Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» വേടന്തങ്കല്‍

വേടന്തങ്കല്‍ - പക്ഷിനിരീക്ഷകരുടെ സ്വര്‍ഗം

22

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് വേടാന്തങ്കല്‍ എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. വേടന്തങ്കല്‍ പക്ഷിസങ്കേതത്തിന് പേരുകേട്ട സ്ഥലമാണ് ഇത്. വേടന്തങ്കല്‍ ലേക്ക് പക്ഷിസങ്കേതം എന്നാണ് ഔദ്യോഗികമായി ഇതിന്റെ പേര്.

ഇന്ത്യയിലെ പഴക്കം ചെന്ന പക്ഷിസങ്കേതങ്ങളില്‍ ഒന്നാണ് വേടന്തങ്കല്‍ പക്ഷിസങ്കേതം എന്നാണ് കരുതപ്പെടുന്നത്. 250 വര്‍ഷത്തിലധികം പഴക്കമുണ്ട് ഇതിന്. 74 ഏക്കര്‍ സ്ഥലത്താണ് ഈ പക്ഷിസങ്കേതം പരന്നുകിടക്കുന്നത്. ചെന്നൈയില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വേടാന്തങ്കലിലേക്ക് ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. നാട്ടുരാജാക്കവന്മാരും ഭുപ്രഭുക്കളും നായാട്ടിന് ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഇതെന്നാണ് ചരിത്രം. വേട്ടക്കാരുടെ സങ്കേതം എന്നാണ് വേടന്തങ്കല്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം.

ചെറുചറു തടാകങ്ങള്‍, നിരവധി ദേശാടനപക്ഷികള്‍ തുടങ്ങിയവയുടെ കേന്ദ്രമാണ് വേടാന്തങ്കല്‍. ബ്രിട്ടീഷുകാരുടെ കാലത്താണ് വേടാന്തങ്കല്‍ ഒരു പക്ഷിസങ്കേതമായി മാറിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് സര്‍ക്കാര്‍ ഇവിടെ ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. ഇതോടെ വിനോദസഞ്ചാരഭൂപടത്തിലും വേടാന്തങ്കല്‍ പ്രശസ്തമായി.

നിരവധി ദേശാടനപ്പക്ഷികളുടെ സങ്കേതം കൂടിയാണ് വേടാന്തങ്കല്‍. അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട അരയന്നങ്ങള്‍, എരണ്ട, സാന്‍ഡ്‌പൈപ്പര്‍ തുടങ്ങിയ പക്ഷികള്‍ ഇവിടെ വന്നുചേരുന്നു. വേടന്തങ്കലില്‍ നിന്നും 9 കിലോമീറ്റര്‍ അകലത്തായി കിരികിലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നു.

വേടന്തങ്കല്‍ പ്രശസ്തമാക്കുന്നത്

വേടന്തങ്കല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വേടന്തങ്കല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വേടന്തങ്കല്‍

  • റോഡ് മാര്‍ഗം
    തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം എളുപ്പം എത്താനാകുന്ന സ്ഥലമാണ് വേടാന്തങ്കല്‍. നിരവധി സര്‍ക്കാര്‍ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. മഹാബലിപുരം, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക്‌നിരവധി ബസ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചെങ്കല്‍പ്പേട്ട് ആണ് സമീപ റെയില്‍വേ സ്‌റ്റേഷന്‍. 26 കിലോമീറ്റര്‍ ദൂരത്താണിത്. തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും ട്രെയിനില്‍ വരാന്‍ ചെന്നൈയാണ് ആശ്രയം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചെന്നൈ ആണ് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. 60 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടെനിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബാംഗ്ലൂര്‍, ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രധാനപ്പെട്ട മറ്റ് രാജ്യങ്ങളിലേക്കും വിമാന സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue