Search
  • Follow NativePlanet
Share
» »ഓണത്തിന് വരുമോ ബെംഗളുരു- എറണാകുളം വന്ദേഭാരത്? പ്രതീക്ഷയോടെ കാത്തിരിപ്പിൽ മലയാളികൾ

ഓണത്തിന് വരുമോ ബെംഗളുരു- എറണാകുളം വന്ദേഭാരത്? പ്രതീക്ഷയോടെ കാത്തിരിപ്പിൽ മലയാളികൾ

ബെംഗളുരു - എറണാകുളം വന്ദേഭാരത് എക്സ്പ്രസ് മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ട്രെയിൻ സർവീസുകളിലൊന്നാണ്. ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള തിരക്കേറിയ യാത്രയ്ക്ക് അറുതി മാത്രമല്ല, വേഗത്തില്‍ നാട്ടിലെത്താം എന്നതും കാത്തിരിപ്പിന് ശക്തി കൂട്ടുന്നു. നേരത്തെ ബെംഗളുരു-എറണാകുളം വന്ദേഭാരത് സ്പെഷ്യൽ സർവീസ് ആയി ആരംഭിക്കാനുള്ള സാധ്യത വന്നതു മുതല്‍ യാത്രക്കാരും ഏറെ പ്രതീക്ഷയിയാണ്. ഇപ്പോഴിതാ, ഓണത്തിന് മുമ്പ് തന്നെ വന്ദേ ഭാരത് സർവീസ് ആരംഭിക്കാനുള്ള സാധ്യത പങ്കുവെച്ചിരിക്കുകയാണ് മനോരമ.

ബെംഗളുരു - എറണാകുളം- ബെംഗളുരു റൂട്ടിൽ ആഴ്ചയിൽ മൂന്ന് ദിവസം സ്പെഷൽ ട്രെയിനായി വന്ദേ ഭാരത് ഓടിക്കാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയതോടെ ഓണ യാത്രകൾ വന്ദേ ഭാരതിൽ പോകാൻ കഴിഞ്ഞേക്കും. 9 മണിക്കൂർ സമയത്തിൽ ബെംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്താൻ സാധിക്കുന് വിധത്തിലാണ് ഇതിന്‍റെ സമയക്രമീകരണം നടത്തിയിരിക്കുന്നത്.

Bengaluru-Ernakulam Special Vande Bharat would start before onam

ആഴ്ചയിൽ മൂന്നു ദിവസമായിരിക്കും വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നടത്തുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലര്‍ച്ചെ 4.30ന‌ു ബെംഗളൂരു കെ എസ് ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി ഉച്ചയ്ക്ക് 1.30 നു എറണാകുളം ജംക്‌ഷനിൽ എത്തും.
തുടർന്ന് 2.00 മണിക്ക് എറണാകുളത്ത് നിന്ന് മടക്കയാത്ര ആരംഭിക്കുന്ന വന്ദേ ഭാരത് രാത്രി 11.00 മണിക്ക് ബെംഗളുവിൽ എത്തിച്ചേരും.

നേരത്ത, കര്‍ണാടക-കേരള ട്രാവലേഴ്‌സ് ഫോറം ഭാരവാഹികള്‍ നല്‍കിയ നിവേദനത്തിൽ ഓണക്കാലത്തോടെ വന്ദേ ഭാരത് ഓടിത്തുടങ്ങുമെന്നാണ് റെയില്‍വേയുടെ മറുപടി നല്കിയിരുന്നു. ഓണം കണക്കാക്കി ട്രെയിൻ സർവീസ് ആരംഭിച്ചാൽ അത് യാത്രക്കാർക്കും ഏറെ ഗുണം ചെയ്യും. നിലവിൽ ഓണത്തിന് നാട്ടിലേക്കുള്ള ടിക്കറ്റുകൾ എല്ലാം തീർന്നിരിക്കുകയണ്. സ്പെഷ്യൽ ട്രെയിനുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. മൂന്നും നാലും ഇരട്ടി തുക നല്കി ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്കയും ബെംഗളുരു മലയാളികൾക്കുണ്ട്.

വന്ദേ ഭാരത് ട്രെയിൻ പകൽ സർവീസ് ആരംഭിക്കുന്നത് പകൽ യാത്രകൾ കൂടുതൽ സുഖകരമാക്കും. തിരക്കില്ലാതെ പോകാം എന്നതും ഈ സമയത്തിന്‍റെ പ്രത്യേകതയാണ്, നിലവിൽ എറണാകുളം- ബെംഗളുരു ഇന്‍റർസിറ്റി എക്സ്പ്രസ് (12678) ആണ് പകൽ യാത്രകൾക്ക് കൂടുതൽ ആളുകളും ആശ്രയിക്കുന്നത്.

രാവിലെ 9.10 ന് എറണാകുളം സിറ്റി ജംങ്ഷനിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി 7.50ന് കെ എസ് ആർ ബെംഗളുരുവിലെത്തും. ബെംഗളുരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.44 ന് എറണാകുളം ജംങ്ഷനിൽ എത്തുന്നു.
587 കിലോമീറ്ററാണ് ആകെ സഞ്ചരിക്കുന്ന ദൂരം.

ജനറൽ സീറ്റിന് 200 രൂപയും സെക്കൻഡ് സിറ്റിങ്ങിന് 215 രൂപയും എസി ചെയർ കാറിന് 785 രൂപയുമാണ് നിരക്ക്. ബെംഗളൂരു കന്റോൺമെന്റ്, കർമലാരാം, ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിങ്ങനെ 11 സ്റ്റോപ്പുകളാണ് ഉള്ളത്. അതേസമയം ഓഗസ്റ്റ് മുതൽ ബെംഗളുരു - എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് എല്‍എച്ച്ബി കോച്ചുകളിലേയ്ക്ക് മാറും. ഇതുവഴി മുന്നൂറ് സീറ്റുകൾ വരെ വർധിക്കുമെന്നാണ് കണക്ക്. ഇത് ഈ റൂട്ടിലെ യാത്രാ ക്ലേശത്തിന് ഒരുപരിധി വരെ പരിഹാരം നല്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+