Search
  • Follow NativePlanet
Share
» »ഇന്ത്യക്കാർക്ക് തിരിച്ചടി; വിസാ രഹിത പ്രവേശനം നിർത്തലാക്കിയ യൂറോപ്യൻ രാജ്യം

ഇന്ത്യക്കാർക്ക് തിരിച്ചടി; വിസാ രഹിത പ്രവേശനം നിർത്തലാക്കിയ യൂറോപ്യൻ രാജ്യം

വിസ രഹിത യാത്രകളുടെ സമയമാണിത്. വിനോദസഞ്ചാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യങ്ങള്‍ സഞ്ചാരികൾക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചു കൊണ്ടിരിക്കുകയാണ്. വിസ നടപടികൾക്കായി വരുന്ന സമയവും ചെലവും ലാഭിക്കാം എന്നതാണ് ഇതിൽ സഞ്ചാരികൾക്കുള്ള ആകർഷണം. വിവിധ രാജ്യങ്ങള്‍ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ പ്രവേശനം നല്കുമ്പോൾ ഈ ആനുകൂല്യം ഒഴിവാക്കിയ ഒരു രാജ്യം അറിയാമോ?

യൂറോപ്യൻ രാജ്യമായ സെർബിയ ആണ് ഇന്ത്യക്കാർക്കുണ്ടായിരുന്ന വിസാ രഹിത പ്രവേശനം ഈ വർഷം ജനുവരി മുതൽ നിർത്തലാക്കിയത്. യൂറോപ്പിൽ വിസയില്ലാതെ സന്ദർശിക്കുവാനും നിശ്ചിത ദിവസം തങ്ങുവാനും സാധിക്കുന്ന രാജ്യം എന്ന നിലയിൽ സെർബിയ ഇന്ത്യൻ പാസ്പോർട്ട് ഉടമകളുടെ പ്രിയപ്പെട്ട യാത്രാ സ്ഥലങ്ങളിൽ ഒന്നായി മാറിയിരുന്നു.

Serbia- Ceasing Visa-Free Entry For Indians

ഇന്ത്യൻ പാസ്പോർട്ടും താമസത്തിന് ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ വിശദാംശങ്ങളുംഫ്ലൈറ്റ് ടിക്കറ്റും മതിയായിരുന്നു സെര്‍ബിയയിലേക്ക് പോകുവാന്‍. മാത്രമല്ല, സെർബിയയിൽ 30 ദിവസം വരെ തങ്ങുന്നതിന് ഈ വിസ രഹിത പ്രവേശനം അനുവദിച്ചിരുന്നു.

മാറിയ തീരുമാനം അനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് സെർബിയയിലേക്ക് പ്രവേശിക്കുവാൻ മുൻകൂര്‍ വിസ ആവശ്യമാണ്. അതുപോലെ നിലവിൽ സെര്‍ബിയ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ സെർബിയ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ന്യൂഡൽഹിയിലെ സെർബിയൻ എംബസിയിലോ അല്ലെങ്കിൽ അവർ താമസിക്കുന്ന രാജ്യത്തോ വിസയ്ക്ക് അപേക്ഷിക്കണം.

Year Ender 2023-Serbia travel

എന്നാൽ യുണൈറ്റ്ഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുണൈറ്റഡ് കിങ്ഡം, ഷെങ്കൻ വിസ അല്ലെങ്കിൽ ഈ രാജ്യങ്ങളുടെ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യക്കാർക്ക് വിസ രഹിതമായി (വിസയില്ലാതെ) 90 ദിവസത്തേയ്ക്ക് വരെ സെർബിയയിൽ പ്രവേശിക്കുവാൻ അനുമതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

യൂറോപ്യൻ യൂണിയൻ വിസാ നയങ്ങൾ, അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കൽ,യൂറോപ്യൻ യൂണിയനിലേക്കുള്ള അനധികൃത പ്രവേശനത്തിനായി ഒരു ട്രാൻസിറ്റ് രാജ്യമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് സെർബിയ ഇന്ത്യക്കാർക്കുള്ള വിസാ ഫ്രീ പ്രവേശനം നിർത്തലാക്കിയത് എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സെർബിയ യാത്ര

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപാട് കാര്യങ്ങൾ സെർബിയയ്ക്കുണ്ട്. തെക്കുപടിഞ്ഞാറന്‍ യൂറോപ്പിന്‍റെയും മധ്യ യൂറോപ്പിന്‍റെയുംസംഗമ സ്ഥാനമാണ് ഇവിടം. ചരിത്ര പ്രാധാന്യമുള്ള കാഴ്ചകൾ, കൊട്ടാരങ്ങൾ കോട്ടകൾ, എന്നിവ കൂടാതെ ഇവിടുത്തെ രാത്രി ജീവിതവും ഗ്രാമങ്ങളും എല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു. റോമൻ ചക്രവര്‍ത്തിമാരുടെ ജന്മനാട് എന്നാണ് സെർബിയയെ വിളിക്കുന്നത്.

ഇന്ത്യക്കാരെപോലെ തന്നെ അതിഥികളെ ദൈവമായി കാണുന്നവരാണ് സെർബിയക്കാരും. തങ്ങൾ അതിഥികളെ എങ്ങനെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നുവോ അതേപോലെയാണ് ദൈവങ്ങൾ തങ്ങളോടും പെരുമാറുക എന്നാണ് ഇവരുടെ വിശ്വാസം. അതിനാൽ അതിഥികളോടെ വളരെ മര്യാദയോടെയും സ്നേഹത്തോടെയും മാത്രമേ ഇവിടുള്ളവർ പെരുമാറാറുള്ളൂ. മറ്റു യൂറോപ്യൻ രാജ്യങ്ങളെയപേക്ഷിച്ച് ജീവിത ചെലവും യാത്രാ ചെലവുമെല്ലാം ഇവിടെ കുറവുമാണ്.

പൊതുവേ സുരക്ഷിത ലക്ഷ്യസ്ഥാനം എന്നു പേരുനേടിയ ഇവിടെ തനിച്ചു യാത്ര ചെയ്യുന്നതിനും പ്രശ്നങ്ങളില്ല. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായ ബെൽഗ്രേഡ് ഇവിടെ കാണേണ്ട സ്ഥലമാണ്. ചരിത്രകാഴ്ചകൾ കൂടാതെ പ്രകൃതിഭംഗി നിറഞ്ഞ സ്ഥലങ്ങൾ,പുരാതനങ്ങളായ ദേവാലയങ്ങൾ, കല്ലിൽ മാത്രം നിർമ്മിച്ച ഗ്രാമം, വൈവിധ്യമാര്‍ന്ന രുചികൾ, യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനങ്ങൾ തുടങ്ങിയ ഇവിടുത്തെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.

സെർബിയൻ ചീസ് ആണ് സെർബിയയുടെ മറ്റൊരു പ്രത്യേകത. ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ചീസ് ഇവിടുത്തേതാണ്. കിലോഗ്രാമിന് ആയിരം യൂറോ വരെ വിലയുള്ള ചീസുകൾ ഇവിടെ ഉത്പാദിപ്പിക്കുന്നു. പല പ്രദേശങ്ങള്ഡക്കനുസരിച്ച് വ്യത്യസ്തമായ ചീസ് ലഭ്യമാണെങ്കിലും പൂൽ ചീസ് (Pule Cheese) എന്നയിനത്തിനാണ് ഏറ്റവും വില.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+