Search
  • Follow NativePlanet
Share
» »Year Ender 2023: ലോകം തിരഞ്ഞെത്തിയത് ഗ്രീസ്.. മനം കവർന്ന പത്ത് രാജ്യങ്ങൾ

Year Ender 2023: ലോകം തിരഞ്ഞെത്തിയത് ഗ്രീസ്.. മനം കവർന്ന പത്ത് രാജ്യങ്ങൾ

വീണ്ടും ഒരു വർഷം കൂടി കടന്നു പോവുകയാണ്. കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് 2023 വന്നതും പോകുന്നതും. കൊവിഡിനു ശേഷം യാത്രകള്‍ പൂർണ്ണമായും പഴയ രീതിയിലേക്ക് മാറിയ ഒരു വർഷമായതിനാൽ സഞ്ചാരികൾക്ക് നിരാശ അധികം തോന്നാത്ത ഒരു സമയമായിരുന്നു ഇത്.
ആഗ്രഹിച്ച യാത്രകളൊക്കെ പോകാൻ പറ്റിയില്ലെങ്കിലും നിരാശ തോന്നിക്കാത്ത വർഷം.

നമ്മൾ മാത്രമല്ല, ലോകം മുഴുവനും യാത്ര ചെയ്ത ഒരു വർഷമാണ് 2023. എവിടേയ്ക്കൊക്കെയാകും ആളുകൾ പോയതെന്ന് അറിയുവാന് ഒരാഗ്രഹമില്ലേ? ഇതാ സിഎൻ ട്രാവലൽ പ്രസിദ്ധീകരിച്ച, 2023 ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

Most Googled Countries Of 2023

1. ഗ്രീസ്

2023-ൽ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരയപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഗ്രീസ് ഒന്നാം സ്ഥാനം നേടി. ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ ആയ, തത്വചിന്തകളുടെയും ഒളിമ്പിക് മത്സരത്തിന്‍റെയും ഗണിതശാസ്ത്ര തത്വങ്ങളുടെയും നാടായ ഗ്രീസ് സഞ്ചാരികളെ എന്നും മോഹിപ്പിക്കുന്നു. മെഡിറ്ററേനിയൻ കാലാവസ്ഥയും ദ്വീപുതകളും ഇവിടുത്തെ ജീവിതവും കണ്ടറിയുകയാണ് സഞ്ചാരികളുടെ ലക്ഷ്യം.

2. സ്പെയിൻ

രണ്ടാം സ്ഥാനം നേടിയത് യൂറോപ്പിലെ സ്പെയിൻ ആണ്. വർഷത്തിലെല്ലായ്പ്പോഴും വരാന് പറ്റിയ, സന്ദർശകരെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്ന സ്പെയിൻ മിക്കവരുടെയും സ്വപ്ന നഗരങ്ങളിലൊന്നും കൂടിയാണ്. ഭക്ഷണം, ബീച്ച്, റസ്റ്റോറന്‍റുകൾ, ചരിത്രയിടങ്ങൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. ബാഴ്‌സലോണയാണ് പ്രധാനപ്പെട്ട സ്പാനിഷ് നഗരം.

3. ഇറ്റലി

സഞ്ചാരികൾ തിരഞ്ഞില്ലെങ്കിൽ അത്ഭുതപ്പെടേണ്ട രാജ്യമാണ് ഇറ്റലി. നാടോടിക്കഥകളിൽ നിന്നിറങ്ങി വന്ന പോലത്തെ, ഫോട്ടോ ഫ്രെയിമുകളിൽ മാത്രം കണ്ടപോലെയുള്ള ഗ്രാമങ്ങളാണ് ഇറ്റലിയുടെ പ്രത്യേക. നഗരങ്ങളുടെയും ബീച്ചുകളുടെയും കാര്യം പ്രത്യേം പറയുകയും വേണ്ട. ചരിത്ര നിർമ്മിതകളും അതിൻറെ ശേഷിപ്പുകളും ആണ് ഇവിടുത്തെ കാഴ്ചകളിൽ പ്രധാനം. ഫ്ളോറൻസ്, മിലാൻ, വെനീസ്, റോം, നേപ്പിൾസ് എന്നിങ്ങനെ ഇവിടുത്തെ നഗരങ്ങൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇറ്റലിയുടെ കലകളും ഭക്ഷണവും വൈനും എന്നും സഞ്ചാരികളെ കൊതിപ്പിച്ചിട്ടേയുള്ളൂ.

4. പോർച്ചുഗൽ

സഞ്ചാരികൾക്കായി ഒരുപാട് കരുതിവെച്ച ഇടമെന്ന് പോർച്ചുഗലിനെ വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഇവിടുത്തെ റസ്റ്റോറന്‍റുകളും കടൽത്തീരങ്ങളും മാത്രം മതി സഞ്ചാരികൾക്ക് പോർച്ചുഗലിനെ അറിയുവാനും ധൈര്യമായി ഇവിടേക്ക് വരുവാനും. ലിസ്ബൺ, അസോറസ്, പോർട്ടോ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. ‌‌

5. ക്രൊയേഷ്യ
യൂറോപ്പിലെ മികച്ച യാത്രാ സ്ഥാനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ക്രൊയേഷ്യ. കുറഞ്ഞ ചെലവിൽ കാണാൻ സാധിക്കുന്ന യൂറോപ്യൻ രാജ്യം എന്നതാണ് ക്രൊയേഷ്യയെ മറ്റിടങ്ങളിൽ നിന്നും മികച്ചതാക്കുന്നത്. ബീച്ചുകൾ, കടൽ, രാത്രി യാത്രയും പാർട്ടിയും എന്നിങ്ങനെ യാത്രക്കാരെ ആകർഷിക്കുന്നു.

6. സൈപ്രസ്

ലോക രാജ്യങ്ങളുടെ തിരച്ചിലിൽ ആറാം സ്ഥാനത്തെത്തിയ രാജ്യമാണ് സൈപ്രസ്. ഗ്രീസിനും തുര്‍ക്കിക്കും ലെബനോനും ഇടയിലായി സ്ഥിതി ചെയ്യുന്ന സൈപ്രസ്വിവിധ സംസ്കാരങ്ങള്‍ കൂടിച്ചേരുന്ന ഇടമാണ്. തണുപ്പിനേക്കാൾ ചൂട് അനുഭവപ്പെടുന്ന ഇവിടെ ഊഷ്ണമേഖലാ കാലാവസ്ഥയുള്ള ആളുകളാണ് വരുന്നത്. ബൈസാന്‍റിയൻ ദേവാലയങ്ങളും ദ്വീപുകളും ഭക്ഷണവും പിന്നെ വൈനും ഇവിടുത്തെ പ്രത്യേകതകളാണ്.

7. തായ്ലന്‍ഡ്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ലക്ഷ്യസ്ഥാനങ്ങളിലൊന്നും കൂടിയാണ് തായ്ലൻഡ്. അതിമനോഹരമായ നൂറുകണക്കിന് ദ്വീപുകളാണ് ഇവിടുത്തെ ആകർഷണം. ബീച്ചുകൾ, കടൽത്തീരങ്ങൾ, ക്ഷേത്രങ്ങൾ, ചരിത്രസ്ഥാനങ്ങള്‍, മാർക്കറ്റുകൾ എന്നിങ്ങനെ ആളുകളെ ഇവിടേക്ക് എത്തിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.

8. ഈജിപ്ത്

ചരിത്രപ്രേമികളെ ഇത്രയേറെ ആകർഷിക്കുന്ന മറ്റൊരു രാജ്യം ഈജിപ്തല്ലാതെ വേറൊന്നുമില്ല. ചരിത്രത്തിന്‍റെ ശേഷിപ്പുകൾ മറനീക്കി വരുന്ന അത്ഭുതകരമായ കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. ആർട് ഗാലറികൾ, മ്യൂസിയങ്ങൾ, പുരാതനങ്ങളായ ആരാധനാലയങ്ങൾ, അതിലെല്ലാമുപരിയായി പിരമിഡുകൾ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

9 മാൾട്ട

2023 ലെ തിരച്ചിലിൽ ഒന്‍പതാം സ്ഥാനമാണ് മാൾട്ട നേടിയത്. യൂറോപ്പിലെ ചെലവ് കുറഞ്ഞ രാജ്യങ്ങളിലൊന്നായ മാൾട്ട ഭംഗിയും ചരിത്രകാഴ്ചകളും ഒരുപോലെ ചേർന്ന സ്ഥലമാണ്. ഇവിടുത്തെ ഹോട്ടലുകളും അവിടുത്തെ ഭക്ഷണവും യാത്രയിൽ ആസ്വദിക്കണം.

10. മൊറോക്കോ

ടൂറിസം പ്രധാന വരുമാനമാർഗ്ഗമാക്കിയ രാജ്യങ്ങളിലൊന്നാണ് മൊറോക്കോ. ഇബ്ൻ ബത്തൂത്തയുടെ നാട് എന്നറിയപ്പെടുന്ന മൊറോക്കോ കടലിന്‍റെയും മരുഭൂമിയുടെയും നാടാണ്. അറ്റ്ലാന്റിക് തീരത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. റബാത്, കാസാബ്ലാങ്ക, അഗാദിർ, മെറാക്കിഷ്, ടാൻജിയർ തുടങ്ങിയവയാണ് മൊറോക്കോയിലെ പ്രധാന നഗരങ്ങൾ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: year ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+