വാറങ്കല്‍ നഗരഹൃദയത്തില്‍ തന്നെയാണ് പ്ളാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് പ്രപഞ്ച സത്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന പ്രദര്‍ശനങ്ങളാണ് ഇവിടത്തെ പ്രത്യേകത. ആന്ധ്രാപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍െറ ബസുകള്‍ നഗരത്തിന്‍െറ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. ആട്ടോറിക്ഷയിലാണ് പോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിരക്കിനെ കുറിച്ച് ആദ്യമേ ധാരണയിലത്തെണം.
ടെലിഫോണിലൂടെയോ ഇന്‍റര്‍നെറ്റിലൂടെയോ ബുക്ക് ചെയ്യാനാകാത്ത പക്ഷം താമസം ബുദ്ധിമുട്ടാകാന്‍ സാധ്യതയുണ്ട്. ബഡ്ജറ്റ് ഹോട്ടലുകളില്‍ 750 രൂപ മുതലാണ് മുറി വാടക. വേനല്‍ക്കാലത്താണ് വരുന്നതെങ്കില്‍ എ.സി റൂം തന്നെ എടുക്കണം. 1200 രൂപ മുതലാണ് ഇത്തരം റൂമുകളുടെ നിരക്ക്. ദിവസം 3000 രൂപ മുതല്‍ 4000 രൂപ വരെ ചെലവഴിക്കാന്‍ കഴിയുന്നവര്‍ക്കായി നിരവധി ലക്ഷ്വറി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.



Click it and Unblock the Notifications