Search
  • Follow NativePlanet
Share
» »Year Ender 2023: ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ബുക്കിങ് നടത്തിയത് ഈ നഗരം, പിന്നിലാക്കിയത് ബെംഗളുരുവിനെ

Year Ender 2023: ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ബുക്കിങ് നടത്തിയത് ഈ നഗരം, പിന്നിലാക്കിയത് ബെംഗളുരുവിനെ

2023 ല്‍ ഇനി ബാക്കിയുള്ളത് ക്രിസ്മസ് അവധിയുടെ യാത്രകളാണ്. ബക്കറ്റ് ലിസ്റ്റിൽ കൂട്ടിച്ചേർത്ത ഇടങ്ങൾ എല്ലാം പോയി കാണാൻ പറ്റിയില്ലെങ്കിലും ആഗ്രഹിച്ച കുറച്ചു യാത്രകളെങ്കിലും പോകാൻ പറ്റിയ ഒരു വർഷമായിരുന്നിരിക്കും മിക്കവർക്കും ഇത്. ഓരോരുത്തരുടെയും ആഗ്രഹങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഈ വർഷം ഏറ്റവും കൂടുതൽ യാത്ര ചെയ്ത ഇടങ്ങളുടെ പട്ടികയിൽ ചില സാമ്യങ്ങളൊക്കെയുണ്ട്. ഹോട്ടൽ ബുക്കിങ് രംഗത്തെ ഓയോ ഈ വർഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തതും ബുക്കിങ് നടത്തിയതുമായ ഇടങ്ങളുടെ പട്ടിക ഇതാ.

ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹോട്ടല്‌ ബുക്കിങ് നടന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഹൈദരാബാദ് ആണ്. ഓയോയുടെ ട്രാവൽപീഡിയ 2023, വാർഷിക യാത്രാ പ്രവണതകളുടെ സൂചികയിലാണ് ( OYO's Travelopedia 2023, an annual travel trends index.)റിപ്പോര്ട്ടുള്ളത്. നൈസാമിന്‍റെ നഗരം എന്നറിയപ്പെടുന്ന ഹൈദരാബാദ് ചരിത്രവും പൈതൃകവും ഒരുപോലെ സമ്മേളിക്കുന്ന ഇടമാണ്. ചാർമിനാറില്‌ തുടങ്ങുന്ന ഈ നഗരത്തിന്‍റെ ഗാഥയിൽ രാമോജി ഫിലിം സിറ്റി, സലാര്‍ജങ് മ്യൂസിയം, ഹൂസൈന്‍ സാഗര്‍ തുടങ്ങിയ ഇടങ്ങളുണ്ട്. ഇവിടുത്തെ മാർക്കറ്റുകളും ഭക്ഷണ ശാലകളും ഹൈടൈക് സിറ്റി എന്ന വിശേഷണത്തോടൊപ്പം എന്നും ഹൈദരാബാദിന്‍റെ കാഴ്ചകളിൽ നിറഞ്ഞു നിൽക്കുന്നു.

Most Booked Cities, States In India 2023 -Report

ഹൈദരാബാദിന് തൊട്ടുപിന്നിലായി ബെംഗളുരുവും ഡല്‍ഹിയും കൊൽക്കത്തയും ഉണ്ട്. സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളുരു മലയാളികളുടെ കേന്ദ്രം കൂടിയാണ്. ജോലി ചെയ്യാനും പഠിക്കാനുമെല്ലാം മലയാളികൾ ഇവിടേക്ക് വരുന്നു. കൊട്ടാരങ്ങൾ, പാർക്കുകൾ,പബ്ബുകൾ, ഹോട്ടലുകൾ. ചെറിയ ദൂരത്തിൽ പോയി കാണാൻ പറ്റിയ മലകളും കുന്നുകളും, ട്രെക്കിങ് ഇടങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ ധാരാളം കാര്യങ്ങൾ ബെഗംളുരുവിലുണ്ട്. വലിയ നഗരങ്ങളെക്കൂടാതെ ഗോരഖ്പൂർ, ദിഘ, വാറംഗൽ, ഗുണ്ടൂർ തുടങ്ങിയ ചെറിയ നഗരങ്ങളും ഈ വർഷം ബുക്കിംഗിൽ മുന്നിട്ടു നിന്നതായും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം ഏറ്റവും കൂടുതൽ ആളുകൾ സന്ദര‍്‍ശിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഉത്തർ പ്രദേശ് നേടി. സംസ്കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ട സംസ്ഥാനമാണ് ഉത്തർ പ്രദേശ്. ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളും അയോധ്യയും മധുരെയും, വാരണാസിയും പോലുള്ള ഇടങ്ങളും ഇവിടേക്ക് സന്ദർശകരെ എത്തിക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്. ആഗ്രാ, വാരണാസി, ലക്നൗ, ഫത്തേപൂർ സിക്രി, പ്രയാഗ്രാജ് തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ.മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നിവയാണ് പട്ടികയിൽ അടുത്ത സ്ഥാനങ്ങളിലായി ഉള്ളത്.

ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച ഇടങ്ങളുടെ പട്ടികയിൽ ഒന്നാമത് ജയ്പൂർ എത്തി. രാജസ്ഥാനിലെ ഏറ്റവും മനോഹരമായ, പൈതൃക ഭംഗിയാർന്ന കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ജയ്പൂർ രാജസ്ഥാന്റെ തലസ്ഥാനം കൂടിയാണ്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇവിടെ ഹവാ മഹൽ, ആംബെർ പാലസ്, സിറ്റി പാലസ്, ജന്ധര്‍ മന്ദിർ, നഹർഗഡ് കോട്ട എന്നിങ്ങനെ ഒരുപാട് ഇടങ്ങൾ കാണാനുണ്ട്. ജയ്പൂരിന പിന്നിലായി ഗോവ, മൈസൂർ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

ആത്മീയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഒഡീഷയിലെ പുരി ഒന്നാമതെത്തി. അമൃത്സർ,വാരണാസി, ഹരിദ്വാർ തുടങ്ങിയ സ്ഥലങ്ങൾ പിന്നിലുണ്ട്.
ഈ വര്‍ഷം സെപ്റ്റംബർ 30 ഏറ്റവും കൂടുതൽ ബുക്ക് ചെയ്ത ദിവസമായും 2023 മെയ് ഏറ്റവും കൂടുതൽ ബുക്കിംഗുകളുള്ള മാസമായും പട്ടികയിൽ സൂചിപ്പിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+