Search
  • Follow NativePlanet
Share
» »വെറുതേ പോയാൽ പണികിട്ടും! ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ അനുമതി വേണ്ട ഇന്ത്യയിലെ സംസ്ഥാനങ്ങൾ

വെറുതേ പോയാൽ പണികിട്ടും! ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ അനുമതി വേണ്ട ഇന്ത്യയിലെ സംസ്ഥാനങ്ങൾ

രാജ്യത്തിനു പുറത്തേയ്ക്കു പോകുവാൻ പാസ്പോർട്ടും അതാത് രാജ്യങ്ങളുടെ വിസയും വേണമെന്ന് നമുക്കറിയാം. പിന്നെയും വേണം യാത്രയുടെ സ്വഭാവമനുസരിച്ച് ട്രാവൽ ഇൻഷുറൻസും ഹോട്ടൽ റിസർവേഷനും ഒക്കെ വേൺം. അതേസമയം രാജ്യത്തിനുളളിലാണ് യാത്രയെങ്കിൽ പോക്കറ്റിന് അല്പം കനമുണ്ടായാൽ മതിയെന്നല്ലേ.. പോരാ.. ഇന്ത്യയ്ക്കുള്ളിലും ചില സംസ്ഥാനങ്ങളിലേക്ക് പോകുവാൻ പ്രത്യേക അനുമതി ആവശ്യമാണ്.

അതേ.. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലേക്ക്, പ്രത്യേകിച്ച് വടക്കു കിഴക്കന് ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകുന്നതിന് മുൻകൂർ അനുമതി ആവശ്യമാണ്. ഇതില്ലാതെ കയറാൻ പാടില്ലെന്നു മാത്രമല്ല, അനുമതിയില്ലാതെ പ്രവേശിക്കുന്നത് കുറ്റകരമാണുതാനും! ഇതാ ഇന്ത്യയിൽ തന്നെ നിങ്ങൾക്ക് പ്രവേശിക്കാൻ അനുമതി വേണ്ട സംസ്ഥാനങ്ങൾ ഏതൊക്കെയൊന്ന് നോക്കാം.

You Cannot Visit These Places In India With Out Inner Line Permit-

ഇന്നർലൈൻ പെർമിറ്റ്

ഐഎല്‍പി അഥവാ ഇന്നർലൈൻ പെർമിറ്റ് പൊതുജനങ്ങൾക്ക് രാജ്യത്തെ സംരക്ഷിത ഇടങ്ങൾ സന്ദർശിക്കാനാവശ്യമായ അനുമതിയാണ്. അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സെൻസിറ്റീവ് സ്ഥലങ്ങളിലേക്ക് കടക്കുവാനാണ് ഈ അനുമതി വേണ്ടത്. ഇതാ ഇന്നർലൈൻ പെർമിറ്റ് ആവശ്യമുള്ള സ്ഥംസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മണിപ്പൂർ

വടക്കു കിഴക്കൻ ഇന്ത്യയിൽ സഞ്ചാരികളെ അതിമനോഹരമായ പ്രകൃതി കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുന്ന സംസ്ഥാനമാണ് മണിപ്പൂർ. ഇന്ത്യയുടെ രത്നം എന്നു വിളിക്കപ്പെടുന്ന ഇവിടം അതിന്‍റെ പൈതൃകത്തിനും ഗോത്രകാഴ്ചകൾക്കുമാണ് പ്രസിദ്ധമായിരിക്കുന്നത്. 2019 ഡിസംബർ മുതലാണ മണിപ്പൂരിൽ പ്രവേശിക്കുവാൻ ഇന്നർലൈൻ പെർമിറ്റ് ആവശ്യമായി വന്നത്. താത്കാലിക അനുമതിയിൽ 40 ദിവസം വരെയും സാധാരണ അനുമതിയിൽ 90 ദിവസം വരെയും ഇവിടെ ചെലവഴിക്കാം.

അരുണാചൽ പ്രദേശ്

ഇന്ത്യയിൽ ആദ്യം സൂര്യനുദിക്കുന്ന നാടാണ് അരുണാചൽ പ്രദേശ്. സാഹസിക സഞ്ചാരികളാണ് ഇവിടെ എത്തുന്നവരിൽ അധികവും. ജൈവവൈവിധ്യം, ഗോത്രസംസ്കാരം , പ്രകൃതി കാഴ്ചകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. ഇവിടുത്തെ സ്ഥിരം താമസക്കാരല്ലാത്തവർക്ക് അരുണാചൽ പ്രദേശിലേക്ക് പ്രവേശിക്കുന്നതിന് ഇന്നർലൈൻ പെർമിറ്റ് ആവശ്യമാണ്. https://arunachalilp.com/onlineApp.do എന്ന സൈറ്റ് വഴി ഓണ്‍ലൈൻ ആയി പെർമിറ്റിന് അപേക്ഷിക്കാം.

നാഗാലാൻഡ്

ഗോത്രസംസ്കാരത്തിന് പേരുകേട്ട നാഗാലാൻഡിൽ പ്രവേശിക്കുന്നതിനും ഇന്നർലൈൻ പെർമിറ്റ് വേണം. മ്യാൻമാറുമായി നാഗാലാന്‍ഡ് അതിർത്തി പങ്കിടുന്നു. ഡിസംബര് മാസത്തിൽ നടക്കുന്ന ഹോണ്ബിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി മറ്റുരാജ്യങ്ങളിൽ നിന്നുവരെ ആളുകൾ ഇവിടേക്ക് വരുന്നു. ദിമാപൂർ, കൊഹിമ, ന്യൂഡൽഹി, ഷില്ലോങ്, മൊകോക്ചംഗ്, കൊൽക്കത്ത എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണറിൽ നിന്നോ ഓൺലൈനായോ പെർമിറ്റ് ലഭിക്കും.

മിസോറാം

പ്രകൃതി സ്നേഹിയാണ് നിങ്ങളെങ്കിൽ
മിസോറാം നിങ്ങൾക്കുള്ള സംസ്ഥാനമാണ്. ഗോത്രവര്‍ഗ്ഗക്കാരുടെ നാടായ ഇവിടം ഏതു സീസണിലും സന്ദർശിക്കാൻ പറ്റിയ സ്ഥലം കൂടിയാണ്. മിസോറം ഗവൺമന്‍റിലെ ലെയ്സൺ ഓഫീസറിൽ നിന്ന് പ്രവേശനാനുമതി ലഭിക്കും. ഗുവാഹത്തി, സിൽച്ചാർ, കൊൽക്കത്ത, ഷില്ലോങ്, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിൽ ഈ പെർമിറ്റുകൾ നൽകുന്നു. ഐസ്വാളിലെ ലെങ്‌പുയ് എയർപോർട്ടിൽ ഫ്ലൈറ്റ് വഴി പ്രവേശിക്കുന്നവർക്ക് പ്രത്യേക പാസ് ലഭ്യമാണ്

സിക്കിം

സാഹസിക സഞ്ചാരികളാണ് സിക്കിമിൽ എത്തിച്ചേരുന്നവരിൽ അധികവും. സിക്കിമിലെ വിദൂര സംരക്ഷിത പ്രദേശങ്ങളായ സോംഗോ-ബാബ മന്ദിർ, നാഥുലാ പാസ്, ദ്സോംഗ്രി ട്രെക്ക്, സിംഗലീല ട്രെക്ക്, യുമെസാംഡോംഗ്, ഗുരുഡോങ്മർ തടാകം, സീറോ പോയിൻ്റ്, യംതാങ്, താംഗു-ചോപ്ത വാലി എന്നിവ സന്ദർശിക്കുന്നതിന് പ്രത്യേക അനുമി ആവശ്യമാണ്. ബാഗ്‌ഡോഗ്ര എയർപോർട്ടിലോ റംഗ്‌പോ ചെക്ക്‌പോസ്റ്റിലോ നിന്ന് ഇത് ലഭ്യമാക്കാം.

ലക്ഷദ്വീപ്

ഇന്ത്യക്കാരായ സഞ്ചാരികൾക്ക് പ്രവേശിക്കുന്നതിന് അനുമതി ആവശ്യമുള്ള ഇന്ത്യയിലെ തന്നെ സ്ഥലങ്ങളിലൊന്നാണ് ലക്ഷദ്വീപ്, വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് ഇത്. തിരിച്ചറിയൽ രേഖകൾക്കൊപ്പം പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ നല്കിയാലേ ലക്ഷദ്വീപ് സന്ദർശിക്കുവാൻ അനുമതി ലഭിക്കുകയുള്ളൂ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+