മികച്ച ഒരു ജോലി, ഇഷ്ടംപോലെ ശമ്പളം, ചുറ്റിയടിക്കുവാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ഇത്രയുണ്ടെങ്കില്‍ ലോകത്തിന‍്‍റെ ഏതു കോണിലേക്കും പോകുവാൻ നമ്മൾ റെഡിയാണ്. ഇങ്ങനെയൊരു ആഗ്രഹം മനസ്സിലുണ്ടെങ്കിൽ ഇതാ ഇപ്പോൾ റെഡിയായിക്കോളൂ. വെറും 14 ദിസത്തിൽ നിങ്ങൾക്ക് യൂറോപ്പ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം. വിളിത്തുന്നത് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ വസിക്കുന്ന രാജ്യമാണ്, ഫിൻലൻഡ്.
വലുപ്പത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ ഏഴിലൊന്നു മാത്രമേയുള്ളുവെങ്കിലും ഫിൻലന്‍ഡ് തുറക്കുന്ന അവസരങ്ങൾക്ക് കയ്യുംകണക്കുമില്ല. ഏതുകാര്യമെടുത്താലും ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി ഇടംനേടുന്ന ഇവിടം കൂടുതൽ കഴിവുള്ള ആളുകളെ ക്ഷണിക്കുകയാണ്. ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ ഏറ്റവും മികച്ച അന്താരാഷ്ട്ര പ്രതിഭകളെ രാജ്യത്തെത്തിക്കുകയാണ് ലക്ഷ്യം.

സാമ്പത്തിക സ്ഥിതിവളർത്തുന്നതിനും സാംസ്കാരിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുള്ള ആളുകളെ രാജ്യത്തേയ്ക്ക് ക്ഷണിച്ച് ഇവിടെ നിലനിൽത്തുന്നതിനുമായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയാണ് ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം. തൊഴിൽരംഗത്ത് നിലനിൽക്കുന്ന ആളുകളുടെ കുറവ് പരിഹരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഫിൻലന്‍ഡിൽ താമസിച്ച്, ജോലി ചെയ്യുവാനാണ് രാജ്യം ആളുകളെ വിളിക്കുന്നത്.
ആർക്കൊക്കെ വരാം?
വിവിധ മേഖലകളിലുള്ള വിദഗ്ദരായ ആളുകളെയാണ് ഫിന്‍ലൻഡ് ക്ഷണിക്കുന്നത്. ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം വഴി വിദഗ്ധരായ പ്രൊഫഷണലുകൾ, ഗവേഷകർ, സംരംഭകർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് രാജ്യത്തേയ്ക്ക് റീലൊക്കേറ്റ് ചെയ്യാം. ഇതിലോരോ വിഭാഗത്തിനും ആവശ്യമായ മാനദണ്ഡങ്ങളിലും യോഗ്യതകളിലും വ്യത്യാസമുണ്ട്. ഫിൻലൻഡിൽ ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ പ്രവർത്തിക്കുവാനാവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം,അനുഭവം,കഴിവ് തുടങ്ങിയവയുണ്ടായിരിക്കണം.

ഇവരുടെ റീലൊക്കേഷൻ പ്രക്രിയ എളുപ്പമാക്കുന്നതിനും ഫിൻലന്‍ഡിലേക്കുള്ള വരവും താമസവും ബുദ്ധിമുട്ടില്ലാതെ നടത്തുന്നതിനുമായി വിവിധ വർക്ക്, റസിഡൻസ് പെർമിറ്റ് ഓപ്ഷനുകൾ രാജ്യം ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച സാധ്യതകളും പഠിക്കുവാനാണെങ്കിൽ മികച്ച വിദ്യാഭ്യാസവും അത്യാധുനിക ഗവേഷണ സൗകര്യങ്ങളുമെല്ലാം രാജ്യം നല്കുന്നു.
വെറും 14 ദിവസത്തിൽ
ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാം വഴിയുള്ള റീലൊക്കേഷൻ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുവാൻ കഴിയുന്ന വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഓരോ ആളുകളും തെരഞ്ഞെടുക്കുന്ന പ്രോഗ്രാമും ടാലന്റ് സ്കീമും അനുസരിച്ച് ഇതിൽ വ്യത്യാസം വരുമെങ്കിലും ഫാസ്റ്റ് ട്രാക്ക് പ്രോസസ് എന്നറിയപ്പെടുന്ന പ്രത്യേക സ്കീമിന് കീഴിൽ ആണുള്ളത്. ഇത് റീലൊക്കേഷനുള്ള സമയപരിധി വെറും 14 ദിവസമാക്കി മാറ്റിയിട്ടുണ്ട്.

ഇതിൽ ഒരു ജോലിയുടെ ഓഫർ അല്ലെങ്കിൽ വിദ്യാഭ്യാസത്തിനായി വരുന്നവർക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം ഉറപ്പാക്കുക, ആവശ്യമായ ജോലി അല്ലെങ്കിൽ റസിഡൻസ് പെർമിറ്റിനായി അപേക്ഷിക്കുക, ആവശ്യമായ ഡോക്യുമെന്റേഷൻ പൂർത്തിയാക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ടാലന്‍റ് ബൂസ്റ്റ് പ്രോഗ്രാമിനെക്കുറിച്ച് കൂടുതൽ അറിയുവാൻ- ലിങ്ക് https://talentboost.fi/etusivu
ഫിലൻഡിലെത്തിയാല്‍
നേരത്തെ സൂചിപ്പിച്ചതുപോലെ, ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നിൽ ജീവിക്കുന്നതിന്റെ എല്ലാ ഗുണഫലങ്ങളും ഇവിടെ അനുഭവിക്കാം. ഗുണമേന്മയുള്ള ജീവിതം, ആരോഗ്യ പരിചരണം, ശാന്തമായ അന്തരീക്ഷം, മലിനമാകാത്ത ഭൂപ്രകൃതി, ജോലിയും ജീവിതവും തമ്മിലുള്ള സന്തുലാതിവസ്ഥ, ലോകത്തിലെ തന്നെ പ്രസിദ്ധമായ വിദ്യഭ്യാസ രീതി, മുന്നോട്ടുള്ള ജീവിതത്തിന് കൂടുതൽ അവസരങ്ങൾ എന്നിവ ലഭിക്കും.

സഞ്ചാരിയാണെങ്കിൽ
യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ കണ്ടുതീർക്കുവാൻ ഒരുപാട് കാഴ്ചകളുണ്ട്. കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യത്ത്, വളരെ സുരക്ഷിതമായി യാത്ര ചെയ്യാം, ഹെൽസിങ്കി, റൊവാനെമി, തുര്‍കു തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. നോർത്തേൺ ലൈറ്റ്സ് ആണ് ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ച.

സൂര്യൻ ഏറ്റവും കൂടുതൽ വികൃതി കാണിക്കുന്ന രാജ്യമാണ് ഫിൻലൻഡ് എന്നു പറയാം. വേനൽക്കാത്ത് സൂര്യൻ അസ്തമിക്കുന്ന ഒരു പതിവില്ല. ഏകദേശം മൂന്നു നാല് മാസത്തേയ്ക്ക് സൂര്യനെ ഇങ്ങനെ രാവും പകലും കാണാം. എന്നാൽ തണുപ്പുകാലമാകുമ്പോഴേയ്ക്കും സൂര്യൻ അപ്രത്യക്ഷമാകും. രണ്ടോ മൂന്നോ മാസം കഴിഞ്ഞ് പിന്നെ സൂര്യനെ നോക്കിയാൽ മതിയാകും. ഇങ്ങനെ കൗതുകകരമായ ഒട്ടേറെ കാര്യങ്ങളും ഫിൻലൻഡിലുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












