Search
  • Follow NativePlanet
Share
» »വിഷു, ഈസ്റ്റർ യാത്രകൾക്ക് ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാം, ബുക്ക് ചെയ്യേണ്ട സമയം ഇത്

വിഷു, ഈസ്റ്റർ യാത്രകൾക്ക് ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കാം, ബുക്ക് ചെയ്യേണ്ട സമയം ഇത്

ഫെബ്രുവരി പകുതിയായതേയുള്ളൂ,വല്യ അവധിക്കും വിഷുവിനും ഈസ്റ്ററിനും ഇനിയും രണ്ട് മാസം സമയമുണ്ട്. എന്നാൽ മിക്കവരും ഈ സമയത്ത് നാട്ടിൽ എങ്ങനെയെത്തുമെന്ന് ആലോചന തുടങ്ങിക്കഴിഞ്ഞു. ബുക്കിങ് തുടങ്ങിയാൽ നിമിഷ നേരം കൊണ്ട് ടിക്കറ്റ് ഒക്കെ വിറ്റുതീരുന്ന സമയമാണ് വരാൻ പോകുന്നത്. നേരത്തെ ആലോചിച്ച് ഓർമ്മിച്ച് വെച്ചില്ലെങ്കിൽ നാട്ടിൽ പോക്ക് ഒരു പണിയായേക്കുമെന്ന് ചുരുക്കം.

ഈ വർഷം വിഷു ഏപ്രിൽ 14 തിങ്കളാഴ്ചയും ഈസ്റ്റർ ഏപ്രിൽ 20 ഞായറാഴ്ചയുമാണ് വരുന്നത്. ആലോചിച്ച് ലീവ് ഒക്കെ നേരത്തെ അഡ്ജസ്റ്റ് ചെയ്ത് സെറ്റാക്കിയാൽ വാരാന്ത്യത്തിന് നാട്ടിലെത്തുന്ന വിധത്തില്‍ പ്ലാൻ ചെയ്യാം. അല്ലെങ്കിൽ അവധിയുണ്ടെങ്കിൽ വിഷുവിന് മുന്നേ വന്ന് ഈസ്റ്റർ കഴിഞ്ഞ് പോകുന്ന വിധത്തിലും നോക്കാം. എങ്ങനെയാണെങ്കിലും യാത്രയ്ക്ക് ടിക്കറ്റ് കിട്ടണം.

Vishu amp amp Easter 2025 How to Secure Your Indian Railway Confirmed Train Ticket Easily

ഇന്ത്യൻ റെയിൽവേ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്

ഇന്ത്യൻ റെയിൽവേയുടെ പുതിയ ബുക്കിങ് നിയമം അനുസരിച്ച് ട്രെയിൻ യാത്രകൾക്ക് മുൻകൂട്ടി ബുക്കിങ് നടത്തുവാനുള്ള സമയപരിധി 60 ദിവസമാണ്. നേരത്തെ ഇത് 120 ദിവസമായിരുന്നു. എന്തായാലും മുൻകൂട്ടിയുള്ള ബുക്കിങ് സമയമനുസരിച്ച് വിഷു, ഈസ്റ്റർ യാത്രകൾക്ക് ബുക്ക് ചെയ്യാനുള്ള സമയമാണിത്.

വിഷു 2025: ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് പറ്റിയ ദിവസം

ഏപ്രിൽ 14 തിങ്കളാഴ്ചയാണ് വിഷു. പലരും തൊട്ടുമുന്നിലെ വെള്ളിയാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാനാണ് പ്ലാൻ. അങ്ങനെയെങ്കിൽ ഏപ്രിൽ 11 ന്‍റെ ടിക്കറ്റ് ഫെബ്രുവരി പത്തിന് തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ തുടർന്നുള്ള തിയതികളിലേക്കുള്ള ടിക്കറ്റ് ബുക്കിങും തുടങ്ങും. നിങ്ങൾ യാത്ര പോകാന് ആഗ്രഹിക്കുന്ന ദിവസം കണക്കാക്കി അതിനു കൃത്യം 60 ദിവസം മുൻപ് തന്നെ ബുക്ക് ചെയ്യുക. തിരക്കേറിയ സമയമായതിനാൽ വൈകുംതോറും ടിക്കറ്റ് കിട്ടാനുള്ള സാധ്യത ചുരുങ്ങും. വിഷു യാത്രകൾക്ക് ഏപ്രിൽ 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ അനുഭവപ്പെടുക.

ഈസ്റ്റർ 2025: ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് പറ്റിയ ദിവസം

ഈസ്റ്റർ ഏപ്രിൽ 20 ഞായറാഴ്ചയാണ് വരുന്നത്. പെസഹാ വ്യാഴവും ദുഖവെള്ളിയും കണക്കാക്കി നാട്ടിലെത്താനാണ് പലരും ആഗ്രഹിക്കുന്നത്. ഏപ്രിൽ 16, 17, 19 തിയതികളിലാണ് ഈസ്റ്റർ യാത്രയ്ക്ക് തിരക്ക് അനുഭവപ്പെടുന്നത്.
ഏപ്രിൽ 16 ന് പുറപ്പെട്ട് പിറ്റേന്ന് 17 വ്യാഴാഴ്ച നാട്ടിലെത്താനാണ് പ്ലാനെങ്കിൽ ഫെബ്രുവരി 15 ന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. നിങ്ങളുടെ ട്രെയിൻ ഏപ്രിൽ 17 നാണ് പുറപ്പെടുന്നതെങ്കിൽ ടിക്കറ്റ് ബുക്കിങ് ഫെബ്രുവരി 16 ന് തുടങ്ങും.
ഏപ്രിൽ 18 ന് കയറി ഈസ്റ്ററിന് തലേന്ന് ഏപ്രിൽ 19 ന് എത്താനാണ് പ്ലാനെങ്കിൽ നിങ്ങളുടെ ട്രെയിന് ബുക്കിങ് ഫെബ്രുവരി 17 മുതൽ തുടങ്ങും.

തത്കാൽ ടിക്കറ്റ് എടുക്കുവാൻ

ഏതെങ്കിലും കാരണവശാൽ നേരത്തെ ടിക്കറ്റ് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തത്കാൽ ടിക്കറ്റുകളെ ആശ്രയിക്കാം. യാത്രാ ദിവസത്തിന് ഒരു ദിവസം മുമ്പാണ് തത്കാൽ ബുക്കിംഗിന് അവസരമുള്ളത്. നാളെയാണ് നിങ്ങളുടെ ട്രെയിൻ പുറപ്പെടുന്നതെങ്കിൽ ഇന്നു തത്കാൽ ബു്ക്കിംഗ് നടത്തണം. ട്രെയിൻ റൂട്ടിലെ യാത്ര ആരംഭിക്കുന്ന ദിവസത്തിന് ഒരു ദിവസം മുമ്പാണ് ആരംഭിക്കുന്നത്. ദീർഘ ദൂര ട്രെയിനുകളുടെ കാര്യത്തിൽ യാത്ര തുടങ്ങുന്ന ദിവസവും തിയതിയും അറിഞ്ഞിരിക്കണം.

ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് നാട്ടിലേക്ക് യാത്രയെങ്കിൽ ട്രെയിൻ പുറപ്പെടുന്ന തിയതിയുടെ തലേന്ന് ബുക്ക് ചെയ്താൽ മതി. എസി ക്ലാസുകൾക്കുള്ള തത്കാൽ ബുക്കിംഗ് എല്ലാ ദിവസവും രാവിലെ 10:00 മണിക്കും നോൺ എസി ക്ലാസുകൾക്കുള്ള ബുക്കിംഗ് 11:00 മണിക്കും ആണ് ആരംഭിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: vishu train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+