Search
  • Follow NativePlanet
Share
» »ബാഗ്‌ദാദില്‍ നിന്ന് വന്നവരുടെ ബ്ലൂ സിനഗോഗ് അഥവ നെസെറ്റ് ഏലിയാഹൂ

ബാഗ്‌ദാദില്‍ നിന്ന് വന്നവരുടെ ബ്ലൂ സിനഗോഗ് അഥവ നെസെറ്റ് ഏലിയാഹൂ

By Maneesh

ബാഗ്ദാദില്‍ നിന്ന് ജൂതന്മാര്‍ ഇ‌ന്ത്യയില്‍ കുടിയേറിപ്പാര്‍ക്കുന്നതിന് മുന്‍പെ, ഇന്ത്യയുമായി ജൂതന്മാര്‍ക്ക് ബന്ധമുണ്ടായിരുന്നു. സോളമന്‍ രാജാവിന്റെ പ്രതിനിധി‌യായാണ് അവര്‍ ഇന്ത്യയില്‍ എത്തിപ്പെട്ടത്. ഇന്ത്യയില്‍ എത്തിയ ജൂതന്മാര്‍ മറ്റു സമുദായവുമായി സഹവ‌ര്‍ത്തി‌ത്വത്തിലാണ് കഴിഞ്ഞിരുന്നത്.

ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ജൂതന്മാര്‍ കുടിയേറി. അ‌തില്‍ ഒരു സ്ഥലമാണ് മുംബൈ. ‌മു‌ന്‍പ് ബോംബെ എന്ന് അറിയപ്പെ‌ട്ടിരുന്ന മുംബൈയിലെ വാണിജ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ജൂത്ന്മാര്‍ നല്‍കിയ സംഭാവന ‌ചെറു‌തല്ല. ഗലീലിയോയിലെ ‌മതപീ‌ഢനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് വന്നെത്തിയവരാണ് മുംബൈയിലെ ജൂതന്മാര്‍.

ബെനെ ജ്വൂസ് എന്നാണ് മുംബൈയിലെ ജൂതസമൂഹം അറിയപ്പെടുന്നത്. രണ്ടാം നൂറ്റാണ്ടില്‍ ഗലീയോയില്‍ നിന്ന് യാത്രപുറപ്പെട്ട ജൂതന്മാര്‍, കൊങ്കണ്‍ തീരത്ത് വ‌ച്ച് കപ്പല്‍‌‌ച്ഛേദം സംഭവിച്ചതിനേത്തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് എത്തിയ‌വ‌രാണ് മുംബൈയിലെ ജൂത സമൂഹം.

പിന്നീട് അവര്‍ തങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സിനഗോഗുകള്‍ നിര്‍മ്മിച്ചു. മുംബൈയില്‍ നിരവധി സിനഗോഗുകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള സിനഗോഗാണ് നെസെറ്റ് ഏലിയാഹൂ (Knesset Eliyahoo). ഈ സിനഗോഗിന് നീലചുമരുകള്‍ ആയ‌തിനാല്‍ ബ്ലൂ സിനഗോഗെന്നും ഇത് അറിയപ്പെടുന്നുണ്ട്.

നെസെറ്റ് ഏലിയാഹൂ എന്ന നീല സിനഗോഗിനേക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം

നെസെറ്റ് ഏലിയാഹു (Knesset Eliyahoo)

നെസെറ്റ് ഏലിയാഹു (Knesset Eliyahoo)

മുംബൈയിലെ ഡൗണ്‍ ടൗണിലാണ് നെസെറ്റ് ഏ‌ലിയാഹു എന്ന പഴയകാ‌ല സിനഗോഗ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ പഴക്കമുള്ള സിനഗോഗുകളില്‍ രണ്ടാമത് നിര്‍മിച്ച സിനഗോഗാണ് ഇത്.
Photo Courtesy: Cory Doctorow

ജേക്കബ് ഏലിയാസ് സാസൂണ്‍ (Jacob Elias Sassoon)

ജേക്കബ് ഏലിയാസ് സാസൂണ്‍ (Jacob Elias Sassoon)

1832ല്‍ ബാഗ്‌ദാദില്‍ നിന്ന് കുടിയേറിപാര്‍ത്ത ഡേവിഡ് സാസൂണ്‍ എന്ന ജൂത വ്യാപാരിയുടെ മകന്റെ മകനായ ജേക്കബ് ഏലിയാസ് സാസൂണ്‍ ആണ് 1884ല്‍ ഈ സിനഗോഗ് സ്ഥാപിച്ചത്. ജേ‌ക്കബ് സാസൂണ്‍ ട്രസ്റ്റ് ആണ് ഈ സിനഗോഗ് പരിപാലിക്കുന്നത്.
Photo Courtesy: Conew

ലൊക്കേഷന്‍

ലൊക്കേഷന്‍

മുംബൈയിലെ കൊളബയില്‍ താജ്‌മഹല്‍ പാലസ് ഹോട്ടലി‌ന് സമീപത്തായാണ് ‌നെസെറ്റ് ഏലിയാഹു സ്ഥിതി ചെയ്യുന്നത്. ഫോര്‍ട്ട് മുംബൈയില്‍ ഡോക്ടര്‍ വി ബി ഗാന്ധിമാര്‍ഗില്‍ ആണ് ഈ കെട്ടി‌‌ടം.
Photo Courtesy: Victorgrigas

ബ്രി‌ട്ടീഷ് സ്വാധീനം

ബ്രി‌ട്ടീഷ് സ്വാധീനം

സിനഗോഗിന്റെ രൂപകടനയില്‍ ബ്രിട്ടീഷ് ശൈലിയുടെ സ്വാധീനം പ്രകടമാണ്. ബ്രിട്ടീ‌ഷ് കമ്പനിയായ ഗോസ്റ്റിലിംഗ് ആന്റ് മോറീസ് ആണ് ഈ സിനഗോഗ് രൂപകല്‍പ്പന ചെയ്ത‌ത്.
Photo Courtesy: Victorgrigas

കൂടുതല്‍

കൂടുതല്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്
Mr. Solomon F. Sopher
Chairman & Managing Trustee
of Sir Jacob Sassoon & Allied Trusts
(M): (91) 9820051020.
Tel: 91 22 23682296
91 22 23670409
Fax:91 22 23632145
Photo Courtesy: Reuben Strayer

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

യാത്ര ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍, നിങ്ങളുടെ യാത്ര അനുഭവങ്ങള്‍ പങ്കുവെയ്ക്കാം, ഞങ്ങളെ ഫോളോ ചെയ്യാം

Facebook

TwitterGoogle

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mumbai maharashtra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+