Search
  • Follow NativePlanet
Share
» »ക്രിസ്മസ്, പുതുവർഷ യാത്രയ്ക്ക് തിരക്കില്ലാതെ വരാം;കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസിന് അധിക കോച്ചുകൾ ജനുവരി വരെ

ക്രിസ്മസ്, പുതുവർഷ യാത്രയ്ക്ക് തിരക്കില്ലാതെ വരാം;കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസിന് അധിക കോച്ചുകൾ ജനുവരി വരെ

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ക്രിസ്മസ്, പുതുവർഷ കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ടിക്കറ്റ് കിട്ടാതെ വരുമോ എന്നു പേടിക്കാതെ വരാം. ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് യശ്വന്ത്പുർ ജങ്ഷൻ - കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസിന് കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു.
ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന സീസണിൽ യാത്രാ സൗകര്യവും യാത്രക്കാരുടെ സൗകര്യവും ഉറപ്പുവരുത്താനായാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ താത്കാലികമായ ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ട്രെയിൻ നമ്പർ നമ്പർ 16527/16528 യശ്വന്ത്പുർ ജങ്ഷൻ - കണ്ണൂർ - യശ്വന്ത്പുർ എക്സ്പ്രസിന് രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും ഒരു സ്ലീപ്പർ ക്ലാസ് കോച്ചുമാണ് താത്കാലികമായി കൂട്ടിയിരിക്കുന്നത്. 2024 ഡിസംബർ 29 മുതൽ 2025 ജനുവരി 24 വരെ ഈ സൗകര്യം ലഭ്യമാകും.

Bangalore Yesvantpur-Kannur Express Has Additional Temporary Coaches

16527 യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16527 യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് എല്ലാ ദിവസവും രാത്രി 8.00 മണിക്ക് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.45 ന് കണ്ണൂരിൽ എത്തും. 13 മണിക്കൂർ 45 മിനിറ്റിൽ 662 കിലോമീറ്ററാണ് ആകെ സഞ്ചരിക്കുന്ന ദൂരം. സ്ലീപ്പറിന് 370 രൂപ, എസി ത്രീ ടയറിന് 1000 രൂപ, എസി ടൂ ടയറിന് 1430 രൂപ എന്നിങ്ങനെയാണ് നിരക്ക്.

യശ്വന്ത്പുരം ജംങ്ഷൻ - 20:00
ബനസ്വാടി - 20:23
കാർമലാരം - 20:41
ഹോസൂർ - 21:10
ധർമപുരി - 22:41
സേലം ജംങ്ഷൻ - 00:32
ഈറോഡ് ജംങ്ഷൻ - 01:35
തിരുപ്പൂർ - 02:23
കോയമ്പത്തൂർ ജംങ്ഷൻ - 03:27
പാലക്കാട് ജംങ്ഷൻ - 04:50
ഷൊറണൂർ ജംങ്ഷൻ - 05:55
കുറ്റിപ്പുറം - 06:29
തിരൂർ - 06:48
പരപ്പനങ്ങാടി - 07:09
കോഴിക്കോട് - 07:37
കൊയിലാണ്ടി - 07:59
വടകര - 08:19
തലശ്ശേരി - 08:43
കണ്ണൂർ - 09:45 എന്നിങ്ങനെയാണ് സ്റ്റോപ്പുകളും സമയക്രമവും.

16528 കണ്ണൂർ- യശ്വന്തപൂർ എക്സ്പ്രസ്

ട്രെയിൻ നമ്പർ 16528 കണ്ണൂർ- യശ്വന്തപൂർ എക്സ്പ്രസ് എല്ലാ ദിവസവും വൈകിട്ട് 6.05 ന് കണ്ണൂരിൽ നിനന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:50 ന് യശ്വന്ത്പൂർ ജംങ്ഷനിൽ എത്തും. . 13 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം.

കണ്ണൂർ - 18:05
തലശ്ശേരി - 18:24
വടകര - 18:39
കൊയിലാണ്ടി - 18:59
കോഴിക്കോട് - 19:27
പരപ്പനങ്ങാടി - 19:52
തിരൂർ - 20:03
കുറ്റിപ്പുറം - 20:19
ഷൊറണൂർ ജംങ്ഷൻ - 21:00
പാലക്കാട് ജംങ്ഷൻ - 21:57
കോയമ്പത്തൂർ ജംങ്ഷൻ - 23:17
തിരുപ്പൂർ - 00:03
ഈറോഡ് ജംങ്ഷൻ - 01:00
സേലം ജംങ്ഷൻ - 01:57
ധർമപുരി - 03:23
ഹോസൂർ - 04:53
കാർമലാരം - 05:24
ബനസ്വാടി - 06:43
യശ്വന്ത്പുരം ജംങ്ഷൻ - 07:50 എന്നിങ്ങനെയാണ് സ്റ്റോപ്പുകളും സമയക്രമവും.

അതേസമയം, സെപ്റ്റംബറിൽ വന്ന അറിയിപ്പിൽ ട്രെയിൻ നമ്പർ 16527/16528 യശ്വന്ത്പൂർ - കണ്ണൂർ - യശ്വന്ത്പൂർ എക്സ്പ്രസിന് 2025 ജനുവരി 24-ന് യശ്വന്ത്പൂരിൽ നിന്നും, 2025 ജനുവരി 25-ന് കണ്ണൂരിൽ നിന്നും അധിക കോച്ചുകൾ ഘടിപ്പിച്ചുള്ള യാത്ര ആരംഭിക്കുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചിരുന്നു. രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾക്ക് പകരം രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ കൂട്ടിച്ചേർക്കും എന്നായിരുന്നു വാർത്ത. അതോടെ 1 എസി ടു ടയർ കോച്ച്, 5 എസി ത്രീ ടയർ കോച്ചുകൾ, 9 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 1 ദിവ്യാംഗ സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനൊവും ജനുവരി മുതൽ കണ്ണൂർ എക്സ്പ്രസിന്‍റോ കോച്ച് കോംപോസിഷൻ .

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore kannur train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+