Search
  • Follow NativePlanet
Share
» »വനിതാ ദിനത്തിൽ തകർപ്പൻ യാത്രകൾ! ഗേൾ ഗ്യാങ്ങിനൊപ്പം പോകാം! കേരളത്തിലെ റോ‍ഡ് ട്രിപ്പ് റൂട്ടുകൾ

വനിതാ ദിനത്തിൽ തകർപ്പൻ യാത്രകൾ! ഗേൾ ഗ്യാങ്ങിനൊപ്പം പോകാം! കേരളത്തിലെ റോ‍ഡ് ട്രിപ്പ് റൂട്ടുകൾ

വനിതാ ദിനം ഇങ്ങെത്തിക്കഴിഞ്ഞു. വനിതകൾക്ക് മാത്രമായി ട്രിപ്പുകളും ആഘോഷങ്ങളുമെല്ലാം സജീവമായിട്ടുണ്ട്. സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടമായും യാത്രകൾ പോയി ഇഷ്ടപ്പെട്ട കാഴ്ചകൾ കണ്ട് വരുന്നത് ഇന്ന് സാധാരണമാണ്. ആരേയും ആശ്രയിക്കാതെ, പ്രിയപ്പെട്ട ഇടങ്ങൾ തേടുന്ന യാത്രകൾ ഇത്തവണയും ഒന്നു പോയി വന്നാലോ... അതും നമ്മുടെ പ്രിയ സുഹൃത്തുക്കൾക്കൊപ്പം. ഇതാ വനിതാ ദിനത്തിൽ പെൺസുഹൃത്തുക്കള്ക്ക് ഒരുമിച്ച് യാത്ര പോകാന്‍ പറ്റിയ റൂട്ടുകൾ നോക്കാം!

റോഡ് ട്രിപ്പ് പോകാൻ പറ്റിയ കിടിലൻ റൂട്ടുകൾ കേരളത്തിലുടനീളമുണ്ട്. കാടും മലയും വെള്ളച്ചാട്ടങ്ങളും കണ്ട, പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച്, നിങ്ങളുടെ പ്രിയപ്പെട്ട ഗ്യാംങ്ങിനൊപ്പം തമാശകളും പഴയ കഥകളും പറഞ്ഞ് പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Women s Day Travel

മൂന്നാർ- കൊടൈക്കനാൽ യാത്ര

മൂന്നാറിനെ ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. ഒരു വണ്ടിയുമെടുത്ത് കറങ്ങാൻ പോയാൽ ഇതിലും മികച്ച യാത്രയും ആംബിയൻസും തരുന്ന വേറൊരിടം കാണില്ല നമ്മുടെ കേരളത്തിൽ. അപ്പോൾ നമ്മുടെ പ്രിയപ്പെട്ട സ്വന്തം ഗ്യാംങ്ങിനൊപ്പമാണെങ്കിലോ... ആ സുഖം യാത്ര പോയി തന്നെ അറിയണം. മൂന്നാറിലേക്കല്ല, മൂന്നാറിൽ നിന്നും കൊടൈക്കനാലിലേക്കാണ് ഈ വനിതാ ദിനത്തിൽ പോകാൻ പറ്റിയ യാത്രകളിലൊന്നായി നേറ്റീവ് പ്ലാനറ്റ് മലയാളം തിരഞ്ഞെടുത്തിരിക്കുന്നത്.

കണ്ണിനെ ക്ഷീണിപ്പിക്കാത്ത കാഴ്ചകൾ കണ്ട് പോകാൻ പറ്റിയ റൂട്ടുകളിലൊന്നാണ് മൂന്നാറിൽ നിന്നും കൊടൈക്കനാലിലേക്കുള്ളത്. 167 കിലോമീറ്ററാണ് യാത്രാ ദൂരം. വെള്ളച്ചാട്ടങ്ങള്‍, തേയിലത്തോട്ടങ്ങൾ, കാട്, മലകൾ, പച്ചപ്പ് എന്നിങ്ങനെ ഇഷ്ടംപോലെ കാഴ്ചകളാണ് ഈ റൂട്ടിൽ ഇരുവശവും നിങ്ങളെ കാത്തിരിക്കുന്നത്. കൊടൈക്കനാൽ തടാകം, പൈൻ ഫോറസ്റ്റ്, കാസ്കേഡ് വെള്ളച്ചാട്ടം, ബ്രയന്റ് പാർക്ക്, കോക്കേഴ്‌സ് പാർക്ക്, ബിയർ ഷോള വെള്ളച്ചാട്ടം, ബെരിജാം ലേക്ക് എന്നിങ്ങനെ ഒത്തിരി കാഴ്ചകൾ ഇവിടെ കാണാം.

തിരുവനന്തപുരം- കന്യാകുമാരി

റോ‍ഡ് ട്രിപ്പുകൾക്ക് പരീക്ഷിക്കുവാൻ പറ്റിയ മറ്റൊരു റൂട്ടാണ് തിരുവനന്തപുരം കന്യാകുമാരി റൂട്ട്. പലർക്കും കന്യാകുമാരിയിലേക്ക് സ്കൂള്‌ ടൂറിന് പോയ ഒരോർമ്മയാകും ഉള്ളത്. ഒരു റോഡ് ട്രിപ്പും കടല്‍ക്കാഴ്ചകളും തമിഴ്നാടൻ ഗ്രാമങ്ങളും എല്ലാം കണ്ടാസ്വദിച്ച് പോകുന്ന യാത്ര കൂട്ടുകാരുടെ ഒപ്പമാകുമ്പോൾ കിട്ടുന്ന സുഖം വേറേ തന്നെയാണ്.

തിരുവനന്തപുരത്തു നിന്നും വെറും 90 കിലോമീറ്റർ മാത്രമേ കന്യാകുമാരിയിലേക്കുള്ളൂ. അതുകൊണ്ടുതന്നെ രാവിലേ ഇറങ്ങിയാൽ മെല്ലെ ഡ്രൈവ് ചെയ്ത് എത്തി കടൽക്കാഴ്കൾ കണ്ട്, വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയും ഒക്കെ കണ്ട് സൂര്യാസ്തമയും ആസ്വദിച്ച് വരുന്ന രീതിയില്‍ യാത്ര പ്ലാൻ ചെയ്യാം.

അതിരപ്പിള്ളി-വാൽപ്പാറ

കുറച്ചു പ്രകൃതിമനോഹരമായ, പച്ചപ്പ് നിറഞ്ഞ കാഴ്ചകളാണ് ആഗ്രഹിക്കുന്നതെങ്കിൽ ഗ്യാംങിലെ എല്ലാവരെയും വിളിച്ച് നേരേ അതിപ്പള്ളിയിലേക്ക് വിട്ടോ ഇവിടുന്ന് നേരേ വണ്ടിയെടുത്ത് വാൽപ്പാറയിലേക്ക് പോകാം. കാടിനുള്ളിലൂടെ ബഹളങ്ങളോ ഹോണടിയോ ഒന്നുമില്ലാതെ പോകാൻ പറ്റുന്ന റൂട്ടാണിത്. കാടിന്‍റെ സൗന്ദര്യമാണ് ഈ യാത്രയുടെ ഹൈലൈറ്റ്. യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യം വാഴച്ചാൽ ചെക്ക് പോസ്റ്റ് കടന്നാൽ രണ്ടര മണിക്കൂർകൊണ്ട് മലക്കപ്പാറ ചെക്ക് പോസ്റ്റ് എത്തിയിരിക്കണം എന്നതാണ്.

തേക്കടി-മൂന്നാർ യാത്ര

കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള റോഡ് ട്രിപ്പ് റൂട്ടുകളിൽ ഒന്നാണ് തേക്കടിയിൽ നിന്നും മൂന്നാറിലേക്കുള്ളത്. അതിമനോഹരങ്ങളായ ടൂറിസ്റ്റ് പ്ലേസുകൾക്ക് നടുവിലൂടെ പോകുന്ന യാത്രയെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കുമല്ലേ. ചന്ദനമരങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിങ്ങനെ ധാരാളം കാഴ്ചകൾ ഈ റൂട്ടിൽ നിങ്ങളെ കാത്തിരിക്കുന്നു. ഇത് കൂടാതെ വണ്ടി നിർത്തി കാണാൻ സാധിക്കുന്ന വ്യൂ പോയിന്‍റുകളും ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: road trip women travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+