Search
  • Follow NativePlanet
Share

യാന : ഐതിഹ്യം പുതച്ചുറങ്ങുന്ന പ്രകൃതിഭംഗി

9

അപൂര്‍വ്വസുന്ദരങ്ങളായ പാറക്കൂട്ടങ്ങളാണ് യാനയുടെ പ്രത്യേകത. പ്രകൃതിസ്‌നേഹികള്‍ക്കും ട്രക്കിംഗ് പ്രിയര്‍ക്കും ഒരുപോലെ ഇഷ്ടമായ യാന സഹ്യാദ്രിയെന്നു വിളിക്കപ്പെടുന്ന പശ്ചിമഘട്ട മലനിരകളിലാണ് സ്ഥിതിചെയ്യുന്നത്. കുംടയില്‍ നിന്നും 29 കിലോമീറ്ററും സിര്‍സിയില്‍ നിന്നും 55 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഉത്തര കര്‍ണാടകയിലെ മനോഹരമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലെത്താം.

 

യാന ഐതിഹ്യങ്ങളില്‍

യാനയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. അസുരരാജാവായ ഭസ്മാസുരന് വരം നല്‍കിയ പരമശിവനാണ് യാനയുമായി ബന്ധപ്പെട്ട ഒരു കഥയിലെ നായകന്‍. താന്‍ ആരെ തൊട്ടാലും അവര്‍ ഭസ്മമായിപ്പോകണം എന്നായിരുന്നു ഭസ്മാസുരന്‍ ശിവനില്‍നിന്നും ആവശ്യപ്പെട്ട വരം. വരം ലഭിച്ച ഭസ്മാസുരന്‍ അത് ശിവനില്‍ത്തന്നെ പ്രയോഗിക്കാനൊരുങ്ങി. അങ്ങനെ ഭസ്മാസുരനില്‍നിന്നും പരമശിവന്‍ ഓടിയൊളിച്ച സ്ഥലമാണ് യാനയിലെ ഭൈരവേശ്വര കൊടുമുടി എന്നറിയപ്പെടുന്ന പാറക്കൂട്ടങ്ങള്‍ എന്നാണ് ഒരു കഥ. ഭസ്മാസുരനെ നിഗ്രഹിക്കാനായി മോഹിനീരൂപം പൂണ്ട വിഷ്ണുവുമായി ബന്ധപ്പെട്ടതാണ് ജഗന്മോഹിനി എന്ന പാറക്കൂട്ടം.

ശിവകഥകളുമായി ബന്ധപ്പെട്ട യാനയിലെ പ്രധാനപ്പെട്ട ഉത്സവമാണ് മഹാശിവരാത്രി. ശാസ്ത്രീയ സംഗീതവും, നൃത്തവും കര്‍ണാടകയുടെ തനത് കലാരൂപമായ യക്ഷഗാനവും പത്ത് ദിവസം നീളുന്ന ശിവരാത്രിയാഘോഷക്കാലത്ത് ഇവിടെ അരങ്ങേറുന്നു. യാനയുടെ സമീപത്തായി ഒരു ഗുഹയും ഒരു വെള്ളച്ചാട്ടവും കാണാന്‍ സാധിക്കും.

181 കിലോമീറ്റര്‍ അകലത്തായുള്ള ഗോവയാണ് ഏറ്റവുമടുത്ത ഇന്റര്‍നാഷണല്‍ വിമാനത്താവളം. ഹൂബ്ലിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. സിര്‍സിയില്‍ നിന്നും കുംടയില്‍ നിന്നും നിരവധി സര്‍ക്കാര്‍ ബസ്സുകള്‍ യാനയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

യാന പ്രശസ്തമാക്കുന്നത്

യാന കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം യാന

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം യാന

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. സിര്‍സി, കുംട എന്നിവിടങ്ങളില്‍നിന്നും ഇവിടേക്ക് ബസ്സുകള്‍ ലഭിക്കും. പ്രധാന നഗരങ്ങളില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 400 കിലോമീറ്റര്‍ ദൂരമാണുള്ളത്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. കുംടയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 32 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി യാനയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹൂബ്ലിയാണ് യാനയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 102 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഡബോലിം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ഇവിടെനിന്നും 137 കിലോമീറ്റര്‍ ദൂരമുണ്ട്. വിവിധ പ്രമുഖ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu