ആവി പറക്കുന്ന ചൂട് കാപ്പി. ആവശ്യയത്തിന് കടുപ്പവും മധുരവും ചേർന്നുള്ള, കാപ്പിപ്പൊടിയടെ മനംമയക്കുന്ന സുഗന്ധം പതഞ്ഞുവരുന്ന ഒരു കാപ്പി കുടിച്ചാൽ തന്നെ മതി ഒരു ദിവസം മുഴുവൻ ഫ്രഷ് ആവാൻ. അത്രയ്ക്കുണ്ട് രുചിയേറിയ ഒരു കാപ്പി നമുക്ക് തരുന്ന മാറ്റം. പക്ഷേ, ഇങ്ങനെയൊരു കോഫി എവിടെ കിട്ടും? ബെംഗളുരുവിലാണ് നിങ്ങളെങ്കിൽ ഒരുപാട് അന്വേഷിക്കേണ്ട, നല്ല ഫില്‍ട്ടർ കോഫി മുതൽ വ്യത്യസ്ത തരം കാപ്പികൾ കിട്ടുന്ന കടകൾ നിരവധിയുണ്ട് ബാംഗ്ലൂരിൽ.
കാപ്പി ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ നഗരമാണ് ബെംഗളുരു. പതിറ്റാണ്ടുകൾ പഴക്കമുള്ള പല കോഫി ഷോപ്പുകളും ഇന്നും മാറാത്ത രുചിയിലാണ് ഇവിടെ കാപ്പി വിളമ്പുന്നത്. 1950 കളിലെ ഇന്ത്യാ കോഫി ഹൗസ് മുതൽ ഇന്നത്തെ റെസ്റ്റോ കഫേകൾ വരെ ഓരോ കാലത്തും ബെംഗളുരു കാപ്പിയുടെ കാര്യത്തിൽ മാറിയിട്ടുണ്ടെങ്കിലും രുചിയിൽ ഒരു വിട്ടുവീഴ്ചയും വന്നിട്ടില്ല. ഇതാ ബാംഗ്ലൂരിൽ ഏറ്റവും നല്ല കോഫി കിട്ടുന്ന സ്ഥലങ്ങൾ പരിചയപ്പെടാം.
മാവെറിക് ആന്‍ഡ് ഫാർമർ
നിങ്ങൾ ഒരു കടുത്ത കോഫീ ആരാധകൻ ആണെങ്കില്‍ തീർച്ചയായും പോയിരിക്കേണ്ട സ്ഥലമാണ് ശിവൻചെട്ടി ഗാർഡനിലെ മാവെറിക് ആന്‍ഡ് ഫാർമർ. കാപ്പി ചെടി വളർത്തി അതിലെ കാപ്പിക്കുരു എടുത്ത് കാപ്പിപ്പൊടിയാക്കി നിങ്ങളുടെ മുന്നിലെ ഗ്ലാസിൽ കാപ്പിയായി എത്തുന്ന ഘട്ടം വരെയുള്ള കാര്യങ്ങൾ ഒരേപോലെ നോക്കി നടത്തുന്ന ഇടമാണിത്. ചുരുക്കത്തിൽ നിങ്ങൾ കുടിക്കുന്ന കോഫി ഓരോ ഘട്ടത്തിലും ഇവരുടെ പക്കലൂടെ തന്നെയണ് വന്നതെന്ന്.
എക്സ്പ്രസോ മുതൽ ലാട്ടേ വരെ ഏതു കാപ്പിക്കടിലും കിട്ടുന്ന രുചികൾ ഒന്നുകൂടി രുചികരമാക്കി ഇവിടെ ലഭിക്കും. കൂടാതെ കാപ്പി രുചി നിങ്ങൾക്ക് തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഇവിടുത്തെ സ്മോക്ക്ഡ് കോഫി കാപ്പിപ്രേമികൾക്കിടയിലെ ഏറ്റവും പ്രിയപ്പെട്ട ടേസ്റ്റുകളിലൊന്നാണ്. കാപ്പൂച്ചിനോ, സ്മോക്കി, കോൾഡ് ബ്രൂ എന്നിവ ഇവിടുത്തെ ഏറ്റവും കിടിലൻ ഇനങ്ങളാണ്.
രാവിലെ 8.30 മുതൽ രാത്രി 9.30 വരെയാണ് മാവെറിക് ആന്‍ഡ് ഫാർമർ പ്രവർത്തന സമയം.

അരാകു
ജിഐ ടാഗ് കിട്ടിയ ആന്ധ്രാ പ്രദേശിൽ നിന്നുള്ള അരാകു കോഫി ഏറ്റവും രുചികരമായ കാപ്പികളിലൊന്നാണ്. അതിന്‍റെ തനിമയൊട്ടും നഷ്ടമാകാതെ ബെംഗളുരുവിൽ അരാകു കോഫി ലഭിക്കുന്ന ഇടമാണ് അരാകു. ഇന്ദിരാ നഗറിൽ എച്ച്എഎൽ സെക്കൻഡ് സ്റ്റേജിൽ ദൂപനഹള്ളിയിലാണ് അരാകു സ്ഥിതി ചെയ്യുന്നത്. ഇവിടെ വ്യത്യസ്ത തരം ബ്രൂ കോഫികൾ ലഭിക്കും. നിട്രോ ബ്രൂ, കോൾഡ് ബ്രൂ, കഫേ ലാ ഓറഞ്ച് എന്നിവ ഇവിടെ പരീക്ഷിക്കേണ്ട കാപ്പി വെറൈറ്റികളാണ്.
രാവിലെ 8.30 മുതൽ രാത്രി 11.45 വരെയാണ് അരാകു പ്രവർത്തന സമയം.
ഐൻമനെ കഫേ ആന്‍ഡ് സ്പെഷ്യാലിറ്റി സ്റ്റോർ
കാപ്പിക്ക് പ്രസിദ്ധമായ കൂർഗിലെ കോഫീ രുചി പരിചയപ്പെടുത്തുന്ന ഇടമാണ് ഇന്ദിരി നറില്‍ എച്ച്എഎൽ സെക്കൻഡ് സ്റ്റേജിലെ ഐൻമനെ കഫേ. ഇവരുടെ വിശാലമായ ബ്ലെൻഡ്, റോസ്റ്റ് ശേഖരത്തിൽ നിന്നും നിങ്ങൾക്കിഷ്ടപ്പെടുന്ന ഒരു രുചി കണ്ടെത്താം.
ലോകത്തെ ഏറ്റവും വിലകൂടിയ കാപ്പിയാണ് കോപ്പി ലുവാക് ഇവിടെ ലഭ്യമാണ്. കൂടാതെ മണ്‍സൂൺഡ് മലബാര്‍, കൂർഗ് റോബസ്റ്റ് തുടങ്ങിയവ ഇവിടുത്തെ സിഗ്നേച്ചർ രുചികളാണ്.
രാവിലെ 8.30 മുതൽ രാത്രി 11.45 വരെയാണ് ഐൻമനെ കഫേ ആന്‍ഡ് സ്പെഷ്യാലിറ്റി സ്റ്റോർ പ്രവർത്തന സമയം.
പേപർ ആൻഡ് പൈ
കാപ്പിയും കിടിലൻ വൈബും ഒരുമിച്ച് കിട്ടുന്ന ഇടമാണ് ഇന്ദിരാ നഗർ എച്ച് കോളനിയിലെ പേപർ ആൻഡ് പൈ. ആസ്വദിച്ചിരുന്ന് കാപ്പി കുടിക്കുവാൻ പറ്റിയ അന്തരീക്ഷമാണ് ഇവിടെയുള്ളത്. പരമ്പരാഗത കാപ്പി രുചികൾക്കാണ് ഇവിടെ പ്രാധാന്യമെങ്കിലും നിങ്ങളുടെ ഇഷ്ട രുചികളും ഇവിടെ ലഭ്യമാണ്. ചിക്കമംഗളുരുവിൽ നിന്നുള്ള ഏറ്റവും മികച്ച കാപ്പിക്കുരു കൊണ്ട് തയ്യാറാക്കിയ കാപ്പികളും അതിന്‍റെ ഏറ്റവും മികച്ച രുചിയിൽ നിങ്ങൾക്ക് ലഭിക്കും. കോൾഡ് കോഫീ, കോൾഡ് ബ്രൂ തുടങ്ങിയവ ഇവിടെ പരീക്ഷിക്കേണ്ടതാണ്.
രാവിലെ 8.00 മുതൽ രാത്രി 11.00 വരെയാണ് പേപർ ആൻഡ് പൈ പ്രവർത്തന സമയം.
തേഡ് വേവ് കോഫീ റോസ്റ്റേഴ്സ്
ഒരുപക്ഷേ, ബെംഗളുരുവിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കോഫീ ഷോപ്പുകളിലൊന്നാണ് തേഡ് വേവ് കോഫീ റോസ്റ്റേഴ്സ്. വയ്ത്യസ്ത തരം ഫ് രുടികൾ പരീക്ഷിക്കാൻ പറ്റിയ ഇടമായ തേഡ് വേവ് കോഫീ റോസ്റ്റേഴ്സ് ബെംഗളുരുവിൽ പല കോണുകളിലായി കാണാം. സീറ്റിങ് അറേഞ്ച്മെന്‍റും വൈഫൈയും ഉള്ളതിനാൽ ഇവിടെ വന്നിരുന്ന് ജോലി ചെയ്യുന്നവരും ഉണ്ട്. ഇത് കൂടാതെ വീഗൻ ആളുകൾക്ക് ഓട്ട് മിൽക്കും സോയ് മിൽക്കും ഉപയോഗിച്ചും രുികരമായ കോഫി ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













