Zero Shadow Day- കൗതുകം നിറഞ്ഞൊരു ആകാശവിസ്മയത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ബെംഗളുരു. സീറോ ഷാഡോ ഡേ എന്ന അത്ഭുതകരമായ കാഴ്ചാ വിസ്മയത്തിനാണ് ഈ വർഷം രണ്ടാമത്തെ തവണ ബംഗളുരു സാക്ഷിയാകുന്നത്.
തലയ്ക്കു മുകളിൽ സൂര്യൻ ഉദിച്ചു നിൽക്കുമ്പോഴും നിഴല്‍ കാണാനാവാത്ത ഈ പ്രതിഭാസംഏപ്രിൽ 24 ബുധനാഴ്ചയാണ് നടക്കുന്നത്.
നിഴൽ വീഴാത്ത കുറച്ചു നിമിഷങ്ങളാണ് ഈ സീറോ ഷാഡോ ഡേ അഥവാ നിഴലില്ലാത്ത ദിവസത്തിന്‍റെ കൗതുകം. ബുധനാഴ്ച ഉച്ചയ്ക്ക് 1217 നും 12.23 നും ഇടയിലായി കൗതുകക്കാഴ്ച കാണാം. തലയ്ക്കു മുകളിൽ സൂര്യൻ വന്നു നിൽക്കുന്ന ഈ സമയത്ത് ലംബമായി നിൽക്കുന്ന ഒന്നിന്‍റെയും നിഴൽ ഭൂമിയില്‍ പതിക്കില്ല എന്നതാണ് സീറോ ഷാഡോ ഡേയുടെ പ്രത്യേകത. നിഴൽശൂന്യ ദിനം എന്നും ഈ ദിവസത്തിനു പേരുണ്ട്.

സീറോ ഷാഡോ ഡേ
നിശ്ചിത അക്ഷാംശത്തിനും രേഖാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളിൽ വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. അതായത് ഭൂമധ്യരേഖയുടെ 23 ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിൽ മാത്രമേ സീറോ ഷാഡോ ഡേ സംഭവിക്കുകയുള്ളൂ. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല് +23.5 ഡിഗ്രി അക്ഷാംശത്തിനും -23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിലുള്ള സ്ഥലങ്ങളില്‍ മാത്രം വർഷത്തിൽ രണ്ടുതവണ ഇത് സംഭവിക്കും.
ഈ സമയത്ത് കുത്തനെ അല്ലെങ്കില്‍ ലംബമായി നിൽക്കുന്ന ഒരു വസ്കുവിന്‍റെയും നിഴൽ ഭൂമിയിൽ പതിക്കില്ല. മറ്റൊരു കാര്യം ഈ സമയത്ത് സൂര്യൻ കൃത്യം നേര്‍സ്ഥാനത്തുകൂടെ ലംബമായിട്ടായിരിക്കും കടന്നു പോവുക. അതേ സമയം ആകാശത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്തായിരിക്കും സൂര്യൻ നിൽക്കുക.

ആസ്ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ അതിന്‍റെ വെബ്സൈറ്റിൽ കൃത്യമായി നോൺ ഷാഡോ ഡേയെ വിശദീകരിക്കുന്നുണ്ട്. അതനുസരിച്ച്, സൂര്യൻ ഒരിക്കലും ഉച്ചസമയത്ത് നമ്മുടെ തലയ്ക്ക് മുകളിലൂടെ കൃത്യമായി സഞ്ചരിക്കാറില്ല. അല്പം ഉയർന്നോ താഴ്ന്നോ അല്ലെങ്കിൽ വടക്കോട്ടോ തെക്കോട്ടോ അല്പം മാറായോ ആയിരിക്കും സഞ്ചാരം.
ഇതിനർത്ഥം സൂര്യൻ, ദിവസത്തിലെ ഏറ്റവും ഉയർന്ന പോയിന്‍റിൽ, ഭൂഖഗോളമധ്യരേഖയ്ക്ക് 23.5 ഡിഗ്രി തെക്ക് നിന്ന് മധ്യരേഖയ്ക്ക് (ഉത്തരയൻ) വടക്ക് 23.5 ഡിഗ്രിയിലേക്ക് നീങ്ങുകയും വീണ്ടും തിരികെ (ദക്ഷിണായൻ) മാറുകയും ചെയ്യും എന്നാണ്. ഒരു വർഷത്തിൽ, +23.5 നും -23.5 ഡിഗ്രി അക്ഷാംശത്തിനും ഇടയിൽ ജീവിക്കുന്ന ആളുകൾക്ക്, സൂര്യന്റെ അക്ഷാംശം അവരുടെ അക്ഷാംശത്തിന് രണ്ട് തവണ തുല്യമായിരിക്കും - ഒരു തവണ ഉത്തരായനത്തിലും ഒരു തവണ ദക്ഷിണായനത്തിലും.
രണ്ട് ദിവസങ്ങളിൽ, ഉച്ചയ്ക്ക് സൂര്യൻ കൃത്യമായി തലയ്ക്ക് മുകളിലായിരിക്കും. ഭൂമിയിൽ ഒരു വസ്തുവിന്റെ നിഴൽ വീഴ്ത്തുകയില്ല. ഇതാണ് സീറോ ഷാഡേ ഡേയ്ക്ക പിന്നിലുള്ള ശാസ്ത്രീയ വിശദീകരണം. ഇങ്ങനെ വർഷത്തിൽ രണ്ടുതവണ ഒരു സ്ഥലത്ത് സീറോ ഷാഡോ ഡേ സംഭവിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












