Search
  • Follow NativePlanet
Share
» » മസായി മാരയൊക്കെ ഇനി വിസയില്ലാതെ പോകാം, സഞ്ചാരികൾക്കിതാ സന്തോഷ വാർത്ത, വമ്പൻ പ്രഖ്യാപനവുമായി കെനിയ

മസായി മാരയൊക്കെ ഇനി വിസയില്ലാതെ പോകാം, സഞ്ചാരികൾക്കിതാ സന്തോഷ വാർത്ത, വമ്പൻ പ്രഖ്യാപനവുമായി കെനിയ

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം നോക്കുന്ന കാര്യങ്ങളിലൊന്ന് ഇപ്പോള്‍ വിസയാണ്. വിസാ രഹിത യാത്ര നല്കുന്ന രാജ്യമാണോ അതേ വിസ ഓൺ അറൈവൽ മതിയോ എന്നു നോക്കിയാണ് പലരും യാത്രാ ഡെസ്റ്റിനേഷനുകൾ തീരുമാനിക്കുന്നത് തന്നെ എന്നാൽ വിസയേ ഇല്ലാതെ കൈയ്യുംവീശി ചെന്നാൽ പ്രവേശിപ്പിക്കാൻ ഒരു രാജ്യമുണ്ടെങ്കിലോ? അടുത്ത യാത്ര അവിടേക്കുതന്നെയല്ലേ.. അതേ! ലോകസഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവം സമ്മാനിക്കുന്ന കെനിയ കാണാൻ വിസയില്ലാതെ പോകാം.

ആഫ്രിക്കൻ രാജ്യമായ കെനിയയാണ് യാത്രാരംഗത്ത് ഏറ്റവും വിപ്ലവകരമായ നീക്കമായി മാറിയേക്കാവുന്ന, വിസയില്ലാതെ ലോകത്തിലെ ഏതു രാജ്യങ്ങളിൽ നിന്നുള്ളവർക്കും രാജ്യം സന്ദര്‍ശിക്കാൻ സാധിക്കുന്ന നീക്കം നടത്തുന്നത്. 2024 ജനുവരി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

These Are The Reasons Why Kenya Is Your Next Travel Places

വിസയില്ലാതെ വേഗമങ്ങ് വരാമെന്നു കരുതരുത്. വിസയ്ക്ക് പകരം പുതിയതായി ആരംഭിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാവും ഇവിടേക്കുള്ള പ്രവേശനം അനുവദിക്കുക. ഇതുവഴി വിസ അപേക്ഷയ്ക്കു വേണ്ടിയുള്ള നടപടികൾക്കുള്ള സമയം ലാഭിക്കാം എന്നതാണ് പ്രത്യേകത. ''ജനുവരി മാസം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള സഞ്ചാരികള്‍ക്ക് കെനിയയിലേക്ക് വരാൻ വിസ ആവശ്യമില്ല. ലോകത്തോട് കെനിയക്ക് ഒന്നേ പറയാനുള്ളു സ്വാഗതം'' - കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു.

visit kenya

വിനോദസഞ്ചാര സാധ്യതകളും വാണിജ്യ വളർച്ച വർധിപ്പിക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഈ വിസ രഹിത നയം നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഇതിനായി രാജ്യത്ത് വരാൻ ആഗ്രഹിക്കുന്നവരെ പരിശോധിച്ച് ഇലക്ട്രോണിക് യാത്രാ അംഗീകാരം നല്കുകയാണ് ചെയ്യുന്നത്. ഇതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കും.

കെനിയയിലെ മടുപ്പിക്കാത്ത കാഴ്ചകൾ

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളും പ്രകൃതി ദൃശ്യങ്ങളും വന്യജീവി കാഴ്ചകളും അവകാശപ്പെടാൻ പറ്റുന്ന രാജ്യമാണ് കെനിയ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങൾ, വന്യജീവി സഫാരികൾ എന്നിവയും ഇവിടെ ആസ്വദിക്കാൻ പറ്റുന്നവയാണ്. വന്യ
വന്യജീവികളുടെ അസാധാരണ കാഴ്ചകള്‍ ഒരുക്കുന്ന മസായി മാര ദേശീയോദ്യാനമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംരക്ഷിത ദേശീയോദ്യാനം കൂടിയാണിത്. 580 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഇവിടെ വന്യമൃഗങ്ങളുചെ കുടിയേറ്റവും തദ്ദേശീയ സംസ്കാരങ്ങളും ഒരേ രീതിയിൽ സംരക്ഷിക്കപ്പെടുന്നു. സിംഹങ്ങൾ, പുള്ളിപ്പുലികൾ, ആനകൾ, എരുമകൾ(ബഫലോ), കാണ്ടാമൃഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ബിഗ് ഫൈവ് മൃഗങ്ങളാണ് ഇവിടെയുള്ളവയിൽ കൂടുതലും. മാസായി മാരയില്‍നിന്നും സരങ്കെറ്റി വനഭൂമിയിലേക്ക് ഇവിടുത്തെ പക്ഷികളും മൃഗങ്ങളും അടക്കമുള്ള എല്ലാ ജീവികളും യാത്ര ചെയ്യുന്ന മഹാപാലായനം വലിയ കാഴ്ചകളിലൊന്നാണ്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്താണ് ഈ യാത്ര നടക്കുന്നത്.

പുതുവർഷ യാത്രകൾ കെനിയയിലേക്ക്

പുതുവർഷത്തിലെ യാത്രകൾ ഇനിയും തിരഞ്ഞെടുത്തിട്ടില്ലായെങ്കിൽ പ്ലാനിങ്ങിൽ കെനിയയെ ഉൾപ്പെടുത്താം. മറ്റു ആഫ്രിക്കൻ രാജ്യങ്ങളെയപേക്ഷിച്ച് ഇവിടുത്തെ വിനോദസഞ്ചാരരംഗം കുറച്ചുകൂടുതൽ വളർന്നിട്ടുണ്ട്. അതിനാൽ മറ്റു സ്ഥലങ്ങളെയപേക്ഷിച്ച് നിരക്ക് കുറച്ച് അധികമായേക്കാം. മൂന്ന് രാത്രികളും നാല് പകലും മതിയാവും കെനിയയിലെ പ്രധാന കാഴ്ചകൾ കണ്ടുവരുവാൻ.

ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ ലേക്ക് നൈവാഷ്, മസായി മാര, ഗെയിം ഡ്രൈവ്, സഫാരികൾ, ക്രെസന്‍റ് ഐലൻഡ്, ഷോപ്പിങ് തുടങ്ങിയവയാണ് ഇവിടെ ചെയ്യാനുള്ള കാര്യങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa world വിസ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+