Search
  • Follow NativePlanet
Share
» »ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദര്‍ശിക്കാം..മാലദ്വീപ്, ഖത്തർ, തായ്ലന്‍ഡ്, ആകെ 62 രാജ്യങ്ങൾ, പട്ടികയിതാ

ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദര്‍ശിക്കാം..മാലദ്വീപ്, ഖത്തർ, തായ്ലന്‍ഡ്, ആകെ 62 രാജ്യങ്ങൾ, പട്ടികയിതാ

അന്താരാഷ്ട്ര യാത്രകളുടെ പ്രാധാന്യം വർധിച്ചു വരുന്ന സമയമാണ്. വിനോദയാത്രകൾ അതിർത്തി കടന്നു പോകുന്ന സമയം. അതുകൊണ്ടുന്നെ വിസാ രഹിത യാത്രകൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ. ഇന്ത്യൻ സഞ്ചാരികൾക്ക് ആവേശം പകരുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ട് മാത്രം ഉണ്ടെങ്കിൽ വിസയോ മറ്റു നൂലാമാലകളോ ഇല്ലാതെ ഇന്ത്യക്കാർക്ക് സഞ്ചാരിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം 57 ആയിരുന്നു.

വിസ നടപടികളുടെ കാലതാമസമില്ലാതെ, ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര പ്ലാൻ ചെയ്തു പോകാൻ സഞ്ചാരികളെ അനുവദിക്കുന്നവയാണ് വിസ രഹിത യാത്രകൾ. വിസ അപേക്ഷകളിലുള്ള കാലതാമമോ അധഘിക പണച്ചെലവോ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ഇനി 62 രാജ്യങ്ങളാണ് സന്ദർശിക്കാനാവുക. ഇന്ത്യക്കാരുടെ സ്ഥിരം വിനോദസഞ്ചാര രാജ്യങ്ങളും നിരവധി ഇന്ത്യക്കാർ വസിക്കുന്ന രാജ്യങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Visa Free Countries for Indian Passport Holders

ഹെന്‍ലി പാസ്‌പോര്‍ട്ട് ഇൻഡക്സ് 2024

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇൻഡക്സ് 2024 അനുസരിച്ച് ആറ് രാജ്യങ്ങളാണ് ഇത്തവണ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന സ്ഥാനത്തിന് അർഹത നേടിയത്.
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണിത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉള്ള പൗരന്മാർക്ക് 194 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ പ്രവേസനം ലഭിക്കും.

ഫിൻലാൻഡ്, സ്വീഡൻ, ദക്ഷിണ കൊറിയ എന്നിവയാണ് പാസ്പോര്‍ട്ട് ഇൻഡക്സിൽ രണ്ടാം സ്ഥാനം നേടിയത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് 193 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്നു. അതേസമയം 192 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം മല്കുന്ന മൂന്നാമത്. ഓസ്ട്രിയ, ഡെന്മാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നിവയാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് ഇൻഡക്സ് 2024 ൽ മൂന്നാം സ്ഥാനം നേടിയത്.

ബെൽജിയം, ലക്സംബർഗ്, നോർവേ, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം എന്നിവ നാലാം സ്ഥാനത്തും ഗ്രീസ്, മാൾട്ട, സ്വിറ്റ്സർലൻഡ് എന്നിവ അഞ്ചാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയയും ന്യൂസിലൻഡും അവരുടെ റാങ്കിംഗ് മെച്ചപ്പെടുത്തി, ഇപ്പോൾ ചെക്കിയയ്ക്കും പോളണ്ടിനുമൊപ്പം ആറാം സ്ഥാനത്താണ്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയും 188 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത പ്രവേശനവുമായി ഹംഗറിയ്‌ക്കൊപ്പം ഏഴാം സ്ഥാനത്താണ്.

അതേ സമയം ച്ച് ഇന്ത്യൻ പാസ്പോർട്ടിന്‍റെ റാങ്ക് 80 ആണ്. ഒമാൻ, ഖത്തർ, ഇറാന്‍, ജോര്‍ദാന്‍, മാലദ്വീപ്, മലേഷ്യ, തായ്‌ലാൻഡ്, ടുണീഷ്യ തുടങ്ങി രാജ്യങ്ങളാണ് വിസയില്ലാതെ സന്ദർശിക്കാന്‍ സാധിക്കുന്നത്. കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മാലിദ്വീപ്, മ്യാൻമർ, തിമോർ-ലെസ്റ്റെ, ഇറാൻ, ബൊളീവിയ, ബുറുണ്ടി, കേപ് വെർദെ ദ്വീപുകൾ, കൊമോറോ ദ്വീപുകൾ, ജിബൂട്ടി, ഗാബോൺ, മഡഗാസ്കർ, സീഷെൽസ്, മൗറിറ്റാനിയ, മൊസാംബിക്ക്, സൊമാലിയ ലിയോൺ, സമോവ, ടാൻസാനിയ, സിംബാബ്‌വെ എന്നിവിടങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ വഴി പ്രവേശിക്കാം.

അംഗോള, ബാര്‍ബഡോസ്, ഭൂട്ടാന്‍, ബൊളീവിയ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, ബുറുണ്ടി, കംബോഡിയ, കേപ് വര്‍ദെ ദ്വീപുകള്‍, കൊമോറോ ദ്വീപുകള്‍, കുക് ദ്വീപുകള്‍, ജിബൂത്തി, ഡൊമനിക്ക, എല്‍ സാല്‍വദോര്‍, എത്യോപ്യ, ഫിജി, ഗാബോണ്‍, ഗ്രനാഡ, ഗിനിയ ബിസോ, ഹെയ്തി, ഇന്തോനേഷ്യ, ഇറാന്‍, ജമൈക്ക, ജോര്‍ദാന്‍, കസാക്കിസ്ഥാന്‍, കെനിയ, കിരിബത്തി, ലാവോസ്, മക്കാവു, മഡഗാസ്‌കര്‍,

മലേഷ്യ, മാലദ്വീപ്, മാര്‍ഷല്‍ ദ്വീപുകള്‍, മൗറിത്താനിയ, മൗറീഷ്യസ്, മൈക്രോണേഷ്യ, മോണ്ടുസറാത്ത്, മൊസാംബിക്, മ്യാന്‍മര്‍, നേപ്പാള്‍, നിയു, ഒമാന്‍, പലാവോ ദ്വീപുകള്‍, ഖത്തര്‍, റുവാണ്ട, സമോവ, സെനഗല്‍, സീഷെല്‍സ്, സിയറ ലിയോണ്‍, സോമാലിയ, ശ്രീലങ്ക, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്, സെന്റ് ലുസിയ, സെന്റ് വിന്‍സെന്റ് ആന്റ് ഗ്രനേഡിനസ്, താന്‍സാനിയ, തായ്‌ലാന്റ്, തിമോര്‍ ലെസ്‌റ്റെ, ടോംഗോ, ട്രിനിടാഡ് ആന്റ് ടുബാഗോ, ടുണീഷ്യ, ടുവാലു, വനോതു, സിംബാബ്‌വെ എന്നീ 62 രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങൾ.

ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്‌പോർട്ടുകൾ

1.ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ (സ്കോർ: 194)
2.ഫിൻലാൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ (സ്കോർ: 193)
3.ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്സ് (സ്കോർ: 192)
4ബെൽജിയം, ലക്സംബർഗ്, നോർവേ, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം (സ്കോർ: 191)
5.ഗ്രീസ്, മാൾട്ട, സ്വിറ്റ്സർലൻഡ് (സ്കോർ: 190)
6. ഓസ്‌ട്രേലിയ, ചെക്കിയ, ന്യൂസിലാൻഡ്, പോളണ്ട് (സ്‌കോർ: 189)
7. കാനഡ, ഹംഗറി, യുണൈറ്റഡ് സ്റ്റേറ്റ്സ് (സ്കോർ: 188)
8. എസ്തോണിയ, ലിത്വാനിയ (സ്കോർ: 187)
9. ലാത്വിയ, സ്ലൊവാക്യ, സ്ലോവേനിയ (സ്കോർ: 186)
ഐസ്‌ലാൻഡ് (സ്‌കോർ: 185)

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel visa passport world വിസ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+