ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നാട് ഏതായിരിക്കും? ഉത്തരം നമ്മളില്‍ പലര്‍ക്കും അറിയാം... കഴിഞ്ഞ കുറേയധികം വര്‍ഷങ്ങളായി സന്തുഷ്ട രാജ്യങ്ങളില്‍ എന്നും മുന്നില്‍ വരുന്ന രാജ്യങ്ങള്‍ തുടര്‍ച്ചയായി അഞ്ചാം തവണയം ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാമതായി മാറിയിരിക്കുകയാണ്.
മാർച്ച് 18 ന് പ്രസിദ്ധീകരിച്ച യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്കിന്റെ പത്താമത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടില്‍ മികച്ച 10 രാജ്യങ്ങളിൽ ഫിന്‍ലന്‍ഡ് ബഹുദൂരം മുന്നിലാണ് നില്‍ക്കുന്നത്.
വിലയിരുത്തുന്നത്
ഫിന്‍ലന്‍ഡ്
തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ രാജ്യത്തെ കൊവിഡ് സാരമായി ബാധിച്ചിരുന്നുവെങ്കിലും ഇവിടുത്തെ ആളുകളുടെ സന്തോഷത്തെ തകര്‍ക്കുവാന്‍ അതിനൊന്നും കഴിഞ്ഞില്ല എന്നതാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ നമുക്കെല്ലാവര്‍ക്കും മാതൃകയാക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഇവരില്‍ നിന്നും കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം എടുത്തു പറയേണ്ടത് ഈ പ്രദേശത്തിന്റെ ഭംഗിയാണ്. തടാകങ്ങളും കാടും ദ്വീപുകളുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.
ഡെന്മാര്‍ക്ക്
ലോകത്തിലെ രണ്ടാമത്തെ സന്തോഷം നിറഞ്ഞ രാജ്യമായി അറിയപ്പെടുന്നത് ഡെന്മാര്‍ക്ക് ആണ്. ജീവിതത്തെ ആഘോഷമായി കൊണ്ടു നടക്കുന്ന ഇവര്‍ക്ക് ഇരട്ടിമധുരമായി സര്‍ക്കാരിന്റെ പല നടപടികളും ഉണ്ട്. പല രാജ്യങ്ങളിലും വലിയ സാമ്പത്തിക ബാധ്യതയും വെല്ലുവിളികളും ഉയര്‍ത്തുന്ന വിദ്യാഭ്യാസം ഡെന്മാര്‍ക്കില്‍ സൗജന്യമായാണ് നല്കുന്നത്. ഇവിടുത്തെ ആരോഗ്യ പരിപാലന രീതികളും സുസ്ഥിര സര്‍ക്കാരും ഇവിടുത്തെ സന്തോഷം നിറഞ്ഞ ആളുകള്‍ക്കുള്ള കാരണം കൂടിയാണ്. ബീച്ചുകള്‍, തടാകങ്ങള്‍ എന്നിങ്ങനെ നിരവധി ഇടങ്ങളും ഇവിടെയുണ്ട്.
ഐസ്ലാന്‍ഡ്
വളരെ കുറച്ചു നാളുകള്‍ക്കു മുന്‍പു മാത്രം സഞ്ചാരികളുടെ യാത്രാ പട്ടികയില്‍ ഇടം നേടിയ രാജ്യമാണ് ഐസ്ലന്‍ഡ്. എന്നാല്‍ സന്തോഷത്തിന്റെ കാര്യത്തില്‍ പല തവണ മുന്‍പന്തിയില്‍ ഇവിടം എത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ മൂന്നാം സ്ഥാനമാണ് ഐസ്ലാന്‍ഡ് നേടിയിരിക്കുന്നത്. ഉയര്‍ന്ന ജീവിത നിലവാരം, കുറഞ്ഞ തൊഴിലില്ലായ്മ നിരക്കും കുറ്റകൃത്യങ്ങളും, സൗജന്യ വിദ്യാഭ്യാസം, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഐസ്ലാന്‍ഡിന്‍റെ പ്രത്യേകതയാണ്. പ്രകൃതിയുടെ കുറേയേറെ വ്യത്യസ്തമായ കാഴ്ചകളാണ് ഈ രാജ്യത്തുള്ളത്.
സ്വിറ്റ്സര്‍ലാന്‍ഡ്
നെതര്‍ലാന്‍ഡ്സ്
ലക്സംബര്‍ഗ്
സ്വീഡന്‍
കഴിഞ്ഞ തവണത്തെ സ്ഥാനത്തുനിന്നും ഒന്നു നഷ്ടമായി ഏഴാമതാണ് സ്വീഡനുള്ളതെങ്കിലും ഇവിടുത്തെ സന്തോഷമുള്ള ജനങ്ങള്‍ക്കും സന്തോഷിക്കുവാനുള്ള കാരണങ്ങള്‍ക്കും ഒരു കുറവുമില്ല. തിരഞ്ഞെടുപ്പുകള്‍ക്കുള്ല സ്വാതന്ത്ര്യവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവുമാണ് ഇവിടുത്തെ പ്രത്യേകതകള്‍.
നോര്‍വെ
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ പകരക്കാരോ പിന്‍ഗാമികളോ ഇല്ലാതെ ഒറ്റയാനായി നില്‍ക്കുന്ന രാഷ്ട്രമാണ് നോര്‍വെ. എന്നും എല്ലായ്പ്പോഴും വിനോദ സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട രാജ്യമാണിത്. ഫ്‌ജോർഡുകളാലും തടാകങ്ങളാലും ചുറ്റപ്പെട്ട നോർവേ ഒരിക്കലെങ്കിലും കണ്ടിരിക്കുക തന്നെ വേണം. നോര്‍ത്തേണ്‍ ലൈറ്റ്സ് ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. രാജ്യത്തിന് ഉയർന്ന പ്രതിശീർഷ ജിഡിപി, മികച്ച ആരോഗ്യ പരിപാലനം, നല്ല വിദ്യാഭ്യാസ സംവിധാനം എന്നിവയാണ് പട്ടികയില്‍ നോര്‍വെയെ ശക്തിപ്പെടുത്തിയ കാര്യങ്ങള്‍.
ഇസ്രായേല്‍



Click it and Unblock the Notifications












