Search
  • Follow NativePlanet
Share
» »കാശ്മീരിൽ പോയില്ലെങ്കിലെന്താ.. മഞ്ഞ് ഊട്ടിയിലുണ്ടല്ലോ..കൂടെ കിടുകിടാ വിറപ്പിക്കുന്ന തണുപ്പും!

കാശ്മീരിൽ പോയില്ലെങ്കിലെന്താ.. മഞ്ഞ് ഊട്ടിയിലുണ്ടല്ലോ..കൂടെ കിടുകിടാ വിറപ്പിക്കുന്ന തണുപ്പും!

മഞ്ഞുകാണാൻ മലയാളികൾ ആദ്യം പോകുന്നത് കാശ്മീരിലേക്കാണ്. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പർവ്വതങ്ങളും കാറ്റിന്‍റെ കൂടെ വരുന്ന ദാൽ തടാകവും നോട്ടം എത്തുന്നിടത്തെല്ലാം മഞ്ഞു വീണു കിടക്കുന്ന ഗുൽമാര്‍ഗും സഞ്ചാരികളുടെ സ്വർഗ്ഗമായ പഹൽഗാമും ഒക്കെ ചേർന്ന് ഭൂമിയിലെ മഞ്ഞുകാല സ്വർഗ്ഗമാക്കി കാശ്മീരിനെ മാറ്റുന്നു. എന്നാൽ ഇത്തവണ ശൈത്യകാലത്ത് കാശ്മീർ സഞ്ചാരികൾക്ക് സമ്മാനിച്ചത് നിരാശ മാത്രമാണ്. മഞ്ഞു പ്രതീക്ഷിച്ചു പോയവരെ കാത്തിരുന്നത് മഞ്ഞേ ഇല്ലാത്ത കാശ്മീർ ആണ്.

മഞ്ഞില്ലാത്ത ഒരു കാശ്മീരോ എന്നോർത്ത് അത്ഭുതപ്പെടേണ്ട. ഇത്തവണ അതും സംഭവിച്ചു. മഞ്ഞുമൂടി നിൽക്കുന്ന പർവ്വതങ്ങളോ വീടുകളോ ഒന്നുമില്ലാതെ, മഞ്ഞുപോലും കാണാനില്ലാത്ത കാശ്മീരാണ് ഇപ്പോൾ ഈ ശൈത്യകാലത്തുള്ളത്. ഇതോടെ നേരത്തെ ബുക്ക് ചെയ്തിരുന്നവരടക്കം കാശ്മീരിലേക്കുള്ള യാത്ര ക്യാൻസൽ ചെയ്തു കഴിഞ്ഞു.
യാത്ര പോകണമെന്നാഗ്രഹഹിച്ചവരാകട്ടെ, മറ്റു ലക്ഷ്യസ്ഥാനങ്ങൾ തേടുകയാണ്.

 Temperature Dropped In Ooty To Zero Degree

പ്രാദേശിക റിപ്പോർട്ടുകളനുസരിച്ച് മഞ്ഞുവീഴ്ച കുറ‍ഞ്ഞത് കാശ്മീർ ടൂറിസത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പൊതുവേ സഞ്ചാരികൾ ഇഷ്ടംപോലെ എത്തുന്ന പഹൽഗാമും ഗുൽമാര്‍ഗും സോനാമാർഗും ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. സാഹസിക വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 80 ശതമാനവും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനവും ഇടിവുണ്ടെന്നാണ് കണക്ക്.

സംഗതി ഇങ്ങനെയായ സ്ഥിതിക്ക് കാശ്മീരിന് പകരം മഞ്ഞ് കാണാൻ ഇനി എങ്ങോട്ടേയ്ക്ക് പോകും എന്ന് ആലോചിച്ച് സമയം കളയേണ്ട. അധികദൂരമൊന്നും പോകേണ്ടാ. കിചുകിടാ വിറപ്പിക്കുന്ന തണുപ്പും മഞ്ഞും പുലർച്ചെയുള്ള മഞ്ഞുവീഴ്ചയും ഒക്കെയായി ഒരിടം നിങ്ങളെ കാത്തിരിക്കുന്നുണ്ട് അതാണ് ഊട്ടി. പൊതുവെ ജനുവരിയിൽ ഊട്ടിയില്‍ തണുപ്പാണെങ്കിലും ഇത്തവണ കിടുകിടാ വിറയ്ക്കുന്ന തണുപ്പാണ് ഊട്ടിയില‍് എന്നാണ് വാർത്തകൾ.

നവംബർ, ഡിസംബർ മാസങ്ങളിൽ പൊതുവേ അനുഭവപ്പെടുന്ന തണുപ്പ് ജനുവരി പകുതി കഴിഞ്ഞിട്ടും ഊട്ടിയെ വിട്ടുപോയിട്ടില്ലാ എന്നാണ് ഇവിടുത്തെ തണുപ്പ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ തണുപ്പും കുളിരു ആസ്വദിക്കാൻ സീസണിൽ എന്ന പോലെ തന്നെ സ‍ഞ്ചാരികൾ ഇവിടെ എത്തുന്നു. കാന്തൽ, തലൈകുന്ത തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ ഒരു ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന ബോട്ടാണിക്കൽ ഗാർഡനിൽ രണ്ട് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഊട്ടിയിലെ സാന്‍ഡിനല്ല റിസർവോയർ പ്രദേശത്ത് സീറോ ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഡിസംബറിൽ ഇത്തവണ ശക്തമായ മഴയായിരുന്നു ഇവിടെ പെയ്തത്. ഇപ്പോൾ അനുഭവപ്പെടുന്ന കഠിന ശൈത്യവും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty ഊട്ടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+