Search
  • Follow NativePlanet
Share
» »ബെംഗളൂരു യശ്വന്തപൂർ- കണ്ണൂർ എക്സ്പ്രസ്,സ്ലീപ്പർ ക്ലാസ് കുറച്ചു..തേഡ് എസി നിരക്ക് 1000 രൂപ,യാത്രയ്ക്ക് ചെലവേറും

ബെംഗളൂരു യശ്വന്തപൂർ- കണ്ണൂർ എക്സ്പ്രസ്,സ്ലീപ്പർ ക്ലാസ് കുറച്ചു..തേഡ് എസി നിരക്ക് 1000 രൂപ,യാത്രയ്ക്ക് ചെലവേറും

ബെംഗളൂരുവിൽ നിന്ന് മലബാറിലേക്കുള്ള പ്രധാന ട്രെയിൻ സർവീസുകളിലൊന്നാണ് യശ്വന്തപൂർ-കണ്ണൂർ എക്സ്പ്രസ്. നൂറുകണക്കിനാളുകളാണ് ദിനംപ്രതി ഈ സർവീസിനെ ആശ്രയിക്കുന്നത്. വാരാന്ത്യങ്ങൾ, അവധി ദിവസങ്ങള്‍ തുടങ്ങിയ സമയങ്ങളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് പലപ്പോഴും. ജനറൽ ക്ലാസുകളിൽ തിരക്കൊഴിഞ്ഞ നേരമില്ല. എന്നാൽ കഴിഞ്ഞ ദിവസ യശ്വന്തപൂർ-കണ്ണൂർ എക്സ്പ്രസ് കോച്ചുകളുടെ എണ്ണത്തിലും റെയിൽവേ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്.

ആകെ കോച്ചുകളുടെ എണ്ണം 21 ൽ 22 ആയി ഉയർത്തുകയും അധികമായി ഫസ്റ്റ് ക്ലാസ് എസി കോച്ച് ഉൾപ്പെടുത്തുകയും ചെയ്തു. അതേസമയം, സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയുകയാണ് ചെയ്തത്. നേരത്തെ 9 സ്ലീപ്പർ കോച്ചുകളുണ്ടായിരുന്നത് പുതിയ മാറ്റത്തോടെ എട്ടായി കുറഞ്ഞു. കൂടാതെ, 2 ജനറൽ, ഒരു എസി ഫസ്റ്റ് ക്ലാസ്, ഒരു എസി ടുടയർ കോച്ചുകൾ എന്നിവയാണ് മൊത്തം മാറ്റത്തിൽ അധികമായി കിട്ടിരിക്കുന്നത്.

രാത്രി ഓടുന്ന യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് (16527/16528) ട്രെയിനിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചത് യാത്രക്കാരെ ബാധിക്കും.
കൂടാതെ സ്ലീപ്പർ എണ്ണം കുറച്ചതോടെ നേരത്തെ ബുക്ക് ചെയ്താലും സ്ലീപ്പർ കിട്ടാനുള്ള സാധ്യതയും കുറയും. സാധാരണക്കാരായ യാത്രക്കാർക്ക് ഏറ്റവും കുറഞ്ഞ തുകയിൽ സൗകര്യപ്രദമായി രാത്രിയാത്ര സാധ്യമാക്കുന്നത് സ്ലീപ്പർ ആണ്. നേരത്തെ 11 സ്ലീപ്പർ കോച്ചുകൾ ഉണ്ടായിരുന്നതാണ് കുറച്ച് ഇപ്പോൾ എട്ടിലെത്തിയിരിക്കുന്നത്.

ബെംഗളൂരു- കണ്ണൂർ ട്രെയിൻ യാത്രയ്ക്ക് സ്ലീപ്പറിൽ 370 രൂപയാണ് നിരക്ക്. സ്ലീപ്പർ കഴിഞ്ഞാൽ അതിനു മുകളിലുള്ളത് എസി ത്രീ ടയറാണ് ഇതിനാകട്ടെ സാധാരണ ദിവസങ്ങളിൽ 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. 630 രൂപയുടെ വ്യത്യാസം. ഇത് സാധാരണക്കാരുടെയും കുടുംബമായി യാത്ര ചെയ്യുന്നവരുടെയും വിദ്യാർത്ഥികളുടെയും ഒക്കെ യാത്രയെ ബാധിക്കും.

നിലവിൽ 22 കോച്ചുകളുമായാണ് യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഒരു എസി ഫസ്റ്റ് ക്ലാസ്, 2 എസി ടു ടയർ, 5 എസി ത്രീ ടയർ, 8 സ്ലീപ്പർ, 4 ജനറൽ, ഒരു ഭിന്നശേഷി കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്.

1 എസി ടൂ ടയർ കോച്ച്, 5 എസി ത്രീ ടയർ കോച്ച്, 9 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്. 1 സെക്കൻഡ് ക്ലാസ് കം ലഗേജ് വാൻ കോച്ച്, 1 ജനറേറ്റർ കോച്ച് എന്നിവയിൽ നിന്നാണ് 1 എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2 എസി ടൂ ടയര്‍ കോച്ച്, 5 എസി ത്രീ ടയർ കോച്ച്, 8 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറല് സെക്കൻഡ് ക്ലാസ് കോച്ച്, 1 സെക്കൻഡ് ക്ലാസ് കം ലഗേജ് വാൻ കോച്ച്, 1 ജനറേറ്റർ കോച്ച് എന്ന പുതുക്കിയ കോംപോസിഷനിലേക്ക് എത്തിയിട്ടുള്ളത്.

യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് (16527/16528)

ട്രെയിൻ നമ്പർ 16527 യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസ് എല്ലാ ദിവസവും രാത്രി 8.00 മണിക്ക് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.45 ന് കണ്ണൂരിൽ എത്തും.
ട്രെയിൻ നമ്പർ 16528 കണ്ണൂർ- യശ്വന്തപൂർ എക്സ്പ്രസ് എല്ലാ ദിവസവും വൈകിട്ട് 6.05 ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:50 ന് യശ്വന്ത്പൂർ ജംങ്ഷനിൽ എത്തും.
സ്ലീപ്പര്‍- 370 രൂപ, തേഡ് എസി -1000 രൂപ, എസി ടൂ ടയർ - 1430 രൂപ, ഫസ്റ്റ് എസി 2385 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+