Search
  • Follow NativePlanet
Share
» »ബസും ട്രെയിനും ചതിച്ചാലും കാർ ചതിക്കില്ല; ഓണത്തിന് വരാൻ 'കാർ പൂളിങ്'..മിണ്ടിയും പറഞ്ഞും നാട്ടിലെത്താം

ബസും ട്രെയിനും ചതിച്ചാലും കാർ ചതിക്കില്ല; ഓണത്തിന് വരാൻ 'കാർ പൂളിങ്'..മിണ്ടിയും പറഞ്ഞും നാട്ടിലെത്താം

ഓണത്തിന് എങ്ങനെയും നാട്ടിലെത്താനുള്ള ശ്രമമാണ് മലയാളികൾക്ക്. അല്പം വൈകിയാലും ഒരോണമെങ്കിലും നാട്ടിലുണ്ണണം എന്ന ആഗ്രഹം ഇല്ലാത്തവരില്ല. അതുകൊണ്ടുതന്നെ കാത്തിരുന്ന് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സീറ്റ് കിട്ടി. സ്പെഷ്യൽ ബസുകളിലും ട്രെയിനുകളിലും അവ ബുക്കിങ് തുടങ്ങയ വേഗത്തിൽ തന്നെയാണ് ടിക്കറ്റുകളും വിറ്റഴിഞ്ഞത്. എന്താലായും ഓണം ഇങ്ങ് അടുത്തെത്തിയിട്ടും നാട്ടിൽ പോകാൻ ഒരു മാർഗ്ഗം അന്വേഷിക്കുകയാണ് ബെംഗളുരുവിലെയും ചെന്നൈയിലെയും മലയാളികൾ.

ടിക്കറ്റിന് അലയേണ്ട, പകരം കാർ പൂളിങ്

നാട്ടിലെത്താനുള്ള അവസാന പാച്ചിലിലാണ് മറുനാട്ടിലുള്ളവർ. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്തും സ്പെഷ്യൽ ബസ് സര്‍വീസുകൾ ഇനിയും പ്രഖ്യാപിച്ചേക്കാമെന്നുള്ള പ്രതീക്ഷയും ഒക്കെയുണ്ടെങ്കിലും കാർ പൂളിങ്ങിന്റെ സാധ്യതകളാണ് അവസാന നിമിഷ യാത്രകൾക്ക് ഇനിയുള്ളത്. സ്വന്തം വാഹനങ്ങളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ഒപ്പം ചേർന്നു ഒഴിവുള്ള സീറ്റില്‍ പോകുന്ന രീതിയാണ് കാർ പൂളിങ് എന്നു ലളിതമായി പറയാം.

ഒന്നോ രണ്ടോ ആളുകൾ മാത്രം കാറുകളിൽ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മറ്റുള്ളവരെ ക്ഷണിച്ച് എല്ലാവരും കൂടി ഒരുമിച്ച്, ചിലപ്പോൾ മാറിമാറി ഡ്രൈവ് ചെയ്തു പോകുന്ന രീതിക്ക് വളരെ പ്രചാരമുണ്ട്. കഴിഞ്ഞ വർഷം ഈസ്റ്റര്‌, ഓണം സീസണുകളിൽ നാട്ടിലേക്ക് വരാന്‍ നിരവധി ആളുകളണ് കാർ പൂളിങ് ഉപയോഗിച്ചത്. ഫേസ്ബുക്ക് ഗ്രൂപ്പുകളും വാട്സാപ്പ് ഗ്രൂപ്പുകളും സൗഹൃദങ്ങളും ഓഫീസ് കൂട്ടായ്മകളും ഒക്കെ വഴിയാണ് മിക്കപ്പോഴും ഇത്തരം യാത്രകൾക്ക് അവസരമൊരുങ്ങുന്നത്.

കൂട്ടുകാരുടെ റെക്കമൻഡേഷന്‍ വഴി യാത്രയിൽ പങ്കാളികളാകുന്നവരും ഉണ്ട്. തനിച്ച് യാത്ര ചെയ്യുന്നവർ സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവയ്ക്കുക വഴി അവരുമായി ബന്ധപ്പെട്ട് സംസാരിച്ച് ധാരണയിലെത്തി യാത്ര പ്ലാൻ ചെയ്യാം. ഇത് കൂടാതെ ഒരേ റൂട്ടിൽ പോകേണ്ട ആളുകൾ ചേർന്ന് ഒരുമിച്ച് പോവുകയോ ഒരു വണ്ടി വാടകയ്ക്ക് എടുത്ത് നാട്ടിലേക്ക് ഓടിച്ചു പോവുകയും ചെയ്യുന്ന രീതിയുമുണ്ട്.

കാർ പൂളിങ് യാത്രയിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരുപക്ഷേ, തീർത്തും അപരിചിരായ ആളുകള്‍ക്കൊപ്പമായിരിക്കും നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വരിക. നിങ്ങളുടെ ഒപ്പം കാർ പൂളിങ്ങില്‌ ഒരുമിച്ച് പോകുന്ന ആളുകളുടെ വ്യക്തിവിവരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ റൂട്ട്, യാത്ര പോകുന്ന സമയം, ഡ്രൈവിങ്, ഇന്ധന ചെലവ് പങ്കുവയ്ക്കൽ, ചെലവ് നോക്കൽ തുടങ്ങിയ കാര്യങ്ങളിൽ നേരത്തെ തന്നെ ഒരു ധാരണയുണ്ടാക്കാൻ ശ്രമിക്കുക.

യാത്രാ വിവരങ്ങള്‍ ഏറ്റവും അടുപ്പമുള്ളവരുമായി പങ്കുവയ്ക്കുക. നിങ്ങളുടെ റൂട്ട്, മാപ്പ് ലൊക്കേഷൻ, വണ്ടിയുടെ നമ്പർ, സഹയാത്രികരുടെ വിവരങ്ങൾ,ലൈവ് ലോക്കേഷൻ പോലുള്ള കാര്യങ്ങൾ പങ്കുവയ്ക്കുക.
യാത്ര കഴിവതും പകൽ നേരമാക്കുക. അപരിചിതരായ ആളുകൾക്കൊപ്പം രാത്രി യാത്ര തീർത്തും ഒഴിവാക്കുക.

കാർപൂൾ ദോഷങ്ങള്‍

തീർത്തും അപരിചിതരായ ആളുകൾക്കൊപ്പം കാറിൽ യാത്ര ചെയ്യണം എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ സ്ത്രീകൾ, തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകൾ എന്നിവർ പൊതുവേ കാർപൂൾ തിരഞ്ഞെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. കുടുംബമായി യാത്ര ചെയ്യുന്നവർക്കും കാർ പൂൾ ബുദ്ധിമുട്ടാണ്. മൂന്നും നാലും സീറ്റ് കാർ പൂളിങ്ങിൽ ഒരുമിച്ച് കിട്ടുക എന്നതാണ് കുടുംബമായി കാർ പൂൾ നോക്കുമ്പോൾ നേരിടുന്ന വെല്ലുവിളി.

മികച്ച ആപ്പുകൾ തിരഞ്ഞെടുക്കാം

കാർ പൂളിങ്ങ് സൗകര്യ നല്കുന്ന നിരവധി ആപ്പുകളും വെബ്സൈറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളും ഉപയോഗവും ഒക്കെ അറിഞ്ഞ ശേഷം മാത്രം അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാം. BlaBlaCar, Quick Ride, Kombo, Carpool തുടങ്ങിയവ ലഭ്യമായ ചില കാർപൂൾ സൈറ്റുകളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam 2024 bangalore chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+