Search
  • Follow NativePlanet
Share
» »വയനാട് ഫ്ലവർ ഷോ കണ്ടാൽ പലതുണ്ട് കാര്യം.. ഹെലികോപ്റ്ററിൽ കറങ്ങാം, ഉഗ്രൻ പാക്കേജ്

വയനാട് ഫ്ലവർ ഷോ കണ്ടാൽ പലതുണ്ട് കാര്യം.. ഹെലികോപ്റ്ററിൽ കറങ്ങാം, ഉഗ്രൻ പാക്കേജ്

വയനാട് 'പൂപ്പൊലി'യുടെ ആരവത്തിലാണ്. പൂക്കളും ചെടികളും തീർക്കുന്ന കൗതുകലോകവും ഓരോ കോണിലും വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും ഒരുക്കുന്ന പ്രദർശനവും വിനോദവും ആസ്വദിക്കാനെത്തുന്ന നൂറുകണക്കിന് ആൾക്കാരും കൂടിയുള്ള സന്തോഷത്തിന്‍റെ മേളം. ജനുവരി ഒന്നിന് ആരംഭിച്ച പൂപ്പൊലി രാജ്യാന്തര പുഷ്പമേള സന്ദർശക തിരക്കിലേക്ക് എത്തിക്കഴിഞ്ഞു.

അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലിയിൽ പൂക്കൾ മാത്രമല്ല, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വിനോദങ്ങളും റൈഡുകളും ഗെയിമുകളും ഒപ്പം കൃഷിയിൽ താല്പര്യമുള്ളവർക്ക് പുത്തനറിവുകൾ പങ്കുവയ്ക്കുന്ന സെമിനാറുകളും ശില്പശാലകളും ഒരുക്കിയിട്ടുണ്ട്.

Wayanad Helicopter Ride

കാർഷിക ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നില് നിന്നും ടിക്കറ്റ് എടുത്ത് അകത്തേയ്ക്ക് കടക്കുമ്പോൾ മുതൽ വരവേൽക്കുന്നത് പൂക്കളുടെ കാഴ്ചചയാണ്പൂക്കളുടെ ലോകം തുടങ്ങുകയായി. ഏതാണ് നോക്കിനിൽക്കേണ്ടത് എന്നു മനസ്സിലാകാത്ത തരത്തിൽ മനോഹരമായി അലങ്കരിച്ചിരിക്കുന്ന പൂക്കളുടെ ലോകം പെട്ടന്നു തന്നെ മനസ്സിൽ കയറിക്കൂടും.

അഴക് ഒട്ടും ചോരാതെ ഡാലിയ, ആസ്റ്റർ, ഗ്ലാഡിയോലസ്, സയാന്തസ്, സെലേഷ്യ, സാൽവിയ, പെറ്റൂണിയ തുടങ്ങിയ പേരറിയാത്ത കണ്ടുപരിചയമില്ലാത്ത വേറെ ചെടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത്
കൂടാതെ പൂച്ചെടികളാല് അലങ്കരിച്ച മയില്‍ രൂപം, പൈതൃക ട്രെയിൻ, തെയ്യക്കോലം എന്നിവയും കാണാം.

വെര്‍ട്ടിക്കൽ ഗാർഡൻ അഥവാ ലംബ ഉദ്യാനങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഭൂമിക്ക് ലംബമായി ഉയരത്തിലേക്ക് സ്ഥാപിക്കുന്ന വെര്‍ട്ടിക്കൽ ഉദ്യാനങ്ങൾ കാര്‍ഷിക രംഗത്തെ പുത്തൻ രീതിയാണ്. ഇതിനെ പരിചയപ്പെടുത്തുവാനായി പ്രദർശന നഗരിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഗാർഡനുകൾ സജ്ജമാക്കിയിട്ടുണ്ട്. ജനുവരി 15 വരെ പൂപ്പൊലി നീണ്ടുനിൽക്കും.

വയനാട് ഫ്ളവര്‍ഷോ

പൂപ്പൊലി പുഷ്പമേള അമ്പലവലിൽ നടക്കുമ്പൾ തന്നെ മറ്റൊരു മേളയ്ക്കും വയനാട് സാക്ഷ്യം വഹിക്കുന്നുണ്ട്. വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വൽ കല്പറ്റ ബൈപ്പാസില്‍ നടക്കുന്ന വയനാട് ഫ്ളവര്‍ഷോ .
ഇതും ഈ സീസണിലെ വയനാട് കാഴ്ചയിൽ ഉൾപ്പെടുത്താം.

ചെന്നുകയറുമ്പോൾ തന്നെ ജലധാരയാണ് ആദ്യ കാഴ്ച. ജലധാരയുടെ സൗന്ദര്യം കാണണമെങ്കില്‍ രാത്രിയിലാണ് വരേണ്ടത്. ചുറ്റോടുചുറ്റും ലൈറ്റൊക്കെയിട്ട് ഭംഗിയിൽ വെള്ളമൊഴുകുന്ന കാഴ്ച ഒരുമിനിറ്റ് നിന്ന് ആസ്വദിക്കാനുണ്ട്. പൂക്കളുടെ കാഴ്ചയാണ്. റോസ്, ഡാലിയ, ജമന്തി, ആന്തൂറിയം,ലില്ലിയം, പോയന്‍സിറ്റിയ, ബോള്‍സം, മെലസ്റ്റോമ തുടങ്ങിയ പുഷ്പവൈവിധ്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിൽ തന്നെ 16 ഇനം ബോഗണ്‍വില്ലയാണ് പ്രധാന ആകർഷണം.

ഫോട്ടോയെടുക്കാൻ ഉള്ള സെൽഫി പോയിന്‍റാണ് അടുത്തത്. രാജ്ദൂത് ബൈക്ക് ആണ് സെൽഫി പോയിന്‍റിലെ താരം. പിന്നെ വരുന്ന കാഴ്ചയും രസകരമായ ജലധാരയാണ്. ഇവിടുന്ന് പോയാൽ പിന്നെ കുട്ടികളെ കയ്യിൽ കിട്ടിയെന്നു വരില്ല. അമ്യൂസ്മെന്‍റ് പാർക്കാണല്ലോ ഇനി വരുന്ന കാഴ്ച. കളിക്കാനും ആസ്വദിക്കാനും ഒക്കെയായി റൈഡുകളും യന്ത്ര ഊഞ്ഞാലും ഒക്കെയായി ഇഷ്ടംപോലെ കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

പ്രദർശനം കണ്ടുതീർന്നില്ല. വൈകുന്നേരങ്ങളിലെ കലാപരിപാടികൾ കൂടി കണ്ട്പോയാലേ ഇത് പൂർണ്ണമാവുകയുള്ളൂ. ഗാനമേള, മിമിക്സ്പരേഡ്, കോമഡിഷോ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികൾ മേള കഴിയുന്നതു വരെ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിയോടെ എത്തി ഏഴുമണിക്കുള്ള കലാപരിപാടികളും കണ്ട് മടങ്ങുന്ന വിധത്തിലാണ് വൈകിട്ട് ആളുകളെത്തുന്നത്. പ്രദർശനത്തിൽ തിരക്ക് അനുഭവപ്പെടുന്നതും വൈകുന്നേരങ്ങളിലാണ്.

വയനാട് ഹെലികോപ്റ്റര്‍ റൈഡ്

വയനാടിന്‍റെ ആകാശക്കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വയനാട് ചുരവും ബാണാസുര സാഗർ അണക്കെട്ടും കണ്ടുവരുന്ന വിധത്തിൽ ആണ് ഹെലികോപ്റ്റര്‍ റൈഡ് ഒരുക്കിയിരിക്കുന്നത്. ബുധന്‍, വ്യാഴം, വെള്ളി എന്നീ മൂന്നു ദിവസങ്ങളിലാണ് റൈഡ് നടത്താൻ അവസരമുള്ളത്. 5000 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. ജനുവരി 10 വരെയാണ് വയനാട് ഫ്ലവർഷോ നീണ്ടു നിൽക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: wayanad വയനാട്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+