ ഭാരത് നിർത്താൻ ചങ്ങല ഉണ്ടോ എന്ന് നിങ്ങൾക്കറിയാമോ.. നമുക്ക് നോക്കാം.

വന്ദേ ഭാരതിൽ ചങ്ങല വലിക്കാമോ?

വന്ദേ ഭാരത് ഏതെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ നിർത്തുവാൻ ചങ്ങല വലിച്ചാൽ മതിയെന്നാണോ നിങ്ങൾ കരുതുന്നത്.. എന്നാൽ യഥാർത്ഥത്തിൽ വന്ദേ ഭാരത് ട്രെയിനുകളില്‌ ഇങ്ങനെ ചങ്ങ വലിച്ച് നിർത്താൻ സാധിക്കില്ല. മറ്റു ട്രെയിനുകളിലെപ്പോലെ നിർത്തുവാനുള്ള ചങ്ങല ഇതിനില്ല.

അതിവേഗത്തിൽ ഓടുന്ന ട്രെയിൻ ആയതിനാൽ വളരെ പെട്ടന്ന് ചങ്ങല വലിച്ച് നിര‍്ത്താന്‌ സാധിക്കില്ല. എന്നാൽ അത്യാവശ്യ ഘട്ടങ്ങളില്‌‍ നിങ്ങൾക്ക് ലോക്കോ പൈലറ്റുമായി ബന്ധപ്പെടുവാൻ അലാറം സൗകര്യം ലഭ്യമാണ്.
ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുവാനുള്ളതാണിത്. ഇത് ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്ത് ഒരു ക്യാമറയും മൈക്കും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അതുവഴി നിങ്ങൾ അലാറം അടിക്കുമ്പോൾ, ട്രെയിനിന്‍റെ ലോക്കോ പൈലറ്റിന് ഒരു സിഗ്നൽ ലഭിക്കുകയും നിങ്ങളുടെ മുഖവും ശബ്ദവും കാണാനും സാധിക്കും.

ഇതുവഴി നിങ്ങൾക്ക് ലോക്കോ പൈലറ്റിനോട് നിങ്ങളുടെ അത്യാവശ്യ കാര്യം സംസാരിക്കാം. ന്യായമായ ആവശ്യമാണെങ്കിൽ ട്രെയിൻ നിര്‍ത്തും.
അനാവശ്യമായി അലാറം റിങ് ചെയ്താൽ നിങ്ങൾക്കെതിരെ നടപടിയെടുക്കുവാൻ റെയിൽവേയ്ക്ക് അധികാരമുണ്ട്. മണിക്കൂറിൽ 120 മുതൽ 180 കിലോമീറ്റര് വേഗതയിൽ വരെ ഓടുവാൻ കഴിയുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പെട്ടന്ന് നിര്‍ത്തുക എന്നത് എളുപ്പമല്ലെന്ന് മാത്രമല്ല, അപകടവുമാണ്. ഈ സാഹചര്യം ഒഴിവാക്കുവാൻ ലോക്കോ പൈലറ്റിന് മാത്രമേ ട്രെയിൻ നിർത്തുവാൻ സാധിക്കൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+