രാവും പകലും ചുട്ടുപൊള്ളുന്ന ചൂടായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് ബെംഗളുരുവിന്‍റെ അവസ്ഥ. പിന്നീട് അപ്രതീക്ഷിതമായി പെയ്ത മഴ കുറച്ചാശ്വാസം നല്കിയെങ്കിലും അതും നീണ്ടു നിന്നില്ല. എന്നാൽ ബെംഗളുരുവിൽ ഈ ആഴ്ച മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ പറയുന്നത്. സാധാരണ താപനിലയേക്കാൾ ഉയർന്ന് കഠിന താപത്തിലെത്തിയ നഗരത്തെ തണുപ്പിക്കുന്നതാവും ഈ ആഴ്ച. 37-38 ഡിഗ്രി സെൽഷ്യസിൽ നിന്നും 34-35 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നാണ് പ്രവചനങ്ങൾ.
അതേസമയം, ഇന്ന് മേയ് ആറാം തിയതി തിങ്കളാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, പരമാവധി താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ്. കുറഞ്ഞ താപനില 24.2 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും പ്രതീക്ഷിക്കുന്നു. കർണ്ണാടകയിലെ ഏറ്റവും കൂടിയ താപനില നിലനിൽ അനുഭവപ്പെടുന്നത് കൽബുർഗിയിലാണ്. 44.2 ഡിഗ്രി സെൽഷ്യസാാണ് ഇന്നത്തെ താപനില.

PC:PTI Photo
കനത്ത ചൂടിൽ നിന്നും സാധാരണ താപനിലയിലേക്കുള്ള മടക്കമാണ് ബെംഗളുരു ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. നിലനിലുള്ള ചൂടിനെ ഉത്തേജിപ്പിപ്പ് ആദ്യ ദിവസങ്ങളിൽ മഴ പോകുമെങ്കിലും പിന്നീട് തണുപ്പെത്തും. വേനൽക്കാല മഴയിൽ ആലിപ്പഴ വീഴ്ച, കനത്ത മഴ, ഉമിന്നൽ-ഇടിമുഴക്കം, കാറ്റ് എന്നിവ സാധാരണമാണ്.അതുകൊണ്ടു തന്നെ ജനങ്ങൾ നിർബന്ധമായും ജാഗ്രത പാലിക്കേണ്ടതാണെന്ന് നമ്മ കർണാടക വെതർ എക്സിൽ കുറിച്ചു.
കർണ്ണാടക കാലാവസ്ഥ പ്രവചനം
ഐഎംഡിയുടെ പ്രവചനങ്ങൾ അനുസരിച്ച് ബിദാർ, കലബുർഗി, വിജയപുര, യാദ്ഗിർ, റായ്ച്ചൂർ, ബാഗൽകോട്ട്, കോപ്പൽ, വിജയനഗര, ബല്ലാരി ജില്ലകളിൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കാൻ സാധ്യതയുണ്ട്. കൂടാതെ, തീരദേശ കർണാടകയിലും ദക്ഷിണ ഉൾപ്രദേശങ്ങളിലും മെയ് 7 ചൊവ്വാഴ്ചച വടക്കൻ കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയോ ഇടിമിന്നലോടും കൂടിയ മഴയോ ഉണ്ടാകാൻ സാധ്യതയുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, മൈസൂരു, ഹാസൻ, ചാമരാജനഗർ, രാമനഗര, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപുര, കോലാർ, തുംകൂർ ജില്ലകളിലെ ചില സ്ഥലങ്ങളിലും മഴയോ ഇടിമിന്നലോടും കൂടിയ മഴയോ പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ബാക്കി ജില്ലകളിൽ വരണ്ട കാലാവസ്ഥയായിരിക്കും.
ബെംഗളുരു നിവാസികളേ, ജാഗ്രത പാലിക്കാം
ഉച്ചയ്ക്ക് 2.30 രാത്രി മുതൽ 8.30 വരെ ജാഗ്രത പാലിക്കണമെന്ന് നമ്മ കർണാടക വെതർ പറയുന്നു. ഈ കാലയളവിൽ മരം വീണും ഇടിമിന്നലേറ്റും ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്നത് പതിവാണ്. ഐഎംഡിയുടെ പ്രവചനം അനുസരിച്ച് ഇടിയിലും മഴയിലും വൈദ്യുത തടസ്സങ്ങള്‍ ഗതാഗതക്കുരുക്ക് തുടങ്ങിയവ ഉണ്ടാകുവാനും സാധ്യതയുണ്ട്.
മുൻകരുതലുകൾ
ഇടിയുടെയും മഴയുടെയും സമയത്ത് വീടിനുള്ളില് തുടരുക, ജനലുകളും വാതിലുകളും അടയ്ക്കുക, കോൺക്രീറ്റ് തറകളിൽ കിടക്കരുത്, കോൺക്രീറ്റ് ഭിത്തികളിൽ ചാരിയരുത്, ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക് വീട്ടുപകരണങ്ങൾ അൺപ്ലഗ് ചെയ്യുക, വൈദ്യുതി കടത്തിവിടുന്ന എല്ലാ വസ്തുക്കളിൽ നിന്നും അകന്നു നിൽക്കുക, സാധ്യമെങ്കിൽ പുറത്തേയ്ക്കുള്ള യാത്ര ഒഴിവാക്കുക, ശ്രദ്ധയോടെ വാഹനമോടിക്കുക, മരങ്ങൾക്കു കീഴിൽ അഭയം പ്രാപിക്കരുത് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













