ബുദ്ധന്റെ ധ്യാന കേന്ദ്രം
ബുദ്ധൻ ധ്യാനിക്കാൻ തെരഞ്ഞെടുത്തിരുന്ന പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് കഴുകന്റെ കൊടുമുടി. ബുദ്ധൻ തന്റെ അനുയായികളെ തന്റെ തത്വങ്ങൾ പഠിപ്പിച്ചിരുന്നത് ഇവിടെ വച്ചായിരുന്നു. അതുകൊണ്ട് തന്നെ ബുദ്ധ മത വിശ്വാസികൾക്കിടയിൽ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഇത്.
Photo Courtesy: Photo Dharma from Penang, Malaysia
ധ്യാനിക്കാൻ പറ്റിയ സ്ഥലം
കഴുകന്റെ കൊടുമുടിയിൽ നിരവധി ഗുഹകൾ കാണാൻ കഴിയും. ശാന്തമായി ഇരുന്ന് ധ്യാനിക്കാൻ പറ്റിയ സ്ഥലങ്ങളാണ് ഈ ഗുഹകൾ. കൊടുമുടിയുടെ നെറുകയിൽ നിന്ന് നോക്കിയാൽ കാണാവുന്ന താഴ്‌വരയിലെ സുന്ദരമായ കാഴ്ചകൾ പോലും മനസിനെ ശാന്തമാക്കും.
Photo Courtesy: Photo Dharma from Penang, Malaysia
കരടി ഗുഹ
നിരവധി സ്റ്റെപ്പുകൾ കയറി വേണം കൊടുമുടിയുടെ നെറുകയിൽ എത്തിച്ചേരാൻ. ഈ യാത്രയ്ക്കിടെ ആളുകൾ സന്ദർശിക്കുന്ന വലിയ ഒരു ഗുഹയാണ് കരടി ഗുഹ (Boar's Grotto). വലിയ പാറയുടെ കീഴെയുള്ള മണ്ണ് നീങ്ങി മാറിയ ഇടമാണ് ഗുഹയായി രൂപപ്പെട്ടിരിക്കുന്നത്.
Photo Courtesy: Photo Dharma from Penang, Malaysia
കരടി തുരന്ന ഗുഹ
പണ്ട് കാലത്ത് കരടികൾ വസിച്ചിരുന്ന ചെറിയ ഒരു മളം. പിന്നീട് മഴവെള്ളത്തിൽ മണ്ണ് നീങ്ങി വലിയ ഒരു ഗുഹയായി മാറിയെന്നാണ് വിശ്വാസം. ഈ ഗുഹ കണ്ടെത്തിയ ചില വിശ്വാസികളാണ് ഗുഹയുക്കുള്ളിൽ ചുമർ പണിത് സ്വർണ നിറം പൂശി സുന്ദരമാക്കിയത്.
Photo Courtesy: Photo Dharma from Penang, Malaysia
ഗുഹയ്ക്കുള്ളിൽ
കരടി ഗുഹയുടെ ഉള്ളിൽ നിന്നുള്ള കാഴ്ച. ഗുഹയ്ക്കുള്ളിലെ കെടാവിളക്ക്
Photo Courtesy: Photo Dharma from Penang, Malaysia
രണ്ടാം സ്ഥലം
ഗയയിലെ മഹാ ബോധി ക്ഷേത്രം കഴിഞ്ഞാൽ രണ്ടാം ബുദ്ധമത വിശ്വാസികൾ ഏറെ പ്രാധാന്യം നൽകുന്ന സ്ഥലമാണ് കഴുകന്റെ കൊടുമുടി. നിരവധി ബുദ്ധ അനുയായികളാണ് ഇവിടെ സന്ദർശനം നടത്തുന്നത്.
Photo Courtesy: Bpilgrim
എത്തിച്ചേരാൻ
ബിഹാറിലെ രാജ്‌ഗിറിൽ നിന്ന് 5 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. രാജ്‌ഗിറിൽ നിന്ന് കാൽനടയായിട്ടാണ് പല ബുദ്ധ അനുയായികളും ഇവിടെ എത്തിച്ചേരുന്നത്.
Photo Courtesy: Tonii
ബുദ്ധൻ വിശ്രമിച്ച സ്ഥലം
കഴുകൻ കൊടുമുടിയുടെ ഏറ്റവും മുകളിലുള്ള സ്ഥലം. ഇവിടെയാണ് ബുദ്ധൻ വിശ്രമിച്ചത് എന്നാണ് വിശ്വാസം
Photo Courtesy: Tevaprapas
ബുദ്ധ പ്രതിമ
കഴുകൻ കൊടുമുടിയുടെ ഏറ്റവും മുകളിലുള്ള ബുദ്ധ പ്രതിമ. സ്വർണ്ണത്തിലാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Photo Dharma from Penang, Malaysia
പ്രാർത്ഥന
കഴുകന്റെ കൊടുമുടിയിൽ പ്രാർത്ഥന നടത്തുന്ന ബുദ്ധമത അനുയായികൾ
Photo Courtesy: Photo Dharma from Penang, Malaysia
യാത്ര
കഴുകൻ കുന്നിലേക്ക് യാത്ര ചെയ്യുന്ന ഒരു ബുദ്ധ സന്യാസി
Photo Courtesy: Tevaprapas
ധ്യാന ഗുഹ
ബുദ്ധ സന്യാസിമാർ ധ്യാനത്തിൽ ഇരിക്കുന്ന കഴുകൻ കുന്നിന് സമീപത്തെ ഇരു ഗുഹ
Photo Courtesy: Ekabhishek
സട്ടപാണി
ബുദ്ധമത വിശ്വാസികൾക്കിടയിൽ ഏറെ പ്രാധന്യമുള്ള രാജ്‌ഗിറിലെ മറ്റൊരു മലയാണ് സാട്ടപാണി. ഈ മലയിലെ ഗുഹയിൽ വച്ചാണ് ബുദ്ധന്റെ സമാധിക്ക് ശേഷം ബുദ്ധ മത അനുയായികൾ ആദ്യ സംഘമം നടത്തിയത്.
Photo Courtesy: BPG
സട്ടപാണി ഗുഹ
സട്ടപാണി ഗുഹയിൽ പ്രാർത്ഥന നടത്തുന്ന ബുദ്ധമത വിശ്വാസികൾ
Photo Courtesy: Photo Dharma from Penang, Malaysia
രാജ്‌ഗിറിനെക്കുറിച്ച്
ബിഹാറിലെ പ്രശസ്തമായ നളന്ദയിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമാണ് രാജ്‌ഗിർ. (Read More) ചരിത്ര അവശിഷ്ടങ്ങൾ മാത്രമല്ല ഈ സ്ഥലത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കുന്നത്. ഇവിടുത്തെ സുന്ദരമായ ഭൂപ്രകൃതി സഞ്ചാരികളുടെ ഇഷ്ടസ്ഥലമാക്കുന്നു. Photo Courtesy: LRBurdak