Search
  • Follow NativePlanet
Share
» »വിവാഹം ഇനി ബേക്കൽ ബീച്ചിൽ.. സാക്ഷികളായി കടലും തീരവും! ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രമാകാൻ ബേക്കൽ

വിവാഹം ഇനി ബേക്കൽ ബീച്ചിൽ.. സാക്ഷികളായി കടലും തീരവും! ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രമാകാൻ ബേക്കൽ

കടൽത്തീരത്ത്, കടൽക്കാറ്റേറ്റ്, തിരകളെയും ചക്രവാളത്തെയും സാക്ഷിയാക്കി വിവാഹം.. ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ പുതിയൊരു ജീവിതം ആരംഭിക്കുന്നതിന്‍റെ സന്തോഷം.. ഒപ്പം പ്രൗഢഗംഭീരമായ ചരിത്രത്തിന്‍റെയും ഒരു വലിയ കോട്ടയുടെയും കാഴ്ചകള് കൂടിയുണ്ടെങ്കിലോ.. ഇത്രയും കേട്ടപ്പോൾ തന്നെ ഒരു കല്യാണം കഴിച്ചാൽ കൊള്ളാമെന്ന് തോന്നിയില്ലേ... ഇതൊക്കെ അധികം വൈകാതെ നമ്മുടെ ബേക്കൽ ബീച്ചിലും വരും. അതെ. കേരളാ ടൂറിസം വകുപ്പ് ബേക്കല്‍ ബീച്ചില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ഒരുക്കുകയാണ്.

കാസർകോഡ് ബേക്കൽ ബീച്ചിനോട് ചേർന്നു കിടക്കുന്ന സർക്കാർ ഭൂമിയിൽ ബേക്കൽ ബീച്ച് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് സെന്‍റർ ഒരുങ്ങും. ഇതിനായി സർക്കാർ ഒന്നര കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു കോടി ഇരുപത് ലക്ഷം രൂപയും മറ്റ് ആവശ്യങ്ങൾക്കായി മുപ്പത് ലക്ഷം രൂപയുമാണ് നീക്കിവച്ചത്.

Bekal Beach Soon Become Destination Weddding Centre

വടക്കൻ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേക്കൽ ബോളിവുഡ് ചിത്രങ്ങൾ ഉൾപ്പെടെയുള്ള സിവിമകൾക്ക് ഷൂട്ടിങ് ലൊക്കേഷൻ ആയിട്ടുണ്ട്. കടൽത്തീരത്തെ കോട്ടയും അതിനോട് ചേർന്നുള്ള ബീച്ചും ആണ് ഇവിടെയുള്ളത്. ഇപ്പോൾ ഇവിടെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് വിവാഹം നടക്കാറുണ്ടെങ്കിലും ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെന്‍റർ എന്ന നിലയിലേക്ക് അത് മാറിയിരുന്നില്ല. മാത്രമല്ല, പഞ്ചനക്ഷത്ര ഹോട്ടൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

ബേക്കൽ ബീച്ചിന്‍റെ ഭംഗിക്കൊട്ടും കുറവ് വരാതെ, അത് മുഴുവൻ ആസ്വദിക്കൻ സാധിക്കുന്ന വിധത്തിൽ വിവാഹ ചടങ്ങുകൾക്കായി തുറന്ന വേദികളാവും നിർമ്മിക്കുക. വന്നെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും സദ്യയൊരുക്കാനുള്ള കാര്യങ്ങളും ഒക്കെ ഇവിടെ തയ്യാറാക്കും. ബേക്കലിന്‍റെ ഭംഗി എടുത്തുകാണിക്കുന്നതായിരിക്കും ഇവിടുത്തെ സെന്‍റർ.

എന്താണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങും സാധാരണ വിവാഹവും തമ്മിലുള്ള വ്യത്യാസം എന്ന് സംശയമുണ്ടോ? ഓഡിറ്റോറിയങ്ങളിലോ വീടുകളിലോ ആരാധനാലയങ്ങളിലോ ഒക്കെയാണ് നമ്മുടെ നാട്ടില്‍ വിവാഹങ്ങൾ നടത്തുന്നത്. ക്ഷണിക്കപ്പെട്ട അതിഥികളുടെ എണ്ണം നൂറു മുതൽ ആയിരമോ പതിനായിരമോ ഒക്കെ ആകാം.

എന്നാൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് ഏതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിലോ അവിടുത്തെ റിസോർട്ടിലോ ഒക്കെ തീർത്തും ചുരുക്കം അതിഥികളുടെ സാന്നിധ്യത്തിലാണ് നടത്തുക. മിക്കപ്പോഴും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാകും ഇതിൽ പങ്കെടുക്കുക. ആളുളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇത് ഒരു ദിവസം മുതൽ രണ്ടോ മൂന്നോ ദിവസം വരെ നീളാം.

കർണ്ണാടകയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ മംഗലാപുരം, സുള്ള്യ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കർണ്ണാടകയുടെ മറ്റിടങ്ങളിൽ നിന്നും നിരവധി സഞ്ചാരികൾ കാസർകോഡ് എത്താറുണ്ട്. മലയാളികൾ കഴിഞ്ഞാൽ ഇവിടെ വരുന്നവരിൽ അധികവും കർണ്ണാടകയിൽ നിന്നുള്ളവരാണ്.

സംസ്ഥാനത്ത് വിനോദസഞ്ചാരവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരം ശംഖുമുഖത്താണ് ആരംഭിച്ചത്. എന്നാൽ ഇതല്ലാതെ, കുമരകം,കോവളം, ഫോർട്ട് കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങൾ നേരത്തെ തന്നെ കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് സ്ഥലങ്ങളായി മാറിയിട്ടുണ്ട്. ഉത്തരേന്ത്യക്കാർ ഉൾപ്പെടെ നിരവധി പാർട്ടികളാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി കേരളത്തിൽ എത്തുന്നത്. എത്തിച്ചേരുവാനുള്ള എളുപ്പം, ഭക്ഷണങ്ങളിലെ വൈവിധ്യം, പ്രകൃതിഭംഗി, ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും ലഭ്യത തുടങ്ങിയവയാണ് ആളുകളെ വിവാഹത്തിനായി കേരളത്തിലേക്ക് ആകർഷിക്കുന്നത്.

കാസർകോഡ് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ

ബേക്കല്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രമാകുന്നതോടെ കാസർകോഡ് ജില്ലയുടെ വിനോദസ‍ഞ്ചാരത്തിനും വലിയ മുതൽക്കൂട്ട് ആകും. വിനോദസഞ്ചാര രംഗത്ത് നിരവധി ഇടങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇത് കൂടാതെ പുരാതന ക്ഷേത്രങ്ങളും മസ്ജിദുകളും ഇവിടുത്തെ ആത്മീയ യാത്രകളെ പ്രോത്സാഹിപ്പിക്കുന്നു.

ബേക്കൽ ബീച്ച്, ബേക്കൽ കോട്ട റാണിപുരം, പൊസാടി ഗുംപെ, ആനന്ദാശ്രമം,വലിയ പറമ്പ, കോട്ടഞ്ചേരി,ചെമ്പരിക്ക ബീച്ച്, അനന്തപുര തടാക ക്ഷേത്രം, അഴിത്തല ബീച്ച്,മധൂർ ക്ഷേത്രം,പള്ളിക്കര ബീച്ച്, തേൻവാരിക്കല്ല് വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടെ സഞ്ചാരികൾ എത്തുന്ന പ്രധാന സ്ഥലങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+