Search
  • Follow NativePlanet
Share
» » സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024- ഹനുമാൻകൈൻഡ് മുതൽ ഡാബ്സീ വരെ.. ഫെസ്റ്റിവലിലെ മലയാളി ബാന്‍ഡുകളും പെർഫോമന്‍സും

സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024- ഹനുമാൻകൈൻഡ് മുതൽ ഡാബ്സീ വരെ.. ഫെസ്റ്റിവലിലെ മലയാളി ബാന്‍ഡുകളും പെർഫോമന്‍സും

സിറോ മ്യൂസിക് ഫെസ്റ്റിവലിന്‍റെ ഒരുക്കത്തിലാണ് സിറോ താഴ്വര. ലോകമെമ്പാടും നിന്നുള്ള പ്രഗത്ഭരായ സംഗീതജ്ഞരും ബാന്‍‍ഡുകളും എത്തുന്ന സംഗീതോത്സവം. പങ്കെടുക്കുന്നവർക്കൊപ്പം തന്നെ ഒരു നാടിനെ കാണാനും അതിനെ പരിചയപ്പെടാനും അതിന്‍റെ വളര്‍ച്ചയിൽ പങ്കാളികളാകാനും സഞ്ചാരികളും സംഗീത പ്രേമികളും എത്തുന്ന ഒരു വേദികൂടിയാകും സിറോ വാലി.

മലയാളികൾ ഉൾപ്പെടെയുള്ളവർ എത്തിച്ചേരുന്ന സിറോ മ്യൂസിക് ഫെസ്റ്റിവലിന്‍റെ ഇത്തവണത്തെ എഡിഷന് കുറച്ചധികം പ്രത്യേതകളുണ്ട്. ലോകപ്രസിദ്ധ ബാന്‍ഡുകൾ പെർഫോം ചെയ്യുന്ന വേദിയിൽ മലയാളത്തിൽ നിന്നും ലോകം കീഴടക്കിയ ബാൻഡുകളും പാട്ടുകാരും ഇത്തവണ എത്തുന്നു. സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024 ൽ പങ്കെടുക്കുന്ന, പിടിച്ചിരുത്തുന്ന പാട്ടുകളും പെർഫോമൻസുകളും കൊണ്ട് ആരാധകരെ സൃഷ്ടിടിച്ച, മലയാളത്തിൽ നിന്നുള്ള മ്യൂസിക് ബാൻഡുകളെ പരിചയപ്പെടാം.

സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024

വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സിറോ വാലിയിലെ സിറോ മ്യൂസിക് ഫെസ്റ്റിവൽ എല്ലാ വർഷവും നടക്കുന്ന പ്രധാനപ്പെട്ട ഫെസ്റ്റിവലുകളിൽ ഒന്നാണ്. ഈ വർഷത്തെ സീറോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 26 മുതൽ 29 വരെ നാലു ദിവസങ്ങളിലായാണ് നടക്കുന്നത്. സംഗീതത്തോടൊപ്പം പ്രാദേശിക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും പ്രദർശനങ്ങളും യാത്രാ പാക്കേജുകളും ഒക്കെ ഫെസ്റ്റിവലിന്‍റെ ഭാഗമാണ്.

സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024 മലയാളി ബാൻഡുകൾ

മുൻ വർഷങ്ങളിലെ സീറോ മ്യൂസിക് ഫെസ്റ്റിവലിൽ നിന്ന് വ്യത്യസ്തമായി ഒന്നിലധികം മലയാളി ബാൻഡുകളും പാട്ടുകാരും ഈ വർഷത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. ലോകപ്രസിദ്ധരായ അന്താരാഷ്ട്ര ബാന്‍ഡുകൾക്കും സംഗീതജ്ഞർക്കും ഒപ്പം മലയാളത്തിൽ നിന്നുള്ളവരും മലയാളികളും സിറോ മ്യൂസിക് ഫെസ്റ്റിവൽ 2024 ലൈൻഅപ്പിൽ ഉൾപ്പെട്ടു എന്നത് അഭിമാനകരമായ കാര്യമാണ്.

ഹനുമാൻകൈൻഡ് (സെപ്റ്റംബർ 28)

ആഗോളതലത്തിൽ തന്നെ ട്രെൻഡിങ്ങായി മാറി, ഒറ്റപ്പാട്ടിലൂടെ ലോകത്തെ പിടിച്ചു നിർത്തിയ ഹനുമാൻകൈൻഡ് മലയാളിയാണ് എന്നത് പലർക്കും പുതിയ അറിവായിരുന്നു. ഹനുമാൻകൈൻഡ് എന്ന പേരിൽ അറിയപ്പെടുന്ന സുരജ് ചെറുകാട്ട് എന്ന റാപ്പർ ഇത്തവണത്തെ സിറോ മ്യൂസിക് ഫെസ്റ്റിവലില് പെർഫോമൻസുമായി എത്തുന്നു. മലപ്പുറത്തെ പൊന്നാനിയിൽ ചിത്രീകരിച്ച 'ബിഗ് ഡോഗ്സ്' ട്രാക്കാണ് ഹനുമാൻകൈൻഡ്‍റെ ഏറ്റവും പ്രസിദ്ധമായ ട്രാക്ക്. ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിൽ 'ദ ലാസ്റ്റ് ഡാൻസ്' എന്ന ട്രാക്ക് സുഷിൻ ശ്യാമിനൊപ്പം ഹനുമാൻകൈൻഡ് ആണ് ഒരുക്കിയത്.

3 വർഷത്തിലേറെയായി ഹനുമാൻകൈൻഡ് സംഗീത രംഗത്ത് ഉണ്ട്,
അതിരുകൾ ഭേദിക്കുന്നതും വെല്ലുവിളി നിറഞ്ഞതും നിലനിൽക്കുന്നതുമായ സംഗീതം നിർമ്മിക്കുന്നതിന് പേരുകേട്ടതാണ് എന്നാണ് സീറോ മ്യൂസിക് ഫെസ്റ്റിവൽ ഹനുമാൻകൈൻഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സീറോ മ്യൂസിക് ഫെസ്റ്റിവൽ 2024 മൂന്നാം ദിവസമായ സെപ്റ്റംബർ 28 നാണ് ഹനുമാൻകൈൻഡ് പെർഫോം ചെയ്യുക.

ഡാബ്സീ (സെപ്റ്റംബർ 28)

തല്ലുമാല എന്ന സിനിമയിലെ മണവാളൻ തഗ്ഗ് പാട്ടുവഴി മലയാളചലച്ചിത്രഗാനരംഗത്ത് സ്വന്തായി കസേര വലിച്ചിട്ടിരുന്ന ഗായകനാണ് ഡാബ്സീ എന്ന മുഹമ്മദ് ഫാസില്‍. ഇന്ത്യൻ റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡാബ്സീ. മലബാർ ശൈലിയിലുള്ള റാപ്പുകളാണ് ഡാബ്സീക്ക് പ്രസിദ്ധി നേടിക്കൊടുത്തത്. സീറോ മ്യൂസിക് ഫെസ്റ്റിവൽ 2024 മൂന്നാം ദിവസമായ സെപ്റ്റംബർ 28 നാണ് ഡാബ്സീ പെർഫോം ചെയ്യുക.

ഗൗളി ബാൻഡ് (സെപ്റ്റംബർ 29)

പരീക്ഷണാത്മക നാടോടി-റോക്ക് ബാൻഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മ്യൂസിക് ബാന്‍ഡ് ആണ് ഗൗളി. ഓറോവില്ലിൽ നിന്നുള്ള ഈ ബാൻഡ് സംഗീതത്തിലൂടെ അവരുടെ കഥ പറയുന്നു. ഗൗളി എന്ന വാക്കിനർത്ഥം പല്ലി എന്നാണ്. വാലു മുറിച്ച് രക്ഷപെടുന്ന പല്ലികളിലൂടെ അതിജീവനത്തെയും പുനരുജ്ജീവനത്തെയും പ്രതീകപ്പെടുത്തുകയാണ് ബാൻഡ് ഈ പേരിലൂടെ. എ ടെയിൽ ഓഫ് എ ടെയിൽ - A Tale of a Tail അഥവാ സംഗീതത്തിലൂടെയുള്ള പരിവർത്തനത്തിൻ്റെ ശാശ്വത ചക്രം ആണ് അവർ ഉദ്ദേശിക്കുന്നത്. സീറോ മ്യൂസിക് ഫെസ്റ്റിവൽ 2024 നാലാം ദിവസമായ സെപ്റ്റംബർ 29 നാണ്
ഗൗളി ബാൻഡ് പെർഫോം ചെയ്യുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+