Search
  • Follow NativePlanet
Share
» »വനത്തിനുള്ളിലെ വിനോദസഞ്ചാര കേന്ദ്രം.. നെടുങ്കയം കാണാം.. പ്രവേശനം സൗജന്യം

വനത്തിനുള്ളിലെ വിനോദസഞ്ചാര കേന്ദ്രം.. നെടുങ്കയം കാണാം.. പ്രവേശനം സൗജന്യം

മലപ്പുറം വിനോദസഞ്ചാര ഭൂപടത്തിലെ ഏറ്റവും ആകര്‍ഷണീയമായ ഇടങ്ങളിലൊന്നാണ് നെടുങ്കയം. നീലഗിരിയുടെ താഴ്വാരക്കാഴ്ചകളിൽ തുടങ്ങി കാടിനുള്ളിലെ കാഴ്ചകൾ വരെ ഏറ്റവും എളുപ്പത്തിലും ഭംഗിയിലും കാണാൻ അനുവദിക്കുന്ന നെടുങ്കയം ഫ്രീ ആയി കണ്ടാലോ.. ഒരുപാട് ദിവസമൊന്നുമില്ല, ഒക്ടോബർ 8 ഞായറാഴ്ച വരെ മാത്രമാണ് ഈ കിടിലൻ അവസരം.

സംസ്ഥാനത്തെ വന്യജീവി വാരാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയായി ഒക്‌ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും മറ്റു വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചതിന്റെ ഭാഗമായാണ് നെടുങ്കയത്തും സന്ദർശകർക്ക് സൗജന്യമായി പ്രവേശിക്കുവാൻ സാധിക്കുന്നത്.

Visit Nedumkayam Eco Tourism Of Karimpuzha Wildlife Sanctuary For Free

മലപ്പുറം ജില്ലയില്‍ ആദ്യത്തെ വന്യജീവി സങ്കേതമായ കരിമ്പുഴ വന്യജീവി സങ്കേതത്തിന്‍റെ കവാടമാണ് നെടുങ്കയത്തുള്ളത്. കരിമ്പുഴ വൈൽഡ് ലൈഫ് സാങ്ച്വറിയാണ് കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപീകരിച്ച വന്യജീവി സങ്കേതവും. ചെക്ക് പോസ്റ്റ് വരെ എത്താനായി കാടിനുള്ളിലൂടെയുള്ള യാത്രയും തുടർന്നുള്ള കാഴ്ചകളും കരിമ്പുഴയും എല്ലാം രസകരമായ യാത്രാനുഭവം നല്കുന്നു.

പുഴയുടെ ഭംഗിയും മഴകഴിഞ്ഞതോടെ ഇരട്ടിച്ചെങ്കിലും വെള്ളത്തിലിറങ്ങുമ്പോൾ അശ്രദ്ധ കാണിക്കാന് പാടില്ല. കയങ്ങൾ ഉള്ളതിനാൽ സാഹസികരാകുമ്പോൾ അപകടങ്ങളിലേക്കല്ല പോകുന്നതെന്ന് ഉറപ്പിക്കു. ആവേശം വേണ്ടെന്നുവച്ച് ശ്രദ്ധിച്ചു വേണം ഓരോ ചുവടും മുന്നോട്ടു വയ്ക്കുവാൻ.

ഇരുമ്പു പാലം കഴിഞ്ഞ് ചെക്ക് പോസ്റ്റ് വഴി നെടുങ്കയത്തേയ്ക്ക് രണ്ടു കിലോമീറ്ററാണ് യാത്രാ ദൂരം. ഇരുമ്പുപാലം കൂടാതെ തേക്കുതോട്ടം, തടി ഡിപ്പോ,ആനപ്പന്തി, ഡോസന്‍ സായ്പിന്റെ ശവകുടീരം തുടങ്ങിയ കാഴ്ചകളും ഉണ്ട്. ആനയും മാനും ഉൾപ്പെടെ കാട്ടുമൃഗങ്ങളുടെ കാഴ്ച കാണാനുള്ള സാധ്യതയും കൂടുതലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+