ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമേതാണ് എന്ന ചോദ്യത്തിനുത്തരമാണ് തിരുമല തിരുപ്പതി ബാലാജി ക്ഷേത്രം. മഹാവിഷ്ണുവിന്റെ അവതാരമായി ആരാധിക്കുന്ന തിരുപ്പതി വെങ്കിടേശ്വരൻ മനസ്സറിഞ്ഞനുഗ്രഹിക്കുന്ന ദൈവമാണ് വിശ്വാസികൾക്ക്. ഓരോ വിശ്വാസിയുടെയും അര്‍ഹതയ്ക്ക് യോജിച്ച വിധത്തിൽ ഭഗവാൻ അനുഗ്രഹവും സമ്പത്തും വർഷിക്കുമെന്നും ജീവിതത്തിലെ തടസ്സങ്ങൾ ഒഴിവാക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
കോടീശ്വരന്മാരും സാധാരണക്കാരും ഒരുപോലെ വന്ന് അനുഗ്രഹം നേടിപ്പോകുന്ന തിരുപ്പതി ബാലാജി ലോകത്തിലെ ഏറ്റവും സമ്പന്നനായ ദൈവം കൂടിയാണ്. കാണിക്കയായും വഴിപാടായും ലഭിക്കുന്ന കോടികളുടെ തുകയ്ക്ക് പുറമേ സ്വര്‍ണ്ണ ശേഖരവും ഭൂമിയും ഓഹരി നിക്ഷേപവും ഒക്കെ സ്വന്തമായുള്ള ടിടിഡി എന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ സ്വത്ത് എത്രയെന്ന് നോക്കാം..

PC: PTI Images
വരുമാനത്തിന്റെ കാര്യത്തിൽ മറ്റൊരു ക്ഷേത്രത്തിനും അടുത്തെത്താൻ കഴിയാത്ത വിധത്തില്‍ സമ്പന്നമാണ് തിരുമല തിരുപ്പതി ദേവസ്ഥാനം എന്നാണ് കണക്കുകൾ. ഇന്ത്യയിലെ തന്നെ പല ടെക്ക് ഭീമന്മാരേക്കാളും സമ്പത്തുള്ള തിരുപ്പതി ദേവസ്ഥാനത്തിന് പല കോടീശ്വരന്മാരെയുംകാൾ സ്വത്ത് സ്വന്തമായുണ്ട്. 2022 നവംബറിൽ ടിടിഡി 89 വർഷത്തിനിടെ ആദ്യമായി അതിന്റെ സമ്പത്ത് വിവരങ്ങൾ പുറത്തു വിട്ടിരുന്നു. അതനുസരിച്ച് 2.26 ലക്ഷം കോടി രൂപയാണ് ക്ഷേത്രത്തിന്റെ സമ്പത്ത്. 1.94 ബില്യൺ ഡോളർ വരുമിത്. 1933 ൽ തിരുമല തിരുപ്പതി ദേവസ്ഥാനം സ്ഥാപിതമാതിന് ശേഷം ആദ്യമായായിരുന്നു ഈ കണക്ക് പുറത്തുവന്നത്.
രാജ്യത്തെ ദേശസാൽകൃത ബാങ്കുകളിൽ 10.3 ടൺ സ്വർണ്ണമാണ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് നിക്ഷേപമായുള്ളത്. ഇതിന് മാത്രം 5300 കോടിയിലധികം രൂപയുടെ മൂല്യമുണ്ട്. ഇത് കൂടാതെ 15,938 കോടി രൂപയുടെ ($1.94 ബില്യൺ). നിക്ഷേപവും ബാങ്കിലുണ്ട്. അതോടൊപ്പം അത്യപൂർവ്വവും പുരാതനനും വിലമതിക്കാനാവാത്തതുമായ 2.5 ടൺ സ്വർണ്ണാഭരണങ്ങളും ട്രസ്റ്റിന് സ്വന്തമായുണ്ട്.

PC: PTI Images
ഇത് കൂടാതെ ഏക്കറു കണക്കിന് ഭൂമിയാണ് ക്ഷേത്രത്തിനു കീഴിലുള്ളത്. കണക്കുകളനുസരിച്ച് ഇന്ത്യയിലുടനീളം 7,123 ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന 960 സ്വത്തുക്കളും ക്ഷേത്രത്തിന്റെ ആസ്തികളിൽ വരുന്നു. ഇവയുടെ ആകെ മൂല്യം 85,705 രൂപയാണ്.
2010-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1175 കിലോഗ്രാം സ്വർണം ക്ഷേത്രം നിക്ഷേപിച്ചിട്ടുമുണ്ട്. വിശ്വാസികൾ വഴിപാടിന്റെ ഭാഗമായി സമർപ്പിക്കുന്ന മുടി വഴിയും ക്ഷേത്രത്തിന് വരുമാനമുണ്ട്. ഏകദേശം125 കോടി രൂപയ്ക്കാണ് ഈ മുടി ലേലം ചെയ്തിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ക്ഷേത്രം ടിടിഡി സ്വത്ത് വെളിപ്പെടുത്തിയ സമയത്തെ കണക്കനുസരിച്ച് വെറും 24 കമ്പനികൾ മാത്രമാണ് ക്ഷേത്രത്തിന്റെ മൊത്തം മൂല്യത്തേക്കാൾ വലിയ വിപണി മൂല്യം ഉള്ളത്. അതിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (17.53 ലക്ഷം കോടി), ടാറ്റ കൺസൾട്ടൻസി സർവീസസ് (11.76 ലക്ഷം കോടി), എച്ച് ഡി എഫ് സി ബാങ്ക് ( 8.34 ലക്ഷം കോടി), ഇൻഫോസിസ് (6.37 ലക്ഷം കോടി) എന്നിവയാണ് അതിൽ ചിലത്.

PC: Tirumala Tirupati Official Site
ടിടിഡിയേക്കാള്ഡ സമ്പന്നമായ കമ്പനികളും വിപണി മൂല്യവും
1. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - 17.53 ലക്ഷം കോടി
2. ടാറ്റ കൺസൾട്ടൻസി സർവീസസ് - 11.76 ലക്ഷം കോടി
3. എച്ച്‌ഡിഎഫ്‌സി ബാങ്ക് - 8.34 ലക്ഷം കോടി
4. ഇൻഫോസിസ് - 6.37 ലക്ഷം കോടി
5. ഐസിഐസിഐ ബാങ്ക് - 6.31 ലക്ഷം കോടി
6. ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് - 5.92 ലക്ഷം കോടി
7. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 5.29 ലക്ഷം കോടി
8 .ഭാരതി എയർടെൽ - 4.54 ലക്ഷം കോടി
9 .ഐടിസി - 4.38 ലക്ഷം കോടി
അതേസമയം വിപ്രോ, നെസ്ലേ, അൾട്രാ ടെക് സിമെന്റ് തുടങ്ങിയ കമ്പനി ഭീമന്മാരുടെ മൊത്തം വിപണി മൂല്യം തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്കാൾ കുറവാണ്.
വിശ്വാസികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ തുടങ്ങിയവ നല്കുന്ന സംഭാവനകളാണ് തിരുപ്പതി ക്ഷേത്രത്തിന്റെ പ്രധാന വരുമാനം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













