Search
  • Follow NativePlanet
Share
» »നെറ്റ്ഫ്ലിക്സ് പങ്കിട്ടാൽ പണി പാളും, ഭാര്യയുടെ പിറന്നാൾ മറന്നാൽ പിന്നെ നോക്കേണ്ട!

നെറ്റ്ഫ്ലിക്സ് പങ്കിട്ടാൽ പണി പാളും, ഭാര്യയുടെ പിറന്നാൾ മറന്നാൽ പിന്നെ നോക്കേണ്ട!

ലോകമെമ്പാടുമുള്ള വിചിത്രമായ ചില നിയമങ്ങളെയും ആചാരങ്ങളെയും പരിചയപ്പെടാം...

വ്യത്യസ്തങ്ങളായ ആചാരങ്ങളും രീതികളും ലോകത്തിലങ്ങളമിങ്ങോളം കാണാം. ഓരോ രാജ്യങ്ങള്‍ക്കും ഓരോ നാടുകള്‍ക്കും അവര്‍ പ്രത്യേകതയോടെ കരുതുന്ന ഈ നിയമങ്ങള്‍ പലപ്പോഴും പുറമെനിന്നുള്ളവര്‍ക്ക് വിചിത്രമെന്നാവും തോന്നുക. എന്നിരുന്നാലും ഒരു സഞ്ചാരി എന്ന നിലയില്‍ അവിടേക്ക് കടന്നുചെല്ലുമ്പോള്‍ ഈ നിയമങ്ങള്‍ അനുസരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ആളുകളുടെ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിച്ച് മാത്രം പ്രവര്‍ത്തിക്കുക എന്നത് യാത്രകളില്‍ ഏറെ പ്രധാനമാണ്. ലോകമെമ്പാടുമുള്ള വിചിത്രമായ ചില നിയമങ്ങളെയും ആചാരങ്ങളെയും പരിചയപ്പെടാം... ഇത് നിങ്ങളുടെ യാത്രകളില്‍ അവരുടെ സംസ്കാരങ്ങളെ ബഹുമാനിക്കുവാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം...

 രാത്രി പത്ത് മണിക്കു ശേഷം ഇവിടെ ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്യുന്നത്- സ്വിറ്റ്സര്‍ലന്‍ഡ്

രാത്രി പത്ത് മണിക്കു ശേഷം ഇവിടെ ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്യുന്നത്- സ്വിറ്റ്സര്‍ലന്‍ഡ്

വളരെ വിചിത്രമെന്നു തോന്നിയേക്കാവുന്ന ഒരു നിയമമാണ് സ്വിറ്റ്സര്‍ലന്‍ഡിലുള്ളത്. രാത്രി പത്ത് മണിക്കു ശേഷം ഇവിടെ ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്യുന്നത് ഇവിടെ അഭിലഷണീയമായ ഒരു കാര്യമല്ല. പ്രത്യേകിച്ച് നിങ്ങള്‍ മുകളിലത്തെ നിലകളിലോ അപ്പാര്‍ട്മെന്‍റുകളിലോ താമസിക്കുന്ന ഒരാളാണെങ്കില്‍. നിങ്ങള്‍ ടോയ്ലറ്റില്‍ ഫ്ലഷ് ചെയ്യുന്നതിന്റെ ശബ്ദം രാത്രിയില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതാണ് ഇതിനു കാരണം. ശബ്ദമലിനീകരണമായാണ് ഇതിനെ ഇവിടെ കണക്കാക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യരുത് എന്നൊരു നിയമം ഇവിടെയില്ല. എന്നിരുന്നാലും മറ്റ് ആളുകള്‍ക്കൊപ്പം മുറിയില്‍ ഷെയര്‍ ചെയ്തു താമസിക്കുകയാണെങ്കില്‍ കഴിവതും ഇത് ചെയ്യാതിരിക്കുക. പകരം നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും ശ്രമിച്ചാല്‍ പരമാവധി ഒഴിവാക്കുകയും ചെയ്യാം.

PC:Giorgio Trovato

ബുദ്ധപ്രതിമകള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നത്- ശ്രീലങ്ക.

ബുദ്ധപ്രതിമകള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നത്- ശ്രീലങ്ക.

ബുദ്ധവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വളരെ പ്രാധാന്യം നല്കുന്ന നാടാണ് ശ്രീലങ്ക. അതുകൊണ്ടുതന്നെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധയും ആദരവും നല്കേണ്ടത് അത്യാവശ്യമാണ്. ശ്രീലങ്കയില്‍ ബുദ്ധപ്രതിമകള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നത് മതത്തോടുള്ള അനാദരവായാണ് കണക്കാക്കുന്നത്. സെല്‍ഫി എടുക്കുന്ന സമയത്ത് പ്രതിമകള്‍ക്ക് പുറംതിരഞ്ഞ് നില്‍ക്കുന്നത് ചിലപ്പോള്‍ തടവുശിക്ഷ വരെ നിങ്ങള്‍ക്കു നേടിത്തന്നേക്കും. അതോടൊപ്പം ബുദ്ധപ്രതിമയ്ക്കു നേരെ വിരല്‍ ചൂണ്ടുന്നതും ഇവിടെ ഗൗരലകരമായ കാര്യമാണ്. ചില ഇടങ്ങളില്‍ ബുദ്ധപ്രതിമകള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനു പോലും വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. ബുദ്ധന്റെ ചിത്രങ്ങള്‍ ശരീരത്തില്‍ പച്ചകുത്തുന്നതും ഇവിടെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല.

PC:Luca Santos

കാമഫ്ലേജ് പ്രിന്റുകൾ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് - ആഫ്രിക്ക, കരീബിയന്‍

കാമഫ്ലേജ് പ്രിന്റുകൾ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് - ആഫ്രിക്ക, കരീബിയന്‍

സാധാരണഗതിയില്‍ യാത്രകളില്‍ ഏതു വസ്ത്രം ധരിക്കണം എന്നുള്ളത് നമ്മുടെ തിരഞ്ഞെടുപ്പാണ്. എന്നാല്‍ ചില പ്രത്യേക രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ അവരുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിച്ച വസ്ത്രങ്ങള്‍ ധരിക്കുക എന്നത് അവരുടെ സംസ്കാരത്തെ നാം ബഹുമാനിക്കുന്നു എന്നതിന്റെ സൂചനയാണ്.
എന്നാല്‍ നിങ്ങള്‍ ആഫ്രിക്കയിലേക്കോ അല്ലെങ്കില്‍ കരീബിയന്‍ ദ്വീപുകളിലേക്കോ പോവുകയാണെങ്കില്‍ കാമഫ്ലേജ് പ്രിന്റുകൾ ഉള്ള വസ്ത്രങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക. ഈ സ്ഥലങ്ങളിൽ, കാമഫ്ലേജ് പ്രിന്റുകൾ ധരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത് വ്യാജ യൂണിഫോമായാണ് ഇവിടെ കരുതുന്നത്.

PC:Thanh Tran

മരം കയറുന്നത്- കാനഡ

മരം കയറുന്നത്- കാനഡ

മരം കയറുന്നതിനു വിലക്കുള്ള ഇടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ചില നിയമങ്ങളുള്ള സ്ഥലമാണ് കാനഡ. ഇവിടുത്തെ ഒഷാവ നഗരത്തിൽ ആണ് മരംകയറുന്നതിന് തടസ്സമുള്ളത്. ഇവിടുത്തെ മുന്‍സിപ്പല്‍ പാര്‍ക്കുകളിലെ മരങ്ങളില്‍ കയറുന്നതിനാണ് വിലക്കുള്ളത്. മുനിസിപ്പൽ വസ്തുവിൽ സ്ഥിതി ചെയ്യുന്ന ഒരു മരത്തിലോ മരത്തിന്റെ ഭാഗത്തിലോ ഒരു വ്യക്തിയും ഇടപെടരുത്, അതിൽ ഏതെങ്കിലും വിധത്തിൽ ഏതെങ്കിലും വസ്തുവിനെയോ മരത്തിൽ ഘടിപ്പിക്കുന്നതിനോ ഒട്ടിക്കുന്നതിനോ സ്ഥാപിക്കുന്നതിനോ ശ്രമിക്കരുത് എന്നാണ് ഇവിടുത്തെ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. ആളുകള്‍ മരത്തില്‍ കയറുന്നത് തടയുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ് ഈ നിയമം. ഇതുകൊണ്ട് ആളുകളുടെ സുരക്ഷയാണ് നഗരം ലക്ഷ്യമിടുന്നത്.

PC:Annie Spratt

നായ്ക്കളെ പുറത്തുകൊണ്ടുപോകാതിരിക്കുന്നത്- ടൂറിന്‍, ഇറ്റലി

നായ്ക്കളെ പുറത്തുകൊണ്ടുപോകാതിരിക്കുന്നത്- ടൂറിന്‍, ഇറ്റലി

വളര്‍ത്തുമൃഗങ്ങളെ ഏറെ അരുമയോടെ കാണുന്ന നാടുകളിലൊന്നാണ് ഇറ്റലി. അവയുടെ സംരക്ഷണത്തിനായി നിരവധി നിയമങ്ങളാണ് ഇവിടെയുള്ളത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ടൂറിനിലെ നിയമമാണ്. നിങ്ങള്‍ ടൂറിനിലാണെങ്കില്‍ ഏറ്റവും കുറഞ്ഞത് ദിവസം മൂന്ന് പ്രാവശ്യമെ‌ങ്കിലും നിങ്ങളുടെ നായയെ പുറത്ത് നടത്തണെമന്നാണ് നിയമം പറയുന്നത്. നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, സിറ്റി കൗൺസിലിൽ നിന്നുള്ള ഒരു പുതിയ നിയമപ്രകാരം നിങ്ങൾക്ക് 500 യൂറോ ($650) വരെ കനത്ത പിഴ ലഭിക്കും. പല നഗരങ്ങളിലും തെരുവ് പൂച്ചകളെ നിയമപ്രകാരം സംരക്ഷിക്കുന്ന രാജ്യമാണ് ഇറ്റലി.

PC:stephen embry

അസഭ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നത്- യുഎഇ, കെനിയ

അസഭ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നത്- യുഎഇ, കെനിയ

ഒരു പക്ഷേ, നിങ്ങളുടെ നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ നാടുകടത്തപ്പെടുവാന്‍ വരെ സാധ്യതയുളള രണ്ട് രാജ്യങ്ങളാണ് യുഎഇയും കെനിയയും. പൊതുസ്ഥലത്ത് അസഭ്യമായ വാക്കുകളോ ആംഗ്യങ്ങോ ഉപയോഗിക്കുന്നത് ഇവിടങ്ങളില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇതിനെതിരെ നിയമങ്ങളും ഇവിടെയുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിങ്ങളെ നാടുകടത്തുവാനോ ജയില്‍ശിക്ഷയ്ക്കോ അനുവദിക്കുന്നതാണ് ഈ നിയമങ്ങള്‍ എന്നു ശ്രദ്ധിക്കുക.

PC:Randy Fath

അന്താരാഷ്ട്ര കോളുകൾ വിളിക്കുന്നത്-നോര്‍ത്ത് കൊറിയ

അന്താരാഷ്ട്ര കോളുകൾ വിളിക്കുന്നത്-നോര്‍ത്ത് കൊറിയ

വളരെ കര്‍ശനമായ നിയമങ്ങളും രീതികളും ഉള്ള രാജ്യമാണ് ഉത്തര കൊറിയ. ഇവിടുത്തെ ഏറ്റവും വിചിത്രമായ നിയമങ്ങളിലൊന്ന് ഉത്തര കൊറിയൻ പൗരന്മാർക്ക് അന്താരാഷ്ട്ര കോളുകൾ വിളിക്കാൻ കഴിയില്ല എന്നതാണ്. ഉത്തരകൊറിയന്‍ പൗരന്മാര്‍ അന്താരാഷ്ട്ര കോളുകള്‍ വിളിക്കുന്നത് കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

PC:Thomas Evans

കറന്‍സി നശിപ്പിക്കുന്നത് -തുര്‍ക്കി

കറന്‍സി നശിപ്പിക്കുന്നത് -തുര്‍ക്കി

പണത്തിന്റെ വ്യവഹാരങ്ങളും കൈമാറ്റങ്ങള്‍ക്കുമെല്ലാം നിരവധി നിയമങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ തുര്‍ക്കിയില്‍ കുറച്ചുകൂടി വ്യത്യസ്തമാണ് കാര്യങ്ങള്‍. തുര്‍ക്കിയില്‍ ഏതെങ്കിലും കാരണത്താല്‍ അവരുടെ കറന്‍സി നശിപ്പിക്കുന്നത് വലിയ കുറ്റകൃത്യമാണ്. തുർക്കി ദേശീയ പതാകയെ അപമാനിക്കുന്നതിന് തുല്യമായ കുറ്റമായാണ് കറന്‍സി നശിപ്പിക്കുന്നതിനെ കണക്കാക്കുന്നത്. മാത്രമല്ല, ആറ് മാസം മുതൽ മൂന്ന് വർഷം വരെ നീണ്ടുനിൽക്കുന്ന ജയിൽവാസം ലഭിക്കുവാനും സാധ്യതയുണ്ട്.

PC:Mert Kahveci

നെറ്റ്ഫ്ലിക്സ് പാസ്വേര്‍ഡ് പങ്കിടുന്നത്- ടെന്നസി, യുണൈറ്റഡ് സ്റ്റേറ്റ്സ്

നെറ്റ്ഫ്ലിക്സ് പാസ്വേര്‍ഡ് പങ്കിടുന്നത്- ടെന്നസി, യുണൈറ്റഡ് സ്റ്റേറ്റ്സ്

വളരെ വിചിത്രമായ ഒരു നിയമാണ് ടെന്നസിയിലുള്ളത്. നെറ്റ്ഫ്ലിക്സ്, നാപ്സ്റ്റർ പോലുള്ള സംഗീതവും സിനിമകളും നൽകുന്ന സൈറ്റുകളുടെ ലോഗിൻ വിവരങ്ങൾ പങ്കിടുന്നത് 2011 ജൂൺ 1 മുതല്‍ ഇവിടെ നിയമവിരുദ്ധമാക്കി.ടെന്നസിയിലെ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളിലേക്ക് പാസ്‌വേഡുകൾ പങ്കിടുന്നതിനോ വിൽക്കുന്നതിനോ നിങ്ങൾ പിടിക്കപ്പെട്ടാൽ, നിങ്ങൾക്ക് വലിയ പിഴയും ജയില്‍വാസവും നേരിട്ടേക്കാം. 2,500 യുഎസ് ഡോളർ പിഴയും ഒരു വർഷം തടവും ആണ് ഇതിനുള്ള ഇവിടുത്തെ ശിക്ഷ.

നിയമവിരുദ്ധമായ മ്യൂസിക് ഷെയറിംഗും പ്രത്യക്ഷത്തിൽ നിയമവിരുദ്ധമായ മൂവി സ്ട്രീമിംഗും തടയാൻ ശ്രമിക്കുന്ന റെക്കോർഡിംഗ് ഇൻഡസ്ട്രി ലോബിയിസ്റ്റുകളുടെ സഹായത്തോടെയാണ് നിയമം മുന്നോട്ട് കൊണ്ടുപോകുന്നത്.

PC:CardMapr.nl

ഭാര്യയുടെ ജന്മദിനം മറക്കുന്നത്-സമോവ

ഭാര്യയുടെ ജന്മദിനം മറക്കുന്നത്-സമോവ

ഭാര്യയുടെ ജന്മദിനം മറന്നുപോകുന്നത് ഒരകുറ്റകൃത്യമായി കണക്കാക്കുന്ന ഇടമാണ് ഓഷ്യാനിയയിലെ സമോവ. അവിടെ ഭാര്യയുടെ ജന്മദിനം മറക്കുന്നത് നിരോധിച്ചിരിക്കുന്നു! ഇനി അങ്ങനെ സംഭവിച്ചു പോയാല്‍ ഭാര്യക്ക് നഷ്ടപരിഹാരം നൽകുകയും വേണം

PC:Sergei Solo

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+