Search
  • Follow NativePlanet
Share
» »40 വയസ്സിൽ താഴെയാണോ? ചേക്കേറാം ഇറ്റലിയിലേക്ക്, വെറുതേ വേണ്ട, പണം ഇങ്ങോട്ട് തരും!

40 വയസ്സിൽ താഴെയാണോ? ചേക്കേറാം ഇറ്റലിയിലേക്ക്, വെറുതേ വേണ്ട, പണം ഇങ്ങോട്ട് തരും!

കാലം മാറുന്നതനുസരിച്ച് ജീവിതരീതികളിലും വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പണ്ട്, വേറൊരു രാജ്യത്ത് താമസമാക്കണമെങ്കിൽ ഒന്നെങ്കിൽ ജോലി കിട്ടുകയോ അല്ലെങ്കിൽ ബന്ധുക്കളുണ്ടായിരിക്കുകയോ ചെയ്യണം. അതല്ലാതെ ഒരു വിദേശവാസമെന്നത് ഏറെക്കുറെ നടപ്പില്ലാത്ത ഒരു സംഗതിയായിരുന്നു. എന്നാലിപ്പോൾ നഗരങ്ങളും രാജ്യങ്ങളും ആളുകളെ വിളിക്കുന്ന കാലമാണ്. വെറുതേയല്ല, ഇഷ്ടംപോലെ പണവും ജോലിസാധ്യതകളും വാഗ്ദാനം ചെയ്തുള്ള ഈ ക്ഷണം നിരവധി രാജ്യങ്ങൾ ഒരു പതിവാക്കിയിട്ടുണ്ട്.

വിദഗ്ദരായ തൊഴിലാളികളെയും മാനവവിഭവ ശേഷിയേയും തങ്ങളുടെ രാജ്യത്തെത്തിക്കുക, അപകടകരമായ വിധത്തിൽ കുറയുന്ന ജനസംഖ്യ വര്‍ധിപ്പിച്ച് നഗരങ്ങളെ ആൾത്താമസമുള്ളതാക്കുക എന്നിങ്ങനെ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇങ്ങനെ താമസത്തിനായി ആളുകളെ വിളിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. ഇതാ, താമസം മാറുന്നതിന് ആളുകളെ പണം നല്കി സ്വീകരിക്കുന്ന ഇറ്റാലിയൻ നഗരങ്ങളെ പരിചയപ്പെടാം.

 Italian Towns Will Pay You To Relocate There-

താമസം മാറാം ഇറ്റലിയിലേക്ക്

ഉന്നത വിദ്യാഭ്യാസം, ജോലി സാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് യുവാക്കൾ മറ്റു നഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ ഇറ്റലിയിലെ പല പട്ടണങ്ങളിലും ജനസംഖ്യ കുറയുകയും പ്രായമായവർ മാത്രം ഇവിടെ അവശേഷിക്കുകയും ചെയ്തു. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനും കൂടുതൽ ആളുകളെ സ്ഥിരതാമസത്തിനായി ക്ഷണിക്കുന്നതിനുമാണ് ഇത്തരം റീലൊക്കേഷൻ പദ്ധതികൾ നഗരങ്ങൾ പ്രഖ്യാപിക്കുന്നത്. മാത്രമല്ല, പുതിയ താമസക്കാർക്ക് പണം നല്കുന്നതടക്കമുള്ള ഓഫറുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

പ്രസീച്ചെ, ഇറ്റലി

പൂലിയ(Puglia) എന്ന പ്രദേശത്തിനടുത്തായി സ്ഥിതി ചെയ്യുന്ന പ്രസീച്ചെ (Presicce) എന്ന നഗരം ഇവിടേക്ക് പുതിയ താമസക്കാരെ ക്ഷണിക്കുകയാണ്. അപൂലിയ എന്നും പൂലിയ എന്നും അറിയപ്പെടുന്ന ഈ നഗരം ഇറ്റലിയുടെ ബൂട്ട് എന്നാണ് അറിയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റർ നീണ്ടു കിടക്കുന്ന മെഡിറ്ററേനിയൻ കടൽത്തീരങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമവകാശപ്പെടാവുന്ന കൃഷിഭൂമികൾക്കും പൂലിയ പ്രസിദ്ധവുമാണ്. അതേ സമയം പ്രസീച്ചെ അതിന്‍റെ ഒലിവ് തോട്ടങ്ങൾക്കും ഒലിവ് എണ്ണയ്ക്കുമാണ് പ്രസിദ്ധം. പച്ച സ്വർണ്ണത്തിന്റെ നഗരം എന്നാണ് ഇവിടം അറിയപ്പെടുന്നത്.

 Italian Towns Will Pay You To Relocate There-

ഇവിടേക്ക് താമസം മാറുവാൻ തയ്യാറാകുന്നവർക്ക് 30,000 യൂറോ അഥവാ ഏകദേശം 26. 47 ലക്ഷം രൂപയാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ഈ നിങ്ങൾക്ക് ഇവിടെ 1991 ന് മുൻപ് നിർമ്മിച്ച ഒരു വീട് വാങ്ങുവാനും അത് നന്നാക്കുവാനുമായി ചെലവാക്കുകയും ചെയ്യാം. ഇത് കൂടാതെ, ഇവിടെ ജനിക്കുന്ന ഓരോ കുട്ടിക്കും ആയിരം യൂറോ വീതം നല്കമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

സാർഡിനിയ, ഇറ്റലി

മെഡിറ്ററേനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ സാർഡിനിയയും പുതിയ താമസക്കാരെ പണം നല്കി സ്വീകരിക്കുന്നു. അതിമനോഹരമായ ബീച്ചുകൾക്കും കടൽത്തീരത്തിനും ഒക്കെ പ്രസിദ്ധമായ ഇവിടം ഇറ്റലിയിലെ തീർത്തും ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനം കൂടിയാണ്. മറ്റുപല യൂറോപ്യൻ, സ്കാൻഡിനേവിയൻ രാജ്യങ്ങളെയുമപേക്ഷിച്ച് സന്ദർശിക്കാനും ജീവിക്കാനും ഇവിടെ വലിയ പണച്ചെലവില്ല.

 Italian Towns Will Pay You To Relocate There-

ഇവിടേക്ക് താമസം മാറുന്നതിന് 15,000 യൂറോ അഥവാ 13.24 ലക്ഷം രൂപയോളമാണ് രാജ്യം നല്കുക. എന്നാൽ ഈ തുക ലഭിക്കുന്നതിന് നിങ്ങൾ ആദ്യം സാർഡിനിയൻ മുനിസിപ്പാലിറ്റിയിലേക്ക് താമസം മാറേണ്ടതുണ്ട്. കൂടാതെ, ലഭിക്കുന്ന ഈ പണം നിങ്ങൾക്ക് ഒരു വീട് വാങ്ങാനോ പുതുക്കിപ്പണിയാനോ ഉപയോഗിക്കുകയും വേണം. ഇത് കൂടാതെ, ഈ ഗ്രാൻഡ് വീടിന്റെയോ പുനരുദ്ധാരണത്തിന്റെയോ മൊത്തം ചെലവിന്റെ 50% കവിയാൻ പാടില്ല എന്നും നിബന്ധനയുണ്ട്. ഇങ്ങനെ വരുന്നവർ തങ്ങളുടം പുതിയ ഭവനത്തിൽ സ്ഥിരമായി താമസിക്കുകയം ഒപ്പം എത്തി 18 മാസത്തിനുള്ളിൽ സാർഡിനിയയിൽ സ്ഥിര താമസത്തിനായി രജിസ്റ്റർ ചെയ്യുകയും വേണം.

കലാബ്രിയ റീജിയൺ, ഇറ്റലി

വെറും രണ്ടായിരത്തിൽ താഴെ മാത്രം സ്ഥിരതാമസക്കാരുള്ള ഇറ്റാലിയൻ നഗരമാണ് കലാബ്രിയ റീജിയൺ. പഴയ രീതിയിലുള്ള ഗ്രാമങ്ങളും ഭംഗിയേറെയുള്ള തീരങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. കടൽത്തീരത്തിനും മലഞ്ചെരുവുകൾക്കും അടുത്തുള്ള സ്ഥലങ്ങളാണ് ഇവിടെ പുതിയ താമസക്കാർക്ക് ലഭിക്കുക. ഒലിവ് ഓയിൽ, കൂൺ, ഓറഞ്ച് തുടങ്ങിയവയുടെ കൃഷിയാണ് ഇവിടെ അധികമുള്ളത്.

 Italian Towns Will Pay You To Relocate There-

28,000 യൂറോ അഥവാ 24. 73 ലക്ഷം രൂപയാണ് മൂന്നൂ വർഷത്തേയ്ക്കായി ഇവിടം നല്കുന്നത്. അതായത് ഓരോ വർഷവും പതിനായിരം ഡോളറോളം തുക നിങ്ങൾക്ക് മൂന്നു വർഷത്തേയ്ക്ക് ലഭിക്കും. കലാബ്രിയയിലെ ഒന്‍പത് ഗ്രാമങ്ങൾ 2021 മുതൽ ഈ പദ്ധതിയുമായി സഹകരിക്കുന്നു. ആൽബിഡോണ, സാന്‍റാ സെവെറീന തുടങ്ങിയവയാണവ.

എന്നാൽ ഇത് നിങ്ങൾക്ക് ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
40 വയസ്സിനു താഴെയായിരിക്കണം പ്രായം, ഇവിടെ മുഴുവൻ സമയവും താമസിക്കുവാന്‍ തയ്യാറായിരിക്കണം, പുതിയൊരു ബിസിനസ് ആരംഭിക്കുവാനോ അല്ലെങ്കിൽ ഇവിടെ ആവശ്യമായി വന്നേക്കാരുന്ന ഒരു തൊഴിൽമേഖലയിൽ ജോലി ചെയ്യുകയോ വേണം, നിങ്ങളുടെ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ 90 ദിവസത്തിനുള്ളിൽ ഇവിടേക്ക് താമസം മാറുവാന്‍ സജ്ജരായിരിക്കണം തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ.

ഇത് കൂടാതെ, ഇവിടുത്തെ വെബ്‌സൈറ്റ് അനുസരിച്ച്, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ടൂറിസം ബിസിനസുകൾ എന്നിവ ആരംഭിക്കുന്നതിന് പുതിയ താമസക്കാരെ സഹായിക്കുന്നതിനായി ഏകദേശം $755,000 ഫണ്ടിംഗും ലഭ്യമാക്കിയിട്ടുണ്ട്.

സാന്റോ സ്റ്റെഫാനോ ഡി സെസാനിയോ, അബ്രുസോ

ഏറ്റവും കുറഞ്ഞത് അഞ്ച് വർഷത്തേയ്ക്കെങ്കിലും താമസം മാറുവാൻ താല്പര്യമുള്ളവർക്ക് പറ്റിയതാണ് റോമിന് സമീപമുളള സാന്റോ സ്റ്റെഫാനോ ഡി സെസാനിയോയുടെ റീലൊക്കേഷൻ പ്രോഗ്രാം. 18-40 പ്രായത്തിനിടയിലുള്ളവരെ ഉദ്ദേശിച്ചുള്ള പ്രോഗ്രാം ആണിത്.

 Italian Towns Will Pay You To Relocate There-

പുതിയ താമസക്കാർക്ക് പരമാവധി 8,000 യൂറോ വീതം മൂന്ന് വർഷത്തേയ്ക്ക് നല്കുന്ന പദ്ധതിയാണിത്. ഇതോടൊപ്പം കൂടാതെ, പുതിയ താമസക്കാർക്ക് ഇവിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിന് €20,000 വരെ ഒറ്റത്തവണ ഗ്രാന്റിനായി അപേക്ഷിക്കാം. അതായത്, മൂന്നു വർഷം ഇവിടെ നിന്നാല്‍ 35 ലക്ഷം വരെയാണ് ഗ്രാൻഡ് ആയി ലഭിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+