ലോക വന്യജീവി ദിനം- മനുഷ്യനൊപ്പം തന്നെ മൃഗങ്ങളും ഈ ഭൂമിയുടെ ഭാഗമാണെന്നും അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ഓർമ്മിപ്പിക്കുന്ന ദിനം. നാളെയുടെ നിലനിൽപ്പിനും വളർച്ചയക്കും ഇവരുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നും ഓർമ്മപ്പെടുന്ന ദിവസം. എല്ലാ വർഷവും മാർച്ച് മൂന്നാം തിയതിയാണ് ലോക വന്യജീവി ദിനം ആചരിക്കുന്നത്. ഈ വർഷത്തെ ലോക വന്യജീവി ദിനത്തിന്‍റെ വിഷയം വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം എന്നതാണ്.
നിങ്ങൾ ഒരു വന്യജീവി പ്രേമിയാണെങ്കിൽ ഈ ലോക വന്യജീവി ദിനത്തിന്‍റെ ഭാഗമായി നിങ്ങൾക്കു ചെയ്യുവാൻ പറ്റിയ ഒരുപാട് കാര്യങ്ങളുണ്ട്. സമയമുണ്ടെങ്കിൽ, പ്രതിഫലമില്ലാതെ വന്യജീവികളുടെ പുനരധിവാസത്തിനും സംരക്ഷണ പ്രവർത്തനങ്ങൾക്കും അവസരം നല്കുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങൾ പരിചയപ്പെടാം..
പീപ്പിൾ ഫോർ ആനിമൽസ്
വൈൽഡ് ലൈഫ് എസ്ഓഎസ്
അനിമൽ എയ്ഡ് അൺലിമിറ്റഡ്, ജയ്പൂർ
ദി ഗ്രേറ്റ് ടൈഗർ പ്രോജക്ട് - കൻഹ ദേശീയോദ്യാനം
കാട്ടിലേക്കുള്ള യാത്രകളും വന്യജീവികളെയും ഇഷ്ടപ്പെടുന്നവരുടെ പ്രയ സങ്കേതമാണ് കൻഹ ദേശീയോദ്യാനം. ഇവിടെ സന്നദ്ധ പ്രവർത്തനം നടത്തുവാൻ അവസരം ലഭിക്കുക എന്നത് ഒരുപാട് കാഴ്ചകളിലേക്കും അവസരങ്ങളിലേക്കുമുള്ള ഒരു വാതിലാണ് തുറക്കുന്നത്. ഗ്രേറ്റ് ടൈഗർ പ്രോജക്റ്റ് എന്നറിയപ്പെടുന്ന ഇവിടുത്തെ വോളണ്ടിയർ പരിപാടി കടുവ സംരക്ഷണ പ്രവർത്തനങ്ങളിലും സഫാരികൾ, തുടങ്ങിയ കാര്യങ്ങളിൽ സേവനം നടത്തുവാനുള്ള അവസരമാണ്.
മൃഗങ്ങളുടെ കാൽപ്പാടുകൾ പിന്തുടരുവാനും ഇലിടുത്തെ ആദിവാസി ഗ്രാമങ്ങള് സന്ദർശിച്ച് അവരെ പല കാര്യങ്ങളിലും ബോധവത്ക്കരണ പ്രവർത്തനങ്ങള്‍ നടത്തുവാനും എല്ലാം ഇവിടെ അവസരമുണ്ടായിരിക്കും.



Click it and Unblock the Notifications














