വാങ്കനീറിന് ആ പേര് ലഭിച്ചത് അതിന്‍റെ ഭൂമിശാസ്ത്രപരമായ കിടപ്പില്‍ നിന്നാണ്. മാച്ചു നദിയുടെ ഒരു വളവില്‍ (വാങ്ക) സ്ഥിതി ചെയ്യുന്നതാണ് ഈ സ്ഥലം. നീര്‍ എന്നതിനര്‍ത്ഥം വെള്ളം എന്നാണ്. ജാല രജപുത്തുകളാണ് വാങ്കനീര്‍ ഭരിച്ചിരുന്നത്. അതിനാല്‍ ജലാവര്‍ എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു. അമര്‍സിന്‍ഹ്ജിയുടെ ഭരണകാലത്താണ് വാങ്കനീര്‍ ഏറ്റവും പ്രബലമായിത്തീര്‍ന്നത്. കലകളുടെയും വാസ്തുകലയുടെയും ഒരു മികച്ച പ്രോത്സാഹകനായിരുന്നു ഇദ്ദേഹം.
ഇപ്പോള്‍ രാജവംശത്തിന്‍റെ കൈവശമുള്ള രഞ്ജിത് വിലാസ് പാലസ് ഇദ്ദേഹം നിര്‍മ്മിച്ചതാണ്. പല നിര്‍മ്മാണ ശൈലികളുടെ സങ്കലനമാണ് ഈ കൊട്ടാരം. ഗോഥിക് ശൈലിയിലുള്ള കമാനങ്ങള്‍, ഓറിയന്‍റല്‍ മാര്‍ബിള്‍ ബാല്‍ക്കണി, മുഗള്‍ ശൈലിയിലുള്ള താഴികക്കുടത്തോടു കൂടിയ ക്ലോക്ക് ടവര്‍, ഫ്രഞ്ച് - ഇറ്റാലിയന്‍ ശൈലിയിലുള്ള ജനല്‍പാളികള്‍ എന്നിവ ഈ സങ്കലനത്തിന് സാക്ഷ്യങ്ങളാണ്.
വാഹനങ്ങളഉടെ വിലയൊരു ശേഖരവും ഈ കൊട്ടാരത്തിലുണ്ട്. മഹാരാജാവിന്റെ വേനല്‍ക്കാല വസതിയായിരുന്നു റോയല്‍ ഓയാസിസ്. മച്ചച്ചു തടാകത്തോട് ചേര്‍ന്നാണ് റോയല്‍ ഒയാസിസ് സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളില്‍ ആര്‍ട്ട് ഡെകൊ ശൈലിയില്‍ അലങ്കരിക്കപ്പെട്ട ഒരു കുളവുമുണ്ട്. റോയല്‍ ഒയാസിസും, റോയല്‍ റെസിഡന്‍സിയും ഇന്ന് ഗുജറാത്ത് ഗവണ്‍മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് ഹോട്ടലുകളാക്കി മാറ്റിയിരിക്കുന്നു. വാങ്കനീറിലെ ഈ നിര്‍മ്മിതികളെല്ലാം രാജഭരണത്തിന്റെ ഗാംഭിര്യവും, പ്രൗഡിയും വിളിച്ചോതുന്നവയാണ്.



Click it and Unblock the Notifications