Search
  • Follow NativePlanet
Share
» »സ്വയം കണ്ടെത്താം ആസ്വദിക്കാം..ഷോപ്പ് ചെയ്യാം.. വ്യത്യസ്തമായ യാത്രകള്‍ക്കായി ഈ ഇടങ്ങള്‍

സ്വയം കണ്ടെത്താം ആസ്വദിക്കാം..ഷോപ്പ് ചെയ്യാം.. വ്യത്യസ്തമായ യാത്രകള്‍ക്കായി ഈ ഇടങ്ങള്‍

സാവകാശത്തില്‍ അതിനെ അറിഞ്ഞും അനുഭവിച്ചും ഇടപഴകിയും പോരുന്ന യാത്രകളാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ ട്രെന്‍ഡ്. അത്തരത്തില്‍ ലോകത്ത് പോകുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം

യാത്രകളിലെ വ്യത്യസ്തകളിലേക്കാണ് സഞ്ചാരികളുടെ ശ്രദ്ധിയിപ്പോഴുള്ളത്. ഒരു യാത്രയില്‍ ഒരുനിമിഷം പോലും പാഴാക്കാതെ കഴിവതും സ്ഥലങ്ങള്‍ കണ്ടുതീര്‍ക്കണമെന്നതൊക്കെ പഴയ യാത്രാരീതികളായി മാറിക്കഴിഞ്ഞു. യാത്രകള്‍ക്ക് കൃത്യമായ ഒരു ലക്ഷ്യം വെച്ച് സാവകാശത്തില്‍ അതിനെ അറിഞ്ഞും അനുഭവിച്ചും ഇടപഴകിയും പോരുന്ന യാത്രകളാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയില്‍ ട്രെന്‍ഡ്. അത്തരത്തില്‍ ലോകത്ത് പോകുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം

സ്വയം കണ്ടെത്താം..പോകാം ബാലിയിലേക്ക്

സ്വയം കണ്ടെത്താം..പോകാം ബാലിയിലേക്ക്

വെല്‍നെസ് ട്രാവല്‍ എന്ന തരത്തിലുള്ള യാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന യാത്രാ ലക്ഷ്യസ്ഥാനമാണ് ബാലി. ശരീരത്തെയും മനസ്സിനെയും ഒരുപോലെ നവജീവന്‍ നല്കി, ഉന്മേഷത്തിലാക്കുന്ന യാത്രകളെയാണ് പൊതുവില്‍ വെല്‍നെസ് ട്രാവല്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യസംരക്ഷണത്തിനും സുഖത്തിനും പ്രാധാന്യം നല്കുന്ന നിരവധി റിസോര്‍ട്ടുകള്‍ ഇവിടെ കാണാം.
ഇത്തരം യാത്രകളില്‍ കഴിയുന്നത്രയും സ്ഥലങ്ങളിലേക്ക് പോകുവാനാല്ല ആളുകള്‍ ശ്രമിക്കുന്നത്. പകരം മികച്ച ഒരു റിസോര്‍ട്ടോ അല്ലെങ്കില്‍ ഹോം സ്റ്റേയോ കണ്ടെത്തി അവിടെ സ്വസ്ഥതയോടെ സമയം ചിലവഴിക്കുവാനും അവരുടെ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെടുവാനും ഒക്കെയാണ് ചെയ്യേണ്ടത്. ബഹളങ്ങളും തിരക്കും ആള്‍ക്കൂട്ടവും നിങ്ങളെ അലോസരപ്പെടുത്താത്ത സ്ഥലം വേണം ഇത്തരം യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍.

PC:Maksym Ivashchenko

പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ സ്വിറ്റ്സര്‍ലന്‍ഡ്

പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ സ്വിറ്റ്സര്‍ലന്‍ഡ്

ഭൂമിയില്‍ എത്രത്തോളം മനോഹരമായ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുമോ അത് നിങ്ങള്‍ക്ക് മതിയാകുവോളം കണ്ടാസ്വദിക്കുവാന്‍ പറ്റിയ സ്ഥലമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ആല്‍പൈന്‍ പര്‍വ്വത നിരകളും മഞ്ഞുപൊതിഞ്ഞ പര്‍വ്വത നിരകളും തടാകങ്ങളും പച്ചപ്പും എല്ലാം ചേര്‍ന്നൊരുക്കുന്ന പകരംവയ്ക്കുവാന്‍ സാധിക്കാത്തവയാണ് ഇവിടുത്തെ കാഴ്ച.
മലിനമാകാത്ത വായുവിന്റെ നാടാണ് സ്വിറ്റ്സര്‍ലന്‍ഡ് എന്നൊരു വിശ്വാസം വളരെ പണ്ടുമുതലേ നിലനില്‍ക്കുന്നുണ്ട്. പര്‍വ്വതങ്ങളിലേക്കുള്ള യാത്രകളും അവിടുത്തെ ട്രെയിന്‍ യാത്രയുമാണ് സഞ്ചാരികളെ കൂടുതലും ആകര്‍ഷിക്കുന്നത്. സാംസ്കാരികവും പരമ്പരാഗതവുമായ അനുഭവങ്ങൾ, സാഹസിക വിനോദങ്ങൾ, വൈവിധ്യമാർന്ന രുചികള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കും സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

PC:Ricardo Gomez Angel

രാജകീയത അറിയുവാന്‍ ഉദയ്പൂര്‍

രാജകീയത അറിയുവാന്‍ ഉദയ്പൂര്‍

രാജകീയതയും ആഢംബരവും കൃത്യമായി അറിയുവാന്‍ യാത്ര പോകാവുന്ന സ്ഥലമാണ് രാജസ്ഥാനിലെ ഉദയ്പൂര്‍. രാജകീയകാലത്തെ കൊട്ടാരങ്ങളും അത് രൂപം മാറ്റിവന്ന ആഢംബര ഹോട്ടലുകളും സൗധങ്ങളുമാണ് ഇവിടെ നിങ്ങള്‍ക്ക് രാജകീയ യാത്രാനുഭവങ്ങള്‍ നല്കുന്നത്. മനോഹരവും വിശാലവുമായ കൊട്ടാരത്തില്‍ ഒരു രാജാവിനെപ്പോലെയോ മഹാറാണിയെപ്പോലെയോ വസിക്കുവാനുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭിക്കും. എന്നാല്‍, ഓരോ രാത്രിക്കും പതിനായിരങ്ങള്‍ ചിലവഴിക്കേണ്ട വരുമെന്നു മാത്രം.
ചരിത്രത്തിലൂടെയുള്ള സ‌ഞ്ചാരവും ഒരു നാടിന്‍റെ ഇന്നലെകളെ പരിചയപ്പെടുവാനുള്ള അവസരവും ഉദയ്പൂര്‍ നിങ്ങള്‍ക്കായി ഒരുക്കും.
രാജകീയതയിലും അത്യാഢംബരത്തിലും കുറഞ്ഞ യാതൊന്നും ഇവിടുത്തെ ഹെറിറ്റേജ് താമസഇടങ്ങളില്‍ പ്രതീക്ഷക്കരുത്!

PC:Mitchell Ng Liang an

ഇറങ്ങിനടന്ന് പരിചയപ്പെടാം ആംസ്റ്റര്‍ഡാമിനെ!!

ഇറങ്ങിനടന്ന് പരിചയപ്പെടാം ആംസ്റ്റര്‍ഡാമിനെ!!

വിദേശത്ത് ഒരു ലക്ഷ്യസ്ഥാനത്ത് പോയി എല്ലാവരും കണ്ട് വരുന്ന കുറേ കാഴ്ചകള്‍ കണ്ട് വരുന്നതില്‍ ഒരു 'ത്രില്ല്' ഇല്ലാത്തവര്‍ക്ക് പോകുവാന്‍ പറ്റിയ സ്ഥലങ്ങളിലൊന്നാണ് നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാം. കനാലുകളും ഷോപ്പുകളും കയറിയും കണ്ടും മാത്രമല്ല, ഒരു പ്രദേശവാസിയെപ്പോലെ നിങ്ങള്‍ക്ക് അവിടം എക്സ്പ്ലോര്‍ ചെയ്യുവാനുള്ള സൗകര്യങ്ങള്‍ നല്കുന്ന സ്ഥലമാണ് ആംസ്റ്റര്‍ഡാം.
കനാലുകളും അവയ്ക്കു മുകളിലൂടെ നിര്‍മ്മിച്ച പാലങ്ങളുമാണ് ആംസ്റ്റര്‍ഡാമിന്റെ കാഴ്ച. 165 കനാലുകളെ ബന്ധിപ്പിക്കുന്ന 1,281 പാലങ്ങൾ ആംസ്റ്റർഡാമിൽ മാത്രമുണ്ട്. രുചികരമായ ബിയറുകളും നാടന്‍ കാഴ്ചകളും രുചികളുമെല്ലാം ഇവിടെ ആസ്വദിക്കാം.

PC:sabina fratila

ഷോപ്പിങ്ങാണെങ്കില്‍ ന്യൂ യോര്‍ക്ക്!!

ഷോപ്പിങ്ങാണെങ്കില്‍ ന്യൂ യോര്‍ക്ക്!!

കൃത്യമായി പ്ലാന്‍ ചെയ്തുപോയാല്‍ എല്ലാത്തരത്തിലും മികച്ച ഒരു യാത്രാനുഭവം നല്കുന്ന സ്ഥലമാണ് ന്യൂ യോര്‍ക്ക്. ചരിത്ര ഇടങ്ങള്‍, വിനോദത്തിനുള്ള സ്ഥലങ്ങള്‍, വിന്‍ഡോ ഷോപ്പിങ്, വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍. തിരക്കിട്ടു നീങ്ങുന്ന ആളുകള്‍ എന്നിങ്ങനെ ഓരോ യാത്രകളിലും നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒറ്റ യാത്രയില്‍ നല്കുന്ന സ്ഥലമാണ് ന്യൂ യോര്‍ക്ക്. ഷോപ്പിങ് ആണ് യാത്രയുടെ ലക്ഷ്യമെങ്കില്‍ നിരവധി സാധ്യതകളാണ് ഇവിടെയുള്ളത്. ഏറ്റവും കുറഞ്ഞ തുകയില്‍ മികച്ച ഷോപ്പിങ് ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. കയ്യിലെ പണത്തിനനുസരിച്ച് വിവിധ ബ്രാന്‍ഡുകള്‍ പരീക്ഷിക്കുകയുമാകാം.

PC:Vidar Nordli-Mathisen

പ്രകൃതിയില്‍ നിന്നു സുഖം നേടാം...ഗുല്‍മാര്‍ഗിന് പോരെ

പ്രകൃതിയില്‍ നിന്നു സുഖം നേടാം...ഗുല്‍മാര്‍ഗിന് പോരെ

പ്രകൃതിയില്‍ നിന്നു തന്നെ നിങ്ങളുടെ സന്തോഷവും സുഖവും കണ്ടെത്തണമെന്നുണ്ടെങ്കില്‍ അതിനു പറ്റിയ ഇടങ്ങളിലൊന്ന് ഗുല്‍മാര്‍ഗ് ആണ്. മഞ്ഞുപൊതിഞ്ഞ പര്‍വ്വത നിരകളും ഗൊണ്ടോള കാര്‍ യാത്രയും ഉള്‍പ്പെടെ രസകരമായ പല കാര്യങ്ങളും ഇവിടെ ആസ്വദിക്കാം. ഒപ്പം തന്നെ മികച്ച റിസോര്‍ട്ടുകളിലെ താമസവും സുഖസൗകര്യങ്ങളും മികച്ച ഒരു യാത്രയാക്കി മാറ്റുകയും ചെയ്യും. സാഹസിക സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്തുതീര്‍ക്കുവാനുണ്ട്. ചുറ്റോടുചുറ്റുമുള്ള പ്രകൃതിമനോഹരമായ അന്തരീക്ഷമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

PC:Sumaid pal Singh Bakshi

യോഗയ്ക്കും സാഹസികതയ്ക്കും ഋഷികേശ്

യോഗയ്ക്കും സാഹസികതയ്ക്കും ഋഷികേശ്

ലോകത്തിന്റെ യോഗാ തലസ്ഥാനവും ഇന്ത്യയുടെ സാഹസിക തലസ്ഥാനവുമാണ് ഋഷികേശ്. യോഗ പഠിക്കുവാനും ഹ്രസ്വകാല കോഴ്സുകള്‍ ചെയ്യുവാനുമെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ വരുന്നു. ഇതു കൂടാതെ വാട്ടര്‍ റാഫ്ടിങ്ങ് പോലെ നിരവധി സാഹസിക പ്രവര്‍ത്തികള്‍ ഇവിടെ ചെയ്യാം.

PC:kike vega

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+