നിലവിലെ അവസ്ഥയില്‍ ലോകം എന്നാണ് പഴയതുപോലെ തിരികെ കിട്ടുക എന്നത് ഉത്തരമില്ലാത്ത ഒരു ചോദ്യമായി മാറിയിട്ടുണ്ട് എന്നു തുടങ്ങുമെന്നറിയാത്ത യാത്രകളും എവിടെ സുരക്ഷിതമായി പോകുവാന്‍ സാധിക്കുമെന്നറിയാത്ത ഇടങ്ങളും സഞ്ചാരികള്‍ക്ക് സൃഷ്ടിച്ചിരിക്കുന്ന ആഘാതം ചെറുതൊന്നുമല്ല.മാസങ്ങളായി വീട്ടില്‍ തന്നെയുള്ള ഇരിപ്പും പുറമ ലോകമ കാണാത്ത അവസ്ഥയും നല്ലൊരു നാളേയ്ക്കു വേണ്ടിയാണെന്നു പറഞ്ഞാലും സഞ്ചാരികളെ തൃപ്തിപ്പെടുത്തുവാന്‍ അതിനാവില്ല. ഇങ്ങനെ മൊത്തത്തില്‍ ബോറടിച്ചിരിക്കുന്ന അവസ്ഥയില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ കഴിയുന്ന കാര്യമാണ് വിര്‍ച്വല്‍ ടൂര്‍. വീടിന്‍റെ സുഖത്തിലിരുന്ന്, നമ്മുടെ മാത്രം സൗകര്യം നോക്കി ചെയ്യുവാന്‍ സാധിക്കുന്നവയാണ് വിര്‍ച്വല്‍ ടൂറുകള്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളും പാര്‍ക്കുകളും വെള്ളച്ചാട്ടങ്ങളും എന്തിനധികം ട്രെയിനുകള്‍ വരെ വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിട്ടുണ്ട്. ഇതാ ലോകത്തില്‍ ഏതൊരു സഞ്ചാരിയും കാണണമെന്നാഗ്രഹിക്കുന്ന പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളും വിര്‍ച്വല്‍ ടൂറിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്.
നയാഗ്ര വെള്ളച്ചാട്ടം
വത്തിക്കാന്‍ മ്യൂസിയം
വിശ്വാസികളുടെയും ചരിത്ര കാരന്മാരുടെയും പ്രിയപ്പെട്ട സങ്കേതങ്ങളില്‍ ഒന്നാണ് വത്തിക്കാന്‍ മ്യൂസിയം. ക്രൈസ്തവ സഭയുടെ ചരിത്രം മാത്രമല്ല, വിശ്വാസത്തെയും ലോകത്തെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങളും ചരിത്ര രേഖകളും സംരക്ഷിച്ചിട്ടുള്ള ഇടം കൂടിയാണിത്. വത്തിക്കാനിലെത്തുന്ന സഞ്ചാരികള്‍ വെറുതേയൊന്ന് കയറാതെ പോകാറുമില്ല. ഇനി ഉടനെയൊന്നും നടക്കാത്ത സ്വപ്നമാണെങ്കിലും വിര്‍ച്വല്‍ ടൂര്‍ വഴി ഇത് സാധ്യമാണ്. അതിമനോഹരങ്ങളായ ചിത്രങ്ങളും കൊത്തുപണികളും ശില്പങ്ങളുമെല്ലാം ഇവിടെ കാണുവാന്‍ സാധിക്കും. സാധാരണ നിന്നു തിരിയുവാന്‍ ഇടമില്ലാത്ത വിധത്തില്‍ ആളുകള്‍ വരുന്ന ഇടമായതിനാല്‍ കാഴ്ചകള്‍ വ്യക്തമായി കാണുവാന്‍ സാധിച്ചെന്നു വരില്ല. വിര്‍ച്വല്‍ ടൂറുകളില്‍ അങ്ങനെയൊരു പ്രശ്നമുദിക്കുന്നതേയില്ല.
ഗ്രാന്‍ഡ് കാന്യണ്‍ നാഷണല്‍ പാര്‍ക്ക്
അംഗോര്‍വാട്ട്
വിര്‍ച്വല്‍ അങ്കോര്‍ എന്ന പേരിലാണ് ഇവിടുത്തെ വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്. ചരിത്രകാരന്മാരും ഗവേഷകരും സാങ്കേതിക വിദഗ്ദരും എല്ലാം ചേര്‍ന്നുള്ള ഒരു ടീമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 360 ഡിഗ്രി വീഡിയോകളും ജീവസ്സുറ്റ ഫോട്ടോകളുമാണ് ഇവിടുത്തെ ആകര്‍ഷണം. വിവിധ തീമുകളിലാണ് വിര്‍ച്വല്‍ ടൂര്‍ ഒരുക്കിയിരിക്കുന്നത്.
ദ് ലൂവ്റ് മ്യൂസിയം, ഫ്രാന്‍സ്
ടൈം സ്ക്വയര്‍, ന്യൂയോര്‍ക്ക്
സിഡ്നി ഹാര്‍ബര്‍, ഓസ്ട്രേലിയ



Click it and Unblock the Notifications












