വേളാങ്കണ്ണി ദേവാലയം, രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഒരേ മനസ്സോടെ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനം. ജാതിമത വ്യത്യാസമില്ലാതെ വേളാങ്കണ്ണി ആരോഗ്യമാതാവിനെ കാണാനെത്തുന്നവര്‍ക്ക് അവിടെയെത്തി അനുഗ്രഹം നേടുക എന്നൊരു ലക്ഷ്യം മാത്രമാണ് ഉള്ളത്. ദൂരെദേശങങളിൽ നിന്നും വരുന്നവർക്ക് വേളാങ്കണ്ണിയിലേക്ക് ട്രെയിൻ ആണ് ആശ്രയം.
വേളാങ്കണ്ണിയിലേക്ക് വിശ്വാസികളെത്തുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ഗോവ. ഗോവയിൽ നിന്നും ട്രെയിനിന് വരികയാണ് ഏറ്റവും എളുപ്പമുള്ള മാർഗം. അല്പം നീണ്ടയാത്രയാണെങ്കിലും ബസ് മാറിക്കയറിയുള്ള യാത്രയെപ്പോലെ മടുപ്പിക്കില്ലെന്നതും വിമാനയാത്ര പോലെ ചെലവേറിയതല്ല എന്നതുമാണ് ട്രെയിൻ യാത്ര തിരഞ്ഞെടുക്കാനുള്ള കാരണം.

ഗോവയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് ഒരൊറ്റ ട്രെയിൻ ആണ് നേരിട്ട് സർവീസ് നടത്തുന്നത്. വാസ്കോ ഡ ഗാമ റെയിൽവേ സ്റ്റേഷനിൽ നിന്നാരംഭിച്ച് ഗോവയിലെ മഡ്ഗാവോണ് വഴി സാൻവേദ്രം ചർച്ച്, കുലേം, കാസില്‍ റോക്ക്, ലോണ്ടാ ജംങ്ഷന്‍ എന്നിവിടങ്ങളില് നിർത്തി വരുന്ന ട്രെയിൻ നമ്പർ 17315 വേളാങ്കണ്ണി എക്സ്പ്രസ്. ഇതാ ഗോവ- വേളാങ്കണ്ണി ട്രെയിൻ യാത്ര സമയം, ടിക്കറ്റ്, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ വായിക്കാം.
വാസ്കോ ഡ ഗാമ- വേളാങ്കണ്ണി എക്സ്പ്രസ് 17315
എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 09:00 മണിക്ക് വാസ്കോ ഡ ഗാമ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന 17315 വാസ്കോ ഡ ഗാമ- വേളാങ്കണ്ണി എക്സ്പ്രസ് 27 മണിക്കൂർ 25 മിനിറ്റ് യാത്ര ചെയ്ത് യാത്രയുടെ രണ്ടാമത്തെ ദിവസം ഉച്ചയ്ക്ക് 12:25 ന് വേളാങ്കണ്ണി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. സ്ലീപ്പർ, എസി ത്രീ എക്കോണമി , എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണ് ലഭ്യമായിട്ടുള്ളത്.
സ്ലീപ്പർ ക്ലാസിൽ 570 രൂപ, എസി ത്രീ എക്കോണമിയിൽ 1430 രൂപ, എസി ത്രീ ടയറിൽ 1530 രൂപ, എസി ടൂ ടയറിൽ 2210 രൂപാ എന്നിങ്ങനെയാണ് നിരക്ക്.
വാസ്കോ ഡ ഗാമ - 9.00
മഡ്ഗാവോണ്‍ - 9.30
സന്‍വെര്‍ഡം ചർട്ട് - 9.49
കുലെം - 10.15
കാസില്‍ റോക്ക് - 11.30
ലോണ്ട ജംഗ്ഷന്‍ - 12.10
ധാര്‍വാര്‍ - 13.38
എസ്‌എസ്‌എസ് ഹുബ്ബള്ളി ജംഗ്ഷന്‍ - 14.20
മൈലാറ ഹവേരി - 15.58
റാണിബെന്നൂര്‍ - 16.29
ദാവംഗരെ - 17.03
ബിരൂര്‍ ജംഗ്ഷന്‍ - 18.30
അര്‍സികേര ജംഗ്ഷന്‍ - 19.25
ടിപ്ടൂര്‍ - 19.46
തുംകുര്‍ - 21.18
ചിക് ബനവാര്‍ - 22.13
ബനസവാടി - 23.11
കൃഷ്ണരാജപുരം - 23.28
ബംഗാരപേട്ട് - 00.33
സേലം ജംഗ്ഷന്‍ - 04.02
ഇറോഡ് ജംഗ്ഷന്‍ - 05.20
കരൂര്‍ - 06.28
തിരുച്ചിറപ്പള്ളി - 08.10
തഞ്ചാവൂര്‍ - 09.28
തിരുവാരൂർ ജംഗ്ഷന്‍ - 10.23
നാഗപട്ടണം - 11.40
വേളാങ്കണ്ണി - 12.25 എന്നിങ്ങനെയാണ് സമയക്രമം.
വേളാങ്കണ്ണി- വാസ്കോഡ ഗാമ എക്സ്പ്രസ് 17316
വേളാങ്കണ്ണിയിൽ നിന്ന് തിരികെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് വാസ്കോഡ ഗാമ എക്സ്പ്രസ് പുറപ്പെടുന്നത്. രാതിരി 11.55 ന് വേളാങ്കണ്ണിയിൽ നിന്നെടുക്കുന്ന ട്രെയിൻ 26 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് വ്യാഴാഴ്ച പുലർച്ചെ 2.40 ന് വാസ്കോ ഡ ഗാമയിൽ എത്തും.
വേളാങ്കണ്ണി - - 23.55
നാഗപട്ടണം - 00.10
തിരുവാരൂര്‍ ജംഗ്ഷന്‍ - 00.53
തഞ്ചാവൂര്‍ - 01.48
തിരുച്ചിറപ്പള്ളി - 03.00
കരൂര്‍ - 04.23
ഇറോഡ് ജംഗ്ഷന്‍ - 06.25
സേലം ജംഗ്ഷന്‍ - 07.22
ബംഗാരപേട്ട് - 10.03
കൃഷ്ണരാജപുരം - 10.48
ബനസവാടി - 11.14
ചിക് ബനവാര്‍ - 12.03
തുമകുര്‍ - 12.58
ടിപ്ടൂര്‍ - 14.13
അര്‍സികേര ജംഗ്ഷന്‍ - 14.35
ബിരൂര്‍ ജംഗ്ഷന്‍ - 15.20
ദാവംഗരെ - 16.40
റാണിബെന്നൂര്‍ - 17.21
മൈലാറ ഹവേരി - 17.50
എസ്‌എസ്‌എസ് ഹുബ്ബള്ളി ജംഗ്ഷന്‍ - 20.10
ധാര്‍വാര്‍ - 20.44
ലോണ്ട ജംഗ്ഷന്‍ - 22.06
കാസില്‍ റോക്ക് - 22.45
കുലെം - 00.20
സന്‍വെര്‍ഡം ചർച്ച് - 00.44
മഡ്ഗാവോണ്‍ - 01.30
വാസ്കോ ഡ ഗാമ - 02.40 എന്നിങ്ങനെയാണ് സമയം,
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













