Search
  • Follow NativePlanet
Share
» »ബെംഗളൂരുവിലെ വേനൽക്കാലം വെള്ളത്തിൽ ആഘോഷിക്കാം, കിടിലൻ ഓഫറുകളുമായി വാട്ടർ പാർക്കുകൾ.. ടിക്കറ്റ് നിരക്ക്, ഓഫർ

ബെംഗളൂരുവിലെ വേനൽക്കാലം വെള്ളത്തിൽ ആഘോഷിക്കാം, കിടിലൻ ഓഫറുകളുമായി വാട്ടർ പാർക്കുകൾ.. ടിക്കറ്റ് നിരക്ക്, ഓഫർ

ബെംഗളൂരുവിലെ വേനൽക്കാലം ഏറ്റവും ബുദ്ധിമുട്ടിപ്പിക്കുന്നത് കുട്ടികളെയാണ്. അവധി സമയത്ത് വെയിൽ കാരണം പുറത്തിറങ്ങാതെ കഴിയാതെ വീടിനുള്ളിൽ തന്നെയിരിക്കുന്നത് മടുപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചെറുപ്പക്കാരുടെയും ജോലിക്കാരുടെയും കാര്യം വ്യത്യസ്തമല്ല. വാരാന്ത്യം ആഘോഷിക്കാൻ പ്ലാൻ ചെയ്തിരിക്കുമ്പോൾ വരുന്ന അപ്രതീക്ഷിത മഴയും അല്ലെങ്കിൽ കനത്ത ചൂടും പ്ലാനുകളെല്ലാം തകർക്കുന്നു. അങ്ങനെയുള്ള ഈ വേനൽക്കാലത്ത് പോകാൻ പറ്റിയ ഇടമാണ് വാട്ടർ തീം പാർക്കുകൾ

പത്താം ക്ലാസിലെയും പന്ത്രണ്ടിലെയും പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് അടിച്ചുപൊളിക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന കുട്ടികൾക്കു മാത്രമല്ല, പ്രായഭേദമില്ലാതെ, ഒരു ദിവസം മുഴുവൻ ആഘോഷിക്കാനും വെള്ളത്തിൽ ചാടി മറിയുവാനും സാഹസിക റൈഡുകളിൽ കയറി ആർത്തു വിളിക്കുവാനും പേടിച്ചു കരയുവാനും ഒക്കെയുള്ള രസകരമായ അവസരങ്ങളാണ് വാട്ടർ തീം പാർക്കുകൾ ഒരുക്കുന്നത്.

Water Park Prices in Bangalore Comparison of Entry Fees Offers

വാരാന്ത്യങ്ങളിലോ അല്ലെങ്കിൽ നിങ്ങളുടെ സൗകര്യം പോലെ ഏതെങ്കിലും ഒരു ദിവസം ബെംഗളൂരുവിലെ പാർക്കുകൾ സന്ദർശിക്കുവാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഏറ്റവും പ്രധാനം അവിടുത്തെ ഓഫറുകളും ടിക്കറ്റ് നിരക്കും അറിയുകയെന്നതാണ്. നിങ്ങളുടെ ബജറ്റും താല്പര്യങ്ങളും നോക്കി മികച്ച ഒരിടം തിരഞ്ഞെടുക്കാന്‍ ഞങ്ങൾ സഹായികകാം. ഇതാ, ബാംഗ്ലൂരിലെ പ്രധാന വാട്ടർപാർക്കുകളിലെ ടിക്കറ്റ് നിരക്കും ലഭ്യമായ മറ്റ് ഓഫറുകളും വായിക്കാം.

വണ്ടർലാ ബെംഗളൂരു

ബെംഗളൂരു വണ്ടർലാ പ്രവർത്തി ദിവസങ്ങളിൽ പാർക്ക് രാവിലെ 11.00 മണി മുതൽ വൈകിട്ട് 6.00 വരെയും വാട്ടർ പാർക്ക് ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 5.00 വരെയും പ്രവർത്തിക്കും
വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പാർക്ക് രാവിലെ 11.00 മണി മുതൽ വൈകിട്ട് 7.00 വരെയും വാട്ടർ പാർക്ക് ഉച്ചയ്ക്ക് 12.00 മുതൽ വൈകിട്ട് 6.00 വരെയും പ്രവർത്തിക്കും.

സാധാരണ ടിക്കറ്റിന് ഇവിടെ മുതിർന്നവർക്ക് 1592.38 രൂപ, കുട്ടികൾക്ക് 20 ശതമാനം ഓഫറിൽ 1273.72 രൂപ, മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഓഫറിൽ 796.19 രൂപ എന്നിങ്ങനെയാണ് നിരക്ക്.
വാരാന്ത്യങ്ങളിൽ മുതിർന്നവർക്ക് 1685.60
രൂപ, കുട്ടികൾക്ക് 20 ശതമാനം ഓഫറിൽ 1348.3 0 രൂപ, മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഓഫറിൽ 842.80 രൂപ എന്നിങ്ങനെയാണ് നിരക്ക്.

വണ്ടർലാ ഓഫറുകൾ

1. 10, 11, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് 35% കിഴിവ് നല്കും. പ്രവേശന സമയത്ത് ഹാൾ ടിക്കറ്റ് കാണിക്കേണ്ടത് നിർബന്ധമാണ്
2. മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കോ ​​ബോർഡ് പരീക്ഷ എഴുതാത്തവർക്കോ 25% കിഴിവ് ലഭിക്കും, നിങ്ങളുടെ വിദ്യാർത്ഥി ഐഡി കാർഡ് കാണിച്ച് ഓഫർ പ്രയോജനപ്പെടുത്തുക.

3.നിങ്ങളുടെ ജന്മദിനം ഏപ്രിൽ, മെയ് മാസങ്ങളിൽ ആണെങ്കിൽ ബൈ 1 ഗെറ്റ് 1 എന്ന ഓഫർ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

4. മുൻകൂട്ടി ബുക്കിംഗ് നടത്തി 20% കിഴിവ് നേടുക.

ഫൺ വേൾഡ് അമ്യൂസ്മെന്‍റ് പാർക്ക്

ബെംഗളൂരു ജെസി നഗറിൽ, ജയമഹൽ മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന
ഫൺ വേൾഡ് അമ്യൂസ്മെന്‍റ് പാർക്ക് ഈ അവധിക്കാലത്ത് മികച്ച ഓഫറുകളും കുറഞ്ഞ നിരക്കിൽ ടിക്കറ്റും നല്കുന്നു.

ഫൺവേൾഡിൽ കുട്ടകൾക്ക് 999 രൂപ
മുതിർന്നവർക്ക് - 1499 രൂപ
മുതിർന്ന പൗരന്മാർക്ക്- 999 രൂപ

അക്വേറിയത്തിൽ കുട്ടികൾക്ക്- 549രൂപ
മുതിർന്നവർക്ക് - 599 രൂപ
ഫൺവേൾഡ്+ അക്വേറിയം കോംബോ കുട്ടികൾക്ക് - 1548 രൂപ
മുതിർന്നവർക്ക് - 2098 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ഫൺ വേൾഡ് ഓഫറുകൾ

1. ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ചാൽ 35% കിഴിവ്
2. മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കോ ​​ബോർഡ് പരീക്ഷ എഴുതിയിട്ടില്ലാത്തവർക്കോ 30% കിഴിവ് ലഭിക്കും, ഇതിനായി വിദ്യാർത്ഥി ഐഡി കാർഡ് കാണിക്കണം.
3. പിറന്നാൾ ആഘോഷിക്കുന്നവർക്ക് സൗജന്യ പ്രവേശനം
4. മുൻകൂർ ബുക്കിംഗ് നടത്തിയാൽ 10% ഇളവ്
5. എല്ലാ ബുധനാഴ്ചയും ബൈ 1 ഗെറ്റ് 1 ഓഫറും ലഭ്യമാണ്.

ജോളിവുഡ് വേൾഡ്

ബെംഗളൂരു ബിദാദി ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന
ജോളിവുഡ് വേൾഡ് കുട്ടികളുടെ പ്രിയപ്പെട്ട സ്ഥലമാണ്.

കോളേജ് വിദ്യാർത്ഥികൾ: 975 രൂപ
കുട്ടികൾ 999 രൂപ
കുട്ടികൾ: 1099 രൂപ
മുതിർന്നവർ: 1299 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

ജോളിവുഡ് ഓഫറുകൾ

ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ : ഹാൾ ടിക്കറ്റ് കാണിച്ച് ജൂൺ 15 വരെ 950/- രൂപയ്ക്ക് ടിക്കറ്റ് നേടാം.
2. മൂന്ന് ഡീലുകൾക്ക് സൗജന്യം...മൂന്ന് ടിക്കറ്റുകൾ ഒരുമിച്ച് എടുത്താൽ നാലാമത്തെ ടിക്കറ്റ് സൗജന്യമായി നേടാം.

ശ്രദ്ധിക്കുക

മുകളിൽ പറഞ്ഞിരിക്കുന്ന പാർക്കുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നാണ് വില, ഓഫർ തുടങ്ങിയ വിവരങ്ങൾ എടുത്തിരിക്കുന്നത്. യഥാർത്ഥ വില ചിലപ്പോൾ മാറിയേക്കാം. ടിക്കറ്റ് എടുക്കുന്നതിനു മുൻപ് വ്യക്തമായി അന്വേഷിച്ച് ടിക്കറ്റ് എടുക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore amusement park summer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+