Year Ender 2024: പുതിയ സ്ഥലങ്ങളും കാഴ്ചകളും നമ്മുടെ മുന്നിൽ ചിലപ്പോഴൊക്കെ എത്തിച്ചു തരുന്നത് സെലബ്രിറ്റികളാണ്. ലോകത്തിന്‍റെ പല കോണുകളിലെയും കൗതുകം നിറഞ്ഞ, അത്ഭുത കാഴ്ചയൊരുക്കുന്ന ഇടങ്ങൾ അതിമനോഹരങ്ങളായ ചിത്രങ്ങളായും വീഡിയോകളായും നമ്മൾ കാണുന്നത് ചലച്ചിത്രതാരങ്ങളുടെയും സ്പോട്ട് താരങ്ങളുടെയും ഒക്കെ യാത്രകളിൽ നിന്നാണ്. ചിലയിടങ്ങൾക്ക് ഇത്രയും ഭംഗിയുണ്ടെന്ന് മനസ്സിലാകുന്നത് പോലും ഇത്തരം ഫോട്ടോകളിൽ നിന്നാണ്.
വിടപറയുവാൻ ഒരുങ്ങുന്ന 2024 ൽ നമ്മുടെ ബോളിവുഡ് സെലബ്രിറ്റികൾ യാത്ര ചെയ്ത് പരിചയപ്പെടുത്തിയ, അവരുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇടങ്ങൾ ഏതൊക്കെയെന്ന് ആലോചിച്ചിട്ടുണ്ടോ? ബോളിവുഡ് താരങ്ങളുടെ ഈ വർഷത്തെ ഏറ്റവും പ്രിയപ്പെട്ട യാത്രായിടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. ലണ്ടൻ
ബോളിവുഡ് താരങ്ങൾ 2024 ല്‍ ഏറ്റവും കൂടുതൽ പോയ ഇടങ്ങളിലൊന്നാം സ്ഥാനം ലണ്ടൻ ആണ് നേടിയത്. ആഢംബരത്തിനും സ്റ്റൈലിനും ഫാഷനുമെല്ലാം ഒരുപോലെ പേരുകേട്ടിരിക്കുന്ന ഇവിടം പ്രിയപ്പെട്ട ഇടമായില്ലെങ്കിലേ അത്ഭുതമുള്ളൂ. ലോകോത്തര ഫാഷൻ സ്റ്റോറുകളുടെ എക്സ്ക്ലൂസീവ് സ്റ്റോറുകളും ഇവിടെയുണ്ട്. സോനം കപൂർ, രിയാ കപൂർ, പരിനീതി ചോപ്ര തുടങ്ങിപല താരങ്ങളും ലണ്ടനിൽ ഈ വർഷം എത്തിയിട്ടുണ്ട്. നൈറ്റ് ലൈഫിനും ഏറെ പേരുകേട്ട നഗരമാണ്.
2. പാരിസ്
ബോളിവുഡ് മാത്രമല്ല, ലോകതാരങ്ങളുടെയെല്ലാം ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായി എന്നും അറിയപ്പെടുന്നഇടമാണ് പാരീസ്. ഫാഷൻ എന്നാല് ഒരുകാലത്ത് പാരീസ് മാത്രമായിരുന്നു. റോമാൻസും ലക്ഷ്വറിയും ഒരുപോലെ കണ്ടെത്താൻ സാധിക്കുന്ന ഇടമാണിത്. ലോകോത്തര നിലവാരമുള്ള ഭക്ഷണം, കല്ലുവിരിച്ച നടപ്പാതകൾ, അതിന്‍റെ മാറ്റമില്ലാതെ തുടരുന്ന ഭംഗി, ഐഫെൽ ടവർ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. മല്ലിക അറോറ, സേറാ അലി ഖാൻ തുടങ്ങി പലരും പാരീസ് സന്ദർശിച്ചു.
3. മാലദ്വീപ്
ബോളിവുഡിന്‍റെ സ്വപ്ന ഇടങ്ങളിലൊന്നാണ് എക്കാലവും മാലദ്വീപ്. ബീച്ചും കടലിലേക്കിറങ്ങിയുള്ള റിസോര്‍ട്ടുകളും കടലിലെ വിനോദങ്ങളും പകരംവയ്ക്കുവാനില്ലാത്ത ഭംഗിയും മാലദ്വീപിന് മാത്രം അവകാശപ്പെടുവാൻ പറ്റുന്ന കാര്യങ്ങളാണ്. പരിനീതി ചോക്ര, രാകുൽ പ്രീത് സിംങ്, നേഹാ ദുവാപിയ എന്നിങ്ങനെ പലരും ഈ വർഷം മാലദ്വീപ് സന്ദർശിക്കുകയുണ്ടായി. മലയാള താരങ്ങളുടെയും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിത്.
4. ന്യൂ യോർക്ക് സിറ്റി
ബോളിവുഡിന്‍റെ ആഢംബരത്തോട് കിടപിടിക്കുന്ന ന്യോ യോർക്ക് സിറ്റി എന്നും അതിന്‍റെ ഉയർന്ന നിലവാരത്തിന് പേരുകേട്ടതാണ്, ലോകോത്തര റസ്റ്റോറന്‍റുകൾ, ഷോപ്പിങ് സ്ഥലങ്ങൾ, വില്ലകൾ എന്നിങ്ങനെ ഭ്രമിപ്പിക്കുന്ന പലതും ഇവിടെയുണ്ട്. പ്രിയങ്ക ചോപ്ര, അമീർ ഖാന്‍, കരിഷ്മ കപൂർ തുടങ്ങി പലരും 2024 ൽ ന്യൂ യോർക്ക് സിറ്റി സന്ദർശിച്ച ബോളിവുഡ് താരങ്ങളുടെ പട്ടികയിലുണ്ട്.
5. ഗോവ
ബീച്ച്,പാർട്ടി, പബ്ബ്.. പുതുവർഷം മുതൽ വർഷാവസാനം വരെ ഒരേ തത്തിൽ ആഘോഷിക്കാൻ പറ്റിയ ഇടം. എളുപ്പത്തിൽ യാത്ര ആഗ്രഹിക്കുന്ന സാധാരണക്കാരുടെ മാത്രമല്ല, ബോളിവുഡ് സെലബ്രിറ്റികൾക്കും ഗോവ പ്രിയപ്പെട്ട ഇടമാണ്. രാത്രിജീവിതം, ബീച്ച് ലൈഫ് എന്നിങ്ങനെ ആകർഷണീയമായ കാര്യങ്ങൾ ഇവിടെ നിരവധിയുണ്ട്. സാറാ അലി ഖാൻ, ശിൽപാ ഷെട്ടി തുടങ്ങി നിരവധി താരങ്ങൾ ഈ വർഷം ഗോവ സന്ദര്‍ശിച്ചവരുടെ പട്ടികയിലുണ്ട്.
6. രാജസ്ഥാൻ
ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട മറ്റൊരിടമാണ് രാജസ്ഥാൻ. നിരവധി ബോളിവുഡ് താരവിവാഹങ്ങൾക്ക് രാജസ്ഥാനിലെ കൊട്ടാരങ്ങളും കോട്ടകളും ഇക്കൊല്ലവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മരുഭൂമി, ആഢംബരം, രാജകീയത, കാഴ്ചകൾ എന്നിങ്ങനെ രാജസ്ഥാനെ വ്യത്യസ്തമാക്കുന്ന കാര്യങ്ങൾ നിരവധിയുണ്ട്. ഉദയ്പൂർ,ജയ്പൂർ, ജോധ്പൂർ തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ മറക്കാതെ കാണേണ്ടവയാണ്.
7. കേരള
ദൈവത്തിന്‍റെ സ്വന്തം നാടായകേരളം ബോളിവുഡ് താരങ്ങൾക്ക് എന്നും പ്രിയപ്പെട്ട ഇടമാണ്. സമാധാനത്തിൽ വന്ന് പച്ചപ്പും കായലും കടലും കാടും ഒക്കെ കണ്ട് മടങ്ങാൻ സാധിക്കുന്ന ഇവിടെ വന്നിട്ടില്ലാത്ത സെലബ്രിറ്റികൾ കാണിസ്സ. 2024 ൽ കേരളം സന്ദര്‍ശിച്ച പ്രധാന ബോളിവുഡ് താരം സാറാ അലി ഖാൻ ആണ്.
8. ഉത്തരാഖണ്ഡ്
മനോഹരമായ ഹിമാലയ കാഴ്ചകൾ നല്കി നമ്മെ ആകര്‍ഷിക്കുന്ന നാടാണ് ഉത്തരാഖണ്ഡ്. ഋഷികേശ്, ഹരിദ്വാർ, നൈനിറ്റാൾ, മസൂറി തുടങ്ങി മഞ്ഞും പർവ്വത കാഴ്ചകളും പുത്തൻ റൂട്ടുകളും ട്രെക്കിങ്ങും ഒക്കെയായി ഉത്തരാഖണ്ഡ് എന്നും സഞ്ചാരികളെ വിളിക്കുന്നു. ബോളിവുഡ് താരം അലിയാ ഭട്ടാണ് ഈ വർഷം ഇവിടം സന്ദർശിച്ച പ്രധാന താരങ്ങളിലൊന്ന്.
9. കാശ്മീർ
സാറാ അലിഖാൻ, ആശാ പരേഖ് തുടങ്ങി നിരവധി താരങ്ങൾ സന്ദർശിച്ച കാശ്മീരും ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഇടം നേടിയിട്ടുണ്ട്. ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിൽ ദാൽ തടാകം തുടങ്ങി താഴ്വാരങ്ങളും മലനിരകളും മഞ്ഞുമൂടിയ കുന്നുകളും സഞ്ചാരികളുടെ പ്രിയപ്പെട്ട ഗ്രാമങ്ങളുമടക്കം നിരവധി കാഴ്ചകളുണ്ട്.
10. ഇറ്റലി
2024 ലെ ബോളിവുഡ് ട്രാവൽ ഡയറിയിൽ ഇടം നേടിയ മറ്റൊരു പ്രധാന സ്ഥലമാണ് ഇറ്റലി. സമ്പന്നമായ ചരിത്രവും മനോഹരമായ കാഴ്ചകളും ഇറ്റലി നല്കുന്നു. അമാൽഫി കോസ്റ്റ്, റോം, വെനീസ് തുടങ്ങി നിരവധി സ്ഥലങ്ങൾ ഇവിടെ കാണാനുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














