Search
  • Follow NativePlanet
Share
» »നയൻസും വിക്കിയും ഹണിമൂണിന് പറന്നത് തായ്ലന്റിലേക്ക്, ആലിയ മാലിയിലേക്ക്..വെറുതെയല്ല, കാരണമുണ്ട്

നയൻസും വിക്കിയും ഹണിമൂണിന് പറന്നത് തായ്ലന്റിലേക്ക്, ആലിയ മാലിയിലേക്ക്..വെറുതെയല്ല, കാരണമുണ്ട്

2022ൽ ഇന്ത്യൻ താരജോഡികൾ തിരഞ്ഞെടുത്ത ഹണിമൂൺ യാത്രകൾ എവിടേയ്ക്കായിരുന്നുവെന്ന് നോക്കാം.

നിരവധി താരവിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2022. ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര- വിഗ്നേഷ് ശിവൻ വിവാഹം മുതൽ ബോളിവുഡിൽ അലിയ ഭട്ട്- രണ്‍ബീർ കപൂർ വിവാഹം വരെ ആരാധകര്‍ ഉറ്റുനോക്കിയ ചടങ്ങുകൾ. വിവാഹ ശേഷമുള്ള അടുത്ത ജീവിത അധ്യായം തുടങ്ങുന്നത് മിക്കവാറും ഒരു യാത്രയോടെ ആയിരിക്കുമല്ലോ. 2022ൽ ഇന്ത്യൻ താരജോഡികൾ തിരഞ്ഞെടുത്ത ഹണിമൂൺ യാത്രകൾ എവിടേയ്ക്കായിരുന്നുവെന്ന് നോക്കാം.

മൗനി റോയ്-സൂരജ് നമ്പ്യാർ

മൗനി റോയ്-സൂരജ് നമ്പ്യാർ

ബോളിവുഡ് താരം മൗനി റോയും വ്യാവസായി സൂരജ് നമ്പ്യാറും തമ്മിലുള്ള വിവാഹം ജനുവരി 27 ന് ഗോവയിലെ ഹിൽട്ടൺ ഗോവ റിസോർട്ടിൽ വച്ചായിരുന്നു നടന്നത്. വിവാഹത്തിനു ശേഷം ദമ്പതികള്‍ ഹണിമൂണിനായി തിരഞ്ഞെടുത്തത് കാശ്മീർ ആയിരുന്നു.

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കാശ്മീർ ജനുവരിയിൽ എത്രമാത്രം ഭംഗിയാർന്നതാണെന്ന് ഒരിക്കലും വാക്കുകളിലൂടെ വിശദീകരിക്കുവാനാകില്ല. എവിടെ നോക്കിയാലും നിറഞ്ഞുനില്ക്കുന്ന മഞ്ഞും, അതിൽ പൊതിഞ്ഞുനിൽക്കുന്ന പർവ്വതങ്ങളും മഞ്ഞിനടിയിലായ വീടുകളുമെല്ലാം ഈ സമയത്ത് ഇവിടുത്തെ സർവ്വസാധാരണമായ കാഴ്ചയാണ്.

PC:freestocks/ Unsplash

അലിയ ഭട്ട്- രൺബീർ കപൂർ

അലിയ ഭട്ട്- രൺബീർ കപൂർ

2022 ൽ ആരാധകർ ഏറ്റവുമധികം കാത്തിരുന്ന താരവിവാഹങ്ങളിലൊയിരുന്നു ബോളിവുഡ് താരങ്ങളായ അലിയ ഭട്ടും രൺബീർ കപൂറും തമ്മിലുള്ള വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഏപ്രിൽ മാസത്തിൽ ആയിരുന്നു ഇവരുടെ വിവാഹം.

വിവാഹശേഷം ദമ്പതികൾ ഹണിമൂൺ ആഘോഷത്തിനായി പോയത് മാലദ്വീപിലേക്കായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഹണിമൂൺ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രത്തിന് നടുവിലുള്ള പറുദീസ എന്നറിയപ്പെടുന്ന ഇവിടം ആൾക്കൂട്ടമോ തിരക്കോ ഒന്നുമില്ലാതെ, തീർത്തും സ്വകാര്യമായി സമയം ചിലവഴിക്കുവാൻ സാധിക്കുന്ന ഇവിടം കടൽക്കാഴ്ചകൾ കൊണ്ടും കോട്ടേജുകളുടെ ലൊക്കേഷന്‍ കൊണ്ടുമെല്ലാം പ്രസിദ്ധമാണ്. സാധാരണക്കാർക്കു പറ്റിയ ഹണിമൂൺ പാക്കേജുകളും മാലദ്വീപിൽ ലഭ്യമാണ്.
PC:Rayyu Maldives/ Unsplash

നയൻതാര- വിഗ്നേഷ് ശിവന്‍

നയൻതാര- വിഗ്നേഷ് ശിവന്‍

ദക്ഷിണേന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും ആഢംബരം നിറഞ്ഞ, ആരാധകർ കാത്തിരുന്ന വിവാഹങ്ങളിലൊന്നായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻ താരവും സംവിധായകൻ വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. നാളനാളത്തെ പ്രണയത്തിനു ശേഷം ഈ വർഷം ജൂൺ ഒമ്പതിനാണ് നയൻതാരയും വിഗ്നേഷും വിവാഹിതരായത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം.

വിവാഹശേഷം ഇരുവരും ഹണിമൂണിനായി പോയത് തായ്ലന്‍ഡിലേക്കായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഹണിമൂണ്‍ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തായ്ലൻഡ്. ബീച്ചുകൾ, തീരങ്ങൾ, സ്വകാര്യ ദ്വീപുകൾ എന്നിങ്ങനെ ഇവിടേ ആളുകളെ എത്തിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. കോ സാമുയി, ഫുക്കറ്റ്, കോ യാവോ നോയ്, കോ ലാന്ത, ക്രാബി എന്നിവയാണ്, അവയുടെ തായ്ലൻഡിലെ പ്രസിദ്ധമായ ഹണിമൂൺ ഇടങ്ങൾ. ഇതിനു ശേഷം ഇവർ സ്പെയിനിലേക്ക് നടത്തിയ ഹണിമൂൺ യാത്രയും സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരുന്നു.

PC:Sebastian Pichler/ Unsplash

കരിഷ്മ തന്ന-വരുണ്‍ ബംഗേര

കരിഷ്മ തന്ന-വരുണ്‍ ബംഗേര

ഹിന്ദി സിനിമ ടെലിവിഷൻ ഷോകളിലെ പ്രസിദ്ധ താരമായ കരിഷ്മ തന്നയുടെയും വരുണ്‍ ബംഗേരയുടെയും വിവാഹം ഫെബ്രുവരി 5-ന് വളരെ സ്വകാര്യമായ ചടങ്ങായാണ് നടന്നത്. ഖയാമത്ത് കി രാത്, നാഗിൻ 3 എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് കരിഷ്മ തന്ന കൂടുതൽ അറിയപ്പെടുന്നത്.

സ്പെയിനിലേക്ക് ആണ് ഇവർ വിവാഹശേഷം ഹണിമൂണിനായി പോയത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ നല്കുന്ന രാജ്യമാണ് സ്പെയിൻ. മൂന്നു വശവും മെഡിറ്ററേനിയന്‍ സമുദ്രത്താല്‍ ചുറ്റപ്പെട്ട ഈ രാജ്യം അതിന്‍റെ അതുല്യമായ ബീച്ചുകൾക്കും കടൽ കാഴ്ചകൾക്കും സൂര്യാസ്തമയത്തിനുമെല്ലാം പ്രസിദ്ധമാണ്. 8000 കിലോമീറ്ററുകള്‍ക്കു മുകളിലാണ് ഇവിടുത്തെ കടല്‍ത്തീരമുള്ളത്. ചരിത്ര പ്രാധാന്യമുള്ള നിരവധി ഇടങ്ങളും സ്പെയിനിലെ യാത്രയിൽ കാണാം.യൂറോപ്പില്‍ ഏറ്റവുമധികം ബാറുകളുള്ള രാജ്യമാണ് സ്പെയിന്‍.

PC:Polina Rytova/ Unsplash

ഷിബാനി ദണ്ഡേക്കർ -ഫർഹാൻ അക്തർ

ഷിബാനി ദണ്ഡേക്കർ -ഫർഹാൻ അക്തർ

ഷിബാനി ദണ്ഡേക്കറും ഫര്‍ഹാന്‍ അക്തറും ഫെബ്രുവരി 19ന് മഹേബലേശ്വറിൽ നടന്ന തീർത്തും സ്വകാര്യമായ ഒരു ചടങ്ങിലാണ് വിവാഹിതരായത്.
മാലദ്വീപിലായിരുന്നു ഇവരും ഹണിമൂണ്‍ ആഘോഷിച്ചത്. കടൽത്തീരത്തെ ആഘോഷങ്ങളും സ്കൂബാ ഡൈവിങും ബോട്ടിലെ യാത്രയുടെ ചിത്രങ്ങളും ഇവർ പങ്കുവെച്ചത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

PC:Ice Tea/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: year ender travel honeymoon world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+