വീണ്ടും ഒരു വനിതാ ദിനം കൂടി വരികയാണ്. ലോകത്തിലെ എല്ലാ സ്ത്രീകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നുമാണ് വനിതാ ദിനത്തിന്‍റെ ഉത്ഭവം. സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി ആചരിക്കുന്ന ഈ ദിവസം ജീവിതത്തിന്‍റെ വിവിധ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.
അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി രാജ്യത്ത് സ്ത്രീകൾക്ക് നിരവധി ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രാ നിരക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനത്തിലും ഭക്ഷണത്തിലും ഉൾപ്പെടെ ഒരുപാട് കിഴിവുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. വനിാ ദിനത്തിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ ഏതൊക്കെയെന്ന് നോക്കാം.

വണ്ടർലായിൽ ഒന്ന് വാങ്ങിയാൽ മറ്റൊന്ന് ഫ്രീ
2024 മാർച്ച് 8-ന്, വണ്ടർല എല്ലാ സ്ത്രീകൾക്കുമായി ഒരു എക്സ്ക്ലൂസീവ് ബൈ വൺ, ഗെറ്റ് വൺ ടിക്കറ്റ് ഡീൽ ലഭ്യമാക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പ്രിയപ്പെട്ടവരെയോ കൊണ്ടുവന്ന് അവർക്കൊപ്പം ഈ ദിനം വണ്ടർലായിൽ ആഘോഷിക്കാനാണ് ഈ പാക്കേജ്. ഓൺലൈൻ ബുക്കിങ്ങിന് മാത്രമേ ഈ ഓഫർ ലഭ്യമാകൂ. എട്ടാം തിയതി പാർക്ക് പ്രവേശനം സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വണ്ടർലായുടെ ബാംഗ്ലൂർ, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഈ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ഇവന്‍റുകൾ, ഗെയിമുകൾ, ലൈവ് പെർഫോമൻസുകൾ തുടങ്ങിയവയും സ്പെഷ്യൽ ഫൂഡ് പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും വരുന്നവർക്ക് BMTC V226 ബസുകളിൽ കയറി വണ്ടർലയിലേക്ക് നേരിട്ടെത്താം.
എംടിഡിസിൽ പകുതി നിരക്ക്
ടൂറിസം ദിനത്തിന്‍റെ ഭാഗമായി മഹാരാഷ്ട്രാ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ കീഴിലുള്ള ഹോട്ടലുകളിൽ താമസം ബുക്ക് ചെയ്യുന്ന സ്ത്രീകൾക്ക് ഇളവ് നല്കും. ഓണ്‍ലൈൻ വഴി ബുക്കിങ് ചെയ്യുന്നവർക്ക് 50 ശതമാനം ഇളവാണ് നല്കുന്നത്. ഗോണ്ടിയ ജില്ലയിലെ വിവിധ നവേഗാവ് ബന്ദ്, ചന്ദ്രപൂർ ജില്ലയിലെ തഡോബ സാങ്ച്വറിയിലെ കോളറ ഗേറ്റിന് സമീപമുള്ള നാലേശ്വർ, സഹസ്ത്രകുണ്ഡ്, യവത്മാലിലെ തിപേശ്വർ തുടങ്ങിയ സ്ഥലങ്ങളിൽ വിനോദസഞ്ചാരികൾക്ക് എംടിഡിസി താമസ സൗകര്യങ്ങൾ ഒരുക്കും.
ബുക്ക് മൈ ഷോയിൽ ബ്രഞ്ച് ആന്‍ഡ് പെയിന്‍റ്
വനിതാ ദിനത്തിന്‍റെ ഭാഗമായി വിവിധ നഗരങ്ങളിൽ ബ്രഞ്ച് ആൻഡ് പെയിൻറ് പരിപാടിയുമായി ബുക്ക് മൈ ഷോ. ബ്രഷും പെയിൻ്റും ഉപയോഗിച്ച് നിങ്ങളുടെ ഉള്ളിലെ കലാകാരനെ പുറത്തു കൊണ്ടുവരുന്ന പരിപാടിയിൽ സ്ത്രീത്വത്തിൻ്റെ ഒരു ആഘോഷം ആണ് ഉദ്ദേശിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













