Search
  • Follow NativePlanet
Share
» »ബെംഗളൂരു Vs അഹ്മദാബാദ് ; ബെംഗളുരു ശരിക്കും ഡാര്‍ക്ക് ആണോ? അഹ്മദാബാദ് പത്ത്കൊല്ലം മുന്നിൽ, ചർച്ച

ബെംഗളൂരു Vs അഹ്മദാബാദ് ; ബെംഗളുരു ശരിക്കും ഡാര്‍ക്ക് ആണോ? അഹ്മദാബാദ് പത്ത്കൊല്ലം മുന്നിൽ, ചർച്ച

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ പലപ്പോഴും വലിയ ചർച്ചകൾക്ക് വഴി തെളിക്കാറുണ്ട്. അങ്ങനെയൊരു ചർച്ചയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബെംഗളൂരുവിന് അടിസ്ഥാന സൗകര്യങ്ങൾ പോരെന്നും അഹമ്മദാബാദുമായി താരതമ്യം ചെയ്യുമ്പോൾ ബെംഗളൂരു 10 വർഷമെങ്കിലും പുറകിലാണെന്നും അടിസ്ഥാന സൗകര്യങ്ങളിലുള്ള അഹമ്മദാബാദിനെ പുകഴ്ത്തി വന്നെ പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ചർച്ചകൾ.

ഭാരത് അഗ്രിയുടെ സ്ഥാപകൻ സിദ്ധാർത്ഥ് ദിയലനിയുടെ പോസ്റ്റാണ് ചർച്ചകൾക്കും ഇരുനഗരങ്ങളുടെയും പക്ഷം പിടിച്ചുള്ള ചർച്ചകൾക്കും തുടക്കമിട്ടത്. ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവയെ ഇകഴ്ത്തി കാണിക്കുന്ന പോസ്റ്റിൽ ബെംഗളൂരുമായി അഹമ്മദാബാദിനെ താരതമ്യം ചെയ്യാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

അഹമ്മദാബാദിലെ റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ട്രാഫിക് മാനേജ്‌മെന്‍റ് എന്നിവയുടെ കാര്യത്തിൽ ബെംഗളൂരുവിനെക്കാൾ കുറഞ്ഞത് 10 വർഷമെങ്കിലും മുന്നിലാണ് എന്നാണ് ദിയലനി അവകാശപ്പെട്ടത്. ഇതിനായി പല കാരണങ്ങളും അദ്ദേഹം വിശദമാക്കുന്നുണ്ട്.

ട്രാഫിക് ലൈറ്റുകൾ
അഹ്മദാാദിലെ എല്ലാ ട്രാഫിക് സിഗ്നലുകളിലും തെളിച്ചമുള്ള ലൈറ്റുകൾ ഉള്ള, ടൈമർ ഉണ്ട്. എല്ലായ്പ്പോഴും പ്രവർത്തിക്കുന്ന ഇത് വണ്ടി ഓടിക്കുന്നവരുടെ ഉത്കണ്ഠ കുറയ്ക്കുവാനും സിഗ്നലുകളിൽ ക്ഷമയോടെയും മര്യാദയോടെയും നിൽക്കുവാനും സഹായിക്കുന്നു.
എന്നാൽ ബെംഗളൂരുവിലെ ട്രാഫിക് സിഗ്നലുകളിൽ ഇത്തരം അടിസ്ഥാന സൗകര്യമില്ലെന്നു പറഞ്ഞ സിദ്ധാർത്ഥ് ദിയലനി ബാംഗ്ലൂരിൽ സിഗ്നൽ ലൈറ്റുകൾ പോലും കാണാത്ത വിധത്തിൽ പൊടിപടലമാണ് എന്ന് പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.

റോഡ്
അഹ്മദാബാദിന്‍റെയും ബെംഗളരുവിന്‍റെയും റോഡുളെയും അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ട്. അഹമ്മദാബാദിലെ റോഡുകൾ എത്രത്തോളം മികച്ചതാണെന്നത് അദ്ദേഹം വിശദമാക്കുന്നു, ഇവിടം സന്ദർശിക്കുന്നതിന് മുമ്പ് റോഡുകളുടെ ഗുണനിലവാരം കുറയുന്നത് ഒരു ദേശീയ പ്രശ്നമാണെന്ന് താൻ കരുതിയിരുന്നതായും എന്നാൽ , അഹമ്മദാബാദിലെ റോഡ് കണ്ടപ്പോൾ അ, പ്രശ്നം ബെംഗളൂരുവിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം കുറിച്ചുകാരണം അഹമ്മദാബാദിലെ റോഡിൽ ഒരു കുഴി പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ദിയലനി പറയുന്നത്. വീതിയുള്ള റോഡുകളുണ്ടെന്നും റോഡിൽ ലെയ്ൻ മാർക്കിംഗുകൾ കാണാനാകുമെന്നും അദ്ദേഹം പറയുന്നു.

രാത്രിജീവിതം
ഇരുനഗരങ്ങളിലെയും രാത്രിയിലെ അവസ്ഥയും അദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്. അഹമ്മദാബാദിൽ തെരുവുകളിൽ ലൈറ്റുകളും പ്രകാശവും ഉണ്ടെന്നും ജീവിക്കാൻ തോന്നിപ്പിക്കുന്ന നഗരമായി അത് അഹമ്മദാബാദിനെ മാറ്റുന്നുവെന്നും അദ്ദേഹം കുറിച്ചു. ജനങ്ങൾ സന്തോഷമുള്ളവും ചിരിക്കുന്നവരുമാണ്. അതേസമയം, ബെംഗളരുവിനെ ഇരുട്ട് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തെളിച്ചമുള്ള ലൈറ്റുകൾ വേണ്ട, , അടിസ്ഥാന തെരുവ് വിളക്കുകൾ പോലും പ്രവർത്തിക്കുന്നില്ലെ. .
അതുകൊണ്ടാണോ ബാംഗ്ലൂരിൽ ആളുകൾക്ക് പൊതുവെ സങ്കടവും ദേഷ്യവും കൂടുതലെന്നും ദിയലനി ചോദിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളും പൗരന്മാരുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് അഹമ്മദാബാദിൻ്റെ മാതൃകയിൽ നിന്ന് ബെംഗളൂരുവിന് പഠിക്കാനാകുമെന്ന് ഡയലാനി പറയുന്നു.

അതേസമയം, എക്സ് ഉപഭോക്താക്കളും രണ്ട് വശങ്ങളായി തിരിഞ്ഞ് ചർച്ച തുടരുകയാണ്. അഹ്മദാബാദിനെ അനുകൂലിക്കുന്നവർ നഗരത്തിൻ്റെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ് സൗഹൃദ നയങ്ങൾ, വളരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവ അതിന്‍റെ പുരോഗതിയുടെ തെളിവായി ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ വിദ്യാഭ്യാസ സാധ്യതകൾ, തൊഴിലവസരങ്ങൾ, അന്താരാഷ്ട്ര കമ്പനികള്‍, സ്റ്റാർട്ടപ്പുകൾ, മികച്ച കാലാവസ്ഥ, എത്തിച്ചേരുവാനുള്ള എളുപ്പം എന്നിങ്ങനെ നിരവധി ഘടകങ്ങൾ ബെംഗളൂരുവിന് അവകാശപ്പെടാവുന്നതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ahmedabad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+