Search
  • Follow NativePlanet
Share
» » രാജധാനിയേക്കാൾ ഒരുപടി മുന്നിൽ, വന്ദേ ഭാരത് സ്ലീപ്പറിൽ സുഖയാത്ര, സുരക്ഷിതം! വ്യത്യസ്തമാക്കുന്ന 9 കാര്യങ്ങൾ

രാജധാനിയേക്കാൾ ഒരുപടി മുന്നിൽ, വന്ദേ ഭാരത് സ്ലീപ്പറിൽ സുഖയാത്ര, സുരക്ഷിതം! വ്യത്യസ്തമാക്കുന്ന 9 കാര്യങ്ങൾ

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്കു ശേഷം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിരത്തിലിറങ്ങുവാൻ പോവുകയാണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ പ്രോട്ടോടൈപ്പ് ഓഗസ്റ്റിൽ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് വാർത്തകൾ. ദീർഘദൂര യാത്രകൾ ലക്ഷ്യം വെച്ച് പുറത്തിറക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ സൗകര്യത്തിലും സുരക്ഷയിലും സാങ്കേതിക വിദ്യകളിലുമെല്ലാം രാജ്യത്തെ മറ്റു ട്രെയിനുകളേക്കാൾ ഒരുപടി മുന്നിലായിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ദീർഘ ദൂരയാത്രകൾക്കായി മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽവന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സഞ്ചരിക്കും. ഇതോടെ ഇത്തരം റൂട്ടുകളിൽ മണിക്കൂറുകളുടെ ലാഭമാണ് യാത്രക്കാര‍്ക്ക് ലഭിക്കുക. ഈ ഒരു കാരൻണം മാത്രം മതി ആളുകൾക്ക് യാത്രകൾക്ക് വന്ദേ ഭാരത് സ്ലീപ്പർ തിരഞ്ഞെടുക്കുവാൻ. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓഗസ്റ്റ് 15-ന് പരീക്ഷണ ഓട്ടം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

vande bharat sleeper Vs rajdhani express

ഇന്ത്യയില്‍ നിലവിൽ ഏറ്റവും മികച്ച ട്രെയിൻ സർവീസുകളിലൊന്നായ രാജധാനി എക്സ്പ്രസ് ട്രെയിനുകളെക്കാൾ മികച്ച യാത്രാനുഭവം ഉറപ്പുവരുത്തുന്നവയാവും സ്ലീപ്പർ എന്നാണ് അധികൃതരും ഉറപ്പുരുന്നത്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ച് ബിഇഎംഎൽ ആണ് വന്ദേ ഭാരത് സ്ലീപ്പർ നിർമ്മിക്കുന്നത്. ഇതാ വന്ദേ ഭാരത് സ്ലീപ്പറിനെ പ്രത്യേകതയുള്ളതാക്കുന്ന ഘടകങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

വന്ദേ ഭാരത് സ്ലീപ്പർ Vs രാജധാനി എക്സ്പ്രസ്

1. വേഗത

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്. വേഗത കൂട്ടാൻ മാത്രമല്ല, ആവശ്യ സാഹചര്യങ്ങളിൽ എത്രയും പെട്ടന്ന് വേഗത കുറയ്ക്കുവാനും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് സാധിക്കും. വേഗതയേറിയ ആക്സിലറേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ട്രെയിനിന്‍റെ ശരാശരി വേഗത വർധിപ്പിക്കുകയും അങ്ങനെ യാത്രാ ദൈർഘ്യം കുറയ്ക്കുകയും ചെയ്യും.
അതേസമയം, 55 വർഷങ്ങൾക്ക് മുൻപ് 1969 ൽ ആണ് ആദ്യ രാജധാനി എക്സ്പ്രസ് സർവീസ് ആരംഭിച്ചത്, മണിക്കൂറിൽ പരമാവധി 110- 130 കിലോമീറ്റർ വേഗതയാണ് രാജധാനി എക്സ്പ്രസിനുള്ളത്.

Vande Bharat Sleeper And Rajdhani Express Comparing The Facilities

2.കുഷ്യനിങ് ബെർത്തുകൾ

സാങ്കേതിക വിദ്യകളും വേഗതയുമെല്ലാം മൊത്തത്തിലുള്ള യാത്രാനുഭവം വർധിപ്പിക്കുമങ്കിലും യാത്രക്കാർക് അതനുഭവപ്പെടണമെങ്കിൽ അത് സീറ്റിലോ ബെർത്തിലോ അവർക്ക് കിട്ടണം. ഇരിക്കാനും കിടക്കാനുമായി മികച്ച കുഷ്യനുകളാണ് ഓരോ ബെർത്തിലും ഒരുക്കിയിരിക്കുന്നത്. കിടപ്പ് സുഖകരമാക്കുവാൻ മികച്ച ഗുണനിലവാരമുള്ള സൈഡ് ബെർത്ത് കുഷ്യനിങ്ങാണ് നല്കിയിരിക്കുന്നത്. രാജധാനി എക്സ്പ്രസിലുള്ളതിനേക്കാൾ മികച്ചതാണിത്.

3.കുലുക്കമില്ലാത്ത യാത്ര

കുലുക്കമില്ലാത്ത യാത്രയാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത കപ്ലറുകളും ഡിസൈനും ഇതിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ രാത്രി യാത്രകളിൽ ഞെട്ടാതെയും കുലുങ്ങാതെയും സുഖകരമായി ഉറങ്ങി പോകാം. പിറ്റേന്ന് ക്ഷീണമില്ലാത്ത ഒരു പ്രഭാതം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ഈ സൗകര്യം രാജധാനി എക്സ്പ്രസ് ട്രെയിനുകളിൽ ലഭ്യമല്ല.

4. യാത്രക്കാരുടെ സൗകര്യം

യാത്രക്കാരുടെ സൗകര്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം നല്കിയാണ് വന്ദേ ഭാരത് സ്ലീപ്പർ നിർമ്മിച്ചിരിക്കുന്നതെന്നാണ് ഇതിന്‍റെ പുറത്തുവന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുകളിലെ ബർത്തുകളിലേക്ക് കയറാനായി തയ്യാറാക്കിയ ഗോവണി ഉപയോഗിക്കാൻ എളുപ്പവും സൗകര്യപ്രദവുമാണ്. യാത്രക്കാർക്ക് മുകളിലേക്കും നടുവിലേക്കും എളുപ്പത്തിൽ പ്രവേശിക്കാൻ ഇതുവഴി സാധിക്കും,

5. മെച്ചപ്പെട്ട അന്തരീക്ഷം

വന്ദേ ഭാരത് സ്ലീപ്പറു രാജധാനി എക്സ്പ്രസും തമ്മിലുള്ള മറ്റൊരു വ്യത്യാസം വന്ദേ ഭാരതിന്‍റെ മെച്ചപ്പെട്ട അന്തരീക്ഷം ആണ്. പൊടിയില്ലാത്ത അന്തരീക്ഷമായിരിക്കും സ്ലീപ്പറിലുള്ളത്. കൂടാതെ മികച്ച എയർ കണ്ടീഷനിംഗിനായി പൂർണ്ണമായും അടച്ച ഗാംഗ്‌വേകൾ ഇതിൽ ഉണ്ടായിരിക്കും.

6. വാതിലുകൾ

ട്രെയിൻ യാത്രകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നതിനൊരു കാരണം വാതിൽപ്പടിയിൽ നിന്നുള്ള യാത്രയാണ്. എന്നാൽ വന്ദേ ഭാരത് എക്സ്പ്രസ് പോലെ തന്നെ വന്ദേ ഭാരത് സ്ലീപ്പറിൽ യാത്രക്കാർക്കായി ഓട്ടോമാറ്റിക് എൻട്രി , എക്സിറ്റ് ഡോറുകൾ ഉണ്ടായിരിക്കും. ഇവ നിയന്ത്രിക്കുന്നത് ലോക്കോ പൈലറ്റ് ആയിരിക്കും. സ്റ്റേഷനിൽ നിർത്തുന്ന സമയത്തല്ലാതെ ഇത് തുറക്കില്ല എന്നതിനാൽ വാതിൽപ്പടിയിലെ അപകടങ്ങൾ ഇല്ലാതാവും. കൂടാതെ, കോച്ചുകൾക്കിടയിൽ ഓട്ടോമാറ്റിക് ഇൻ്റർകണക്റ്റിംഗ് ഡോറുകളും ഉണ്ടായിരിക്കും. രധാനിയിൽ ഇത്തരം സൗകര്യങ്ങൾ ലഭ്യമല്ല.

7. കുറഞ്ഞ അപകട സാധ്യത

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രാജധാനി എക്‌സ്‌പ്രസ് ട്രെയിനുകളേക്കാൾ അപകട സാധ്യത കുറഞ്ഞവയാണ്. ഫ്രണ്ട്, ഇൻ്റർമീഡിയറ്റ് സൈഡ് ക്രാഷ് ബഫറുകൾ, ഡിഫോർമേഷൻ ട്യൂബുകളുള്ള ഫ്രണ്ട്, ഇൻ്റർമീഡിയറ്റ് കപ്ലറുകൾ എന്നിവ അപകട സാധ്യത കുറയ്ക്കുന്നു.

8. അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ

രാജധാനി ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് മികച്ച അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കും. . വന്ദേ ഭാരത് സ്ലീപ്പർ, ലഗേജ് കമ്പാർട്ടുമെന്‍റുകൾക്കുള്ള ഫയർ ബാരിയർ വാൾ മീറ്റിംഗ് E30 ഇന്‍റഗ്രിറ്റി ഫീച്ചർ ചെയ്യുന്നു, ഇത് സലൂണിലേക്കും ക്യാബ് ഏരിയകളിലേക്കും തീ പടരുന്നത് തടയുന്നു. കാറുകൾക്കിടയിൽ തീ പടരുന്നത് തടയാൻ ഓരോ കാറിലും ഫയർ ബാരിയർ എൻഡ് വാൾ ഡോർ (E15) സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, അണ്ടർ ഫ്രെയിമിൽ നിന്ന് തീ പടരുന്നത് തടയാൻ സിസ്റ്റം 15 മിനിറ്റ് വരെ ഇൻസുലേഷനും നൽകുന്നു.

9. ഓസ്റ്റെനിറ്റിക് സ്റ്റീൽ

ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ വസ്തുക്കളാണ് വന്ദേ ഭാരത് സ്ലീപ്പറിനായി ഉപയോഗിച്ചിരിക്കുന്നത്. സൈഡ് ഭിത്തികൾ, ഫ്‌ലോർ ഷീറ്റ്, ക്യാബ് എന്നിവയ്‌ക്കായി ഓസ്റ്റെനിറ്റിക് സ്റ്റീലാണ് ഉപയോ​ഗിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+