Search
  • Follow NativePlanet
Share
» »വെട്ടുകാട് പള്ളി തിരുന്നാള്‍ 2024; ആയിരങ്ങള്‍ക്കഭയസ്ഥാനം, ക്രിസ്തുരാജ പ്രദക്ഷിണം ശനിയാഴ്ച

വെട്ടുകാട് പള്ളി തിരുന്നാള്‍ 2024; ആയിരങ്ങള്‍ക്കഭയസ്ഥാനം, ക്രിസ്തുരാജ പ്രദക്ഷിണം ശനിയാഴ്ച

തിരുവനന്തപുരത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് വെട്ടുകാട് പള്ളി തിരുന്നാള്‍. ജാതിമത വ്യത്യാസമില്ലാതെ, ആയിരക്കണക്കിനാളുകൾ എത്തിച്ചേരുന്ന, പ്രാർത്ഥനയിലൂടെ അഭയം കണ്ടെത്തുന്ന വെട്ടുകാട് പള്ളി തിരുന്നാള്‍ തിരക്കിലാണ്. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുന്നാൾ തിരുവനന്തപുരംകാർ ഒരേ മനസ്സോടെയാണ് എല്ലാ വർഷവും കൊണ്ടാടുന്നത്. ഈ വർഷം നവംബർ 15 ന് ആരംഭിച്ച ക്രിസ്തു രാജത്വ തിരുന്നാൾ 24 വരെ നീണ്ടു നിൽക്കും.

എല്ലാത്തവണത്തെയും പോലെ ഈ വർഷവും വിപുലമായ ഒരുക്കങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷമാണ് പെരുന്നാൾ ആരംഭിച്ചത്. തിരുവനന്തപുരം ലത്തീൻ രൂപതയുടെ ഭാഗമായ വെട്ടുകാട് പള്ളിയുടെ ശരിക്കുമുള്ള പേര് മാദ്രെ ദെ ദേവൂസ്, ദേവാലയം എന്നാണ്. പരിശുദ്ധ കന്യകാമറിയത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ ദേവലയത്തിന്‍റെ പേരിനും ഒരു കഥയുണ്ട്. മാദ്രെ എന്ന ഇറ്റാലിയൻ വാക്കും ദെ ദേവൂസ് എന്ന പോർച്ചുഗീസ് വാക്കും ചേര്‍ന്നതാണിത്. ദൈവത്തിന്റെ അമ്മ എന്നാണ് ഇതിനര്‍ത്ഥം.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള വെട്ടുകാട് പള്ളി ചരിത്രപരമായും ആത്മീയമായും സാമൂഹികമായും പ്രസിദ്ധവും പ്രധാനവുമാണ്. പതിനാറാം നൂറ്റാണ്ടില്‍ ഭാരത്തിന്‍റെ ദ്വിതീത അപ്പസ്തോലന്‍ എന്നു വിളിപ്പേരുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യർ വെട്ടുകാട് സന്ദർശിച്ചായും വിശ്വാസങ്ങളുണ്ട്. എന്നാൽ 1934 നും 1937 നും ഇടയിലാണ് വെട്ടുകാട് പള്ളിയുടെ ഇപ്പോഴത്തെ രൂപത്തിലേക്കുള്ള നിർമ്മാണം നടക്കുന്നത്.

1942 ൽ ഇവിടെ ക്രിസ്തുരാജ സ്വരൂപം സ്ഥാപിച്ചതു മുതലാണ് ക്രിസ്തുവിന്‍റെ രാജത്വത്തിരുനാളിന് ഇത്രയും പ്രാധാന്യം ഇവിടെ കൈവന്നതും ആഘോഷിച്ചു തുടങ്ങിയതും. ആദ്യം തിരുസ്വരൂപം ദേവാലയത്തിനുള്ളില്‍ ആയിരുന്നുവെന്നും പിന്നീട് രണ്ട് വര്‍ഷങ്ങൾക്ക് ശേഷം അത് ഇന്നു കാണുന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തി ആരാധന തുടങ്ങുകയുമായിരുന്നു.

വെട്ടുകാട് തിരുന്നാള്‍; പ്രധാന തിയതികൾ

എല്ലാ വർഷവും പത്ത് ദിവസം നീണ്ടു നില്‍ക്കുന്നതാണ് വെട്ടുകാട് വത്സരത്തിലെ അവസാന ഞായറാഴ്ച മുതൽ (നവംബർ അവസാനം ) തുടങ്ങി പത്ത് ദിവസങ്ങളിലായാണ് ഈ തിരുന്നാൾ ആഘോഷിക്കുന്നത്.

വെട്ടുകാട് തിരുന്നാളിന്‍റെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്ന് പ്രദക്ഷിണം ആണ്. ക്രിസ്തുരാജന്‍റെ സ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നവംബര്‌ 23 ശനിയാഴ്ച വൈകുന്നേരം 6.00 മണിക്ക് ആരംഭിക്കും.
നവംബർ 24 ഞായറാഴ്ച സമൂഹ ദിവ്യബലി നടത്തും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ അർപ്പിക്കുന്ന ബലി വൈകിട്ടാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+