Search
  • Follow NativePlanet
Share
» »വനിതാ ദിനം കളറാക്കാൻ കെഎസ്ആർടിസി; സ്ത്രീകൾക്ക് മാത്രമായി കിടിലൻ ട്രാവൽ പാക്കേജ്

വനിതാ ദിനം കളറാക്കാൻ കെഎസ്ആർടിസി; സ്ത്രീകൾക്ക് മാത്രമായി കിടിലൻ ട്രാവൽ പാക്കേജ്

ഇത്തവണത്തെ വനിതാദിനം കെഎസ്ആർടിയൊടൊപ്പം ആഘോഷിച്ചാലോ?
ഇഷ്ടംപോലെ യാത്രയുമായി വനിതാദിനാഘോഷങ്ങൾക്കായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ഒരുങ്ങിയിരിക്കുകയാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി കിടിലൻ യാത്രകളാണ കേരളത്തിലെ എല്ലാ ഡിപ്പോകളിൽ നിന്നുമായി കെഎസ്ആർടിസി നടത്തുവാനായി പ്ലാൻ ചെയ്യുന്നത്. മാര്‍ച്ച് ആറുമുതല്‍ 12 വരെ വനിതായാത്രാവാരമായി ആചരിക്കുവാനാണ് തീരുമാനം.

100 ട്രിപ്പുകൾ

100 ട്രിപ്പുകൾ

വനിതാ യാത്രാവാരത്തിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി ആകെ 100 ട്രിപ്പുകൾ നടത്തുവാനാണ് തീരുമാനം. യാത്രക്കാർക്ക് അവരുടെ സമയവും സൗകര്യവും അനുസരിച്ച് ഒരു ദിവസത്തെ യാത്രയോ ഒന്നിലധികം ദിവസങ്ങളെടുക്കുന്ന യാത്രയോ തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ട്. പ്ലാൻ ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ടുകളോ അധികം പണച്ചിലവോ ഇല്ലാതെ പോയി വരാം എന്നതാണ് കെഎസ്ആർടിസിയുടെ യാത്രകളെ ജനപ്രിയമാക്കുന്നത്.

PC:Melissa Askew/Unsplash

പെൺകൂട്ടുമായി കോഴിക്കോട് ഡിപ്പോ

പെൺകൂട്ടുമായി കോഴിക്കോട് ഡിപ്പോ

പെൺകൂട്ട് എന്ന പേരിലാണ് കോഴിക്കോട് ഡിപ്പോ വനിതാവാര യാത്രകൾ സംഘടിപ്പിക്കുന്നത്. 250 രൂപയിൽ ആരംഭിക്കുന്ന കോഴിക്കോട് നഗരത്തെ അറിയുവാനുള്ള 8 മണിക്കൂർ യാത്ര മുതൽ നെഫിർറ്റിറ്റി കപ്പൽ യാത്രയും വാഗമണ്ണും മൂന്നാറും അതിരപ്പള്ളിയുമെല്ലാം പാക്കേജുകളിൽ ലഭ്യമാണ്. സ്ത്രീകൾക്ക് ഒറ്റയ്ക്കും കൂട്ടായും ബുക്ക് ചെയ്യാമെന്നു മാത്രമല്ല, ഒരു ബസ് മുഴുവനായും ബുക്ക് ചെയ്തു പോകുവാനും സാധിക്കും. എന്നാൽ ഇതിന് നിശ്ചിത എണ്ണം യാത്രക്കാര്‍ ഉണ്ടായിരിക്കണം.

കോഴിക്കോട് ഡിപ്പോയില്‍ നിന്നും പോകുന്ന യാത്രകൾ

കോഴിക്കോട് ഡിപ്പോയില്‍ നിന്നും പോകുന്ന യാത്രകൾ

വയനാട് :വ്യത്യസ്ത പാക്കേജുകളിൽ 650 രൂപ മുതൽ 1100 രൂപ വരെ
നെല്ലായാമ്പതി : 1300 രൂപ (ഭക്ഷണം ഉൾപ്പെടെ)
പെരുവണ്ണാമൂഴി, ജാനകികാട്, കരിയാത്തുംപാറ, തോണ്ടിക്കടവ്
വയലട 750 രൂപ (ഭക്ഷണം ഉൾപ്പെടെ)
കോഴിക്കോട് നഗരത്തെ അറിയാൻ 8 മണിക്കൂർ യാത്ര 250 രൂപ
മലക്കപ്പാറ ഷോളയാർ ഡാം യാത്ര 1300 രൂപ
കണ്ണൂർ: വിസ്മയ , പറശ്ശിനിക്കടവ് 1450 രൂപ
നിലമ്പൂർ : സൂപ്പർ ഡീലക്സ് 760 രൂപ /ഫാസ്റ്റ് പാസഞ്ചർ 620 രൂപ
ആതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം 950 രൂപ
കുമരകം ഹൗസ്ബോട്ട് 2250 രൂപ ചിലവ് ഉൾപ്പെടെ
മൂന്നാർ, മാമലക്കണ്ടം - മൂന്നാർ ഇരവികുളം
മാട്ടുപ്പെട്ടി ഡാം, കുണ്ടല ഡാം, എക്കോപോയിന്റ് ടോപ്സ്റ്റേഷൻ
വാഗമൺ - കുമരകം 3850 രൂപ (ഭക്ഷണം ഉൾപ്പെടെ)
നെഫർറ്റിറ്റി കപ്പൽ യാത്ര 2400 രൂപ (കപ്പലിൽ ഭക്ഷണം ലഭ്യം)
ഗവി-പരുന്തൻപാറ 3400 രൂപ (താമസം, ഗവി എൻട്രീ ഫീ ഗവിയിലെ ഭക്ഷണം ഉൾപ്പെടെ )
തിരുവനന്തപുരം (ഡബിൾ ഡക്കർ ബസ് യാത്ര ഉൾപ്പെടെ 2250 രൂപ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

9544477954, 9961761708, 9846100728, 8585038725.

PC:UnKknown Traveller/Unsplash

മലപ്പുറം കെഎസ്ആർടിസിയുടെ യാത്രകൾ

മലപ്പുറം കെഎസ്ആർടിസിയുടെ യാത്രകൾ

മലപ്പുറം കെഎസ്ആർടിസിയുടെ യാത്രകൾ
മലപ്പുറം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലും വനിതാ ദിനാ യാത്രകളുടെ ഭാഗമായി കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് പാക്കേജുകൾ ഒരുക്കുന്നുണ്ട്.

1. മൂന്നാർ
2. മലക്കപ്പാറ
3. കുമരകം
4. വയനാട്
5. നെല്ലായാമ്പതി
6. കക്കയം
7. തൃശൂർ -കൊച്ചി
8. തൃശൂർ ചാവക്കാട്
9. വിസ്മയ കണ്ണൂർ
10. നിലമ്പൂർ
11. ആതിരപ്പള്ളി, വാഴച്ചാൽ, തുമ്പൂർമുഴി മൂന്നാർ
12. വയനാട് ജംഗിൾ സഫാരി
13. മാമലക്കണ്ടം മൂന്നാർ
14. മൂന്നാർ ചതുരംഗപ്പാറ
15. വാഗമൺ കുമരകം
16. ഇടുക്കി വാഗമൺ
17. വാഗമൺ
18. ആലപ്പുഴ വേഗ
19. നെഫർറ്റിറ്റി കപ്പൽ
20. ഗവി പരുന്തുംപാറ
21. തിരുവനന്തപുരം (ഡബിൾ ഡക്കർ സൗകര്യം, സ്റ്റേ ഉൾപ്പെടെ
22. തലശ്ശേരി കോട്ട, കണ്ണൂർ കോട്ട, ബീച്ച്
23. കാഞ്ഞിരപ്പുഴ മലമ്പുഴ എന്നിവിടങ്ങളിലേക്കാണ് പാക്കേജ് ടൂറുകൾ ലഭ്യമായിട്ടുള്ളത്.

PC:Mohammad Usaid Abbasi/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+