പുരാതനമായ കൊട്ടാരങ്ങൾ, ചരിത്രത്തിന്‍റെ ശേഷിപ്പുകളിൽ ഇന്നും തലയയുർത്തി നിൽക്കുന്ന സാമ്രാജ്യങ്ങളുടെ അവശിഷ്ടങ്ങൾ, കടലും തീരവും പിന്നെ എന്തും എങ്ങനെയും ലഭിക്കുന്ന നഗരങ്ങളും. ഇങ്ങനെ നമ്മുടെ രാജ്യം ഒരുക്കുന്ന അത്ഭുത കാഴ്ചകൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതു തന്നെയാണ്. എന്നിരുന്നാലും പലപ്പോഴും ചരിത്രഇടങ്ങളിലേക്ക് പോകുമ്പോൾ എപ്പോൾ പോകണം എന്നത് ആളുകൾക്ക് ഒരു സംശയം തന്നെയാണ്. ഓരോ ഇടങ്ങൾക്കും ഓരോ സീസൺ ഉണ്ടെന്നത് മനസ്സിൽ വെച്ച് വേണം യാത്രകൾ പ്ലാൻ ചെയ്യാൻ.
കർണ്ണാടകയിൽ നിന്നും കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ചില ഇടങ്ങളാണ് , ലേപാക്ഷി, ചിത്രദുര്‍ഗ, ഹംപി തുടങ്ങിയ സ്ഥലങ്ങൾ. പലപ്പോഴും സീസൺ ഒന്നും നോക്കാതെ ആളുകൾ പോകുവാൻ തിരഞ്ഞെടുക്കുമെങ്കിലും അവിടെ ചെന്നു കഴിയുമ്പോൾ മാത്രമേ ചെയ്ത അബദ്ധം എന്താണെന്ന് മനസ്സിലാവുകയുള്ളൂ. എന്താണ് അതെന്നല്ലേ... നോക്കാം.

PC: Apadegal
കർണ്ണാടകയിലെയും സമീപത്തെ പല ലക്ഷ്യസ്ഥാനങ്ങളുടെയും ഏറ്റവും വലിയ കാഴ്ചകളിൽ പലതും പുരാതനമായ സാമ്രാജ്യങ്ങളുടെ അവശിഷ്ടങ്ങളും ശേഷിപ്പുകളും തിരഞ്ഞുള്ള പോക്കാണ്. കാലം മുന്നോട്ടു പോയിട്ടില്ലാത്ത വിധത്തില് ഈ ഇടങ്ങളൊക്കെ ഇവിടെ തന്നെയുണ്ടെങ്കിലും യാത്രയിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ ഒരുപാടുണ്ട്. അതിലൊന്നാണ് ഇവിടം സന്ദർശിക്കേണ്ട സീസൺ.
പോകുമ്പോൾ ശ്രദ്ധിക്കാൻ
ചരിത്രം കല്ലിൽ രേഖപ്പെടുത്തിയ ഇടങ്ങളാണ് ചിത്രദുർഗയും ഹംപിയും പിന്നെ ആന്ധ്രാ പ്രദേശിലെ ലേപാക്ഷിയും പോലുള്ള സ്ഥലങ്ങൾ. ഇവിടേക്ക് പോകുമ്പോൾ കാലാവസ്ഥ നോക്കിയ പോയില്ലെങ്കിൽ പണി കിട്ടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പാറക്കെട്ടുകൾ കാഴ്ചകൾക്ക് പ്രധാന വിഷയങ്ങളാകുന്ന ഈ സ്ഥലങ്ങളിലേക്ക് പോകുവാൻ വിന്‍റർ അഥവാ ശൈത്യകാലം തന്നെ വേണം.
വിന്‍ററിൽ വരാം
പാറക്കെട്ടുകളിൽ ലോകം തീർത്ത ഈ നാടുകളിൽ വേനൽക്കാലത്ത് പോയാൽ കനത്ത ചൂടായിരിക്കും കാത്തിരിക്കുന്നത്. അത് മാത്രമല്ല, പാറക്കെട്ടുകളിലൂടെ വേണം പോകാൻ എന്നതിനാൽ വെയിലിൽ ചുട്ടുപൊള്ളിക്കിടക്കുന്ന പാറക്കൂട്ടം അതിനനുവദിക്കുകയുമില്ല. ഓരോ അടി മുന്നോട്ടുവയ്ക്കുന്നതു പോലും വലിയ ബുദ്ധിമുട്ടാവുകയും ചെയ്യും.

മഴക്കാലത്ത് ആണേല്‍ തെന്നലും പായലും ആണ് വില്ലൻ. പാറക്കെട്ടിലൂടെ വെള്ളം ഒഴുകുന്ന ചാലുകൾ രൂപപ്പെട്ട് അവിടെ തെന്നാനുള്ള സാധ്യതയും പാറക്കെട്ടുകളിൽ മഴക്കാലത്ത് കണ്ടുവരുന്ന വഴുക്കലും യാത്ര ദുസഹമാക്കും.
ഇനി തണുപ്പുകാലത്താണ് യാത്രയെങ്കിലോ? തണുപ്പും വെയിലില്ലാത്ത കാലാവസ്ഥയും ചേരുമ്പോൾ എത്ര ദൂരം വേണമെങ്കിലും ക്ഷീണമില്ലാതെ നടക്കാനും പാറക്കെട്ടുകളിലൂടെ കയറാനുമെല്ലാം സാധിക്കും.
ഹംപി
യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനമായ ഹംപി കർണ്ണാടകയിൽ ഏറ്റവും കൂടുതൽ ആളുകള്‍ സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ്. ചരിത്രമാണോ മിഥ്യയാണോ കൺമുന്നിലെന്ന് മനസ്സിലാക്കുവാൻ കഴിയാത്ത വിധത്തിൽ വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പുകൾ ആണ് ഇവിടെയുള്ളത്. കിലോമീറ്ററുകൾ ദൂരത്തിൽ പരന്നുകിടക്കുന്ന മറ്റൊരു ലോകമാണ് ഇവിടെയുള്ളത്. ബസാറുകൾ, ക്ഷേത്രങ്ങൾ. ജലസംഭരണികൾ, ആനക്കൊട്ടിൽ, കോട്ടകൾ, മണ്ഡപങ്ങൾ തുടങ്ങിയവ ഇവിടെ കാണാം.

ലേപാക്ഷി
ബാംഗ്ലൂരിൽ നിന്നും വളരെ എളുപ്പത്തിൽ പോകാൻ പറ്റിയ ഒരിടമാണ് ലേപാക്ഷി. വിശ്വാസങ്ങളുടെ ഒരു കേന്ദ്രമായാണ് ലേപാക്ഷിയെ ആളുകൾ കാണുന്നത്. ബാംഗ്ലൂരിൽ നിന്നും 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലേപാക്ഷിയിൽ പുരാതനമായ ക്ഷേത്രലവും നിലം തൊടാത്ത കൽത്തൂണും പിന്നെ ജഡായുവിന്‌റെ പ്രതിമയുമാണ് കാണാനുള്ളത്. ഇവിടേക്കും തണുപ്പുകാലത്ത് പോകുന്നതാണ് ഉചിതം. ഹൈവേയിലൂടെയുള്ള യാത്രയും പാറക്കെട്ടുകൾക്കു മുകളിലെ ക്ഷേത്രവും കാണാൻ ശൈത്യകാലത്ത് തന്നെ വരാം.
ചിത്രദുർഗ
കർണ്ണാടകയിലെ ഏറ്റും പ്രധാനപ്പെട്ട മറ്റൊരു ചരിത്രസ്ഥാനമാണ് ചിത്രദുർഗ കോട്ട. പാറക്കെട്ടുകളിൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം. പാറപ്പുറത് ഒരു ചിത്രത്തിലെന്ന പോലെ തീർത്ത കോട്ടയാണ് ഇവിടെ കാണാനുള്ളത്. എന്നാൽ അതിരാവിലെയോ വെയിൽ മങ്ങിയ ശേഷം ഉച്ചകഴിഞ്ഞോ കയറുന്ന വിധത്തിൽ വേണം യാത്ര പ്ലാൻ ചെയ്യുവാൻ. വേനലില്‍ ഇവിടേക്ക് വരാതിരിക്കുന്നതാണ് നല്ലത്. വെയിലത്ത് പൊള്ളി കിടക്കുന്ന പാറയിലേക്ക് കാൽ എടുക്കുവെക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














