എറണാകുളം- ബെംഗളുരു സ്പെഷ്യൽ വന്ദേ ഭാരത് എക്സ്പ്രസ് ജൂലൈ 31 ബുധനാഴ്ച സർവീസ് ആരംഭിക്കും. എറണാകുളത്ത് നിന്ന് പാലക്കാട് ജോലാർപേട്ട് വഴി ബെംഗളുരുവിലേക്കും തിരിച്ചുമാണ് വന്ദേ ഭാരത് സർവീസ് നടത്തുക. ട്രെയിൻ ഓട്ടം ആരംഭിക്കുന്നതിനു മുന്നോടിയായി റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളം സ്റ്റേഷനിൽ എത്തിച്ചു. വെള്ള നിറത്തിലുള്ള റേക്കിന് പകരം ഓറഞ്ച് കളറിലുള്ള റേക്ക് ആയിരിക്കും എറണാകുളം- ബെംഗളുരു- എറണാകുളം വന്ദേ ഭാരത് സർവീസിന് ഉണ്ടായിരിക്കുക.
പുതിയ റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിനു മുന്‍പുള്ള പരീക്ഷണ ഓട്ടം ഈ റൂട്ടിൽ ഉണ്ടായിരിക്കില്ല എന്നാണ് റിപ്പോർട്ട്. നേരത്തെ, ക്രിസ്മസ്- ന്യൂഇയർ സീസണിൽ കോട്ടയം- ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ താൽക്കാലിക സർവീസ് ആയി ഓടിയിട്ടുള്ളതിനാലാണ് പരീക്ഷണ ഓട്ടം ഇല്ലാത്തത് എന്നാണ് റിപ്പോർട്ട്. കൂടാതെ, റേക്ക് ഷൊർണൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് കൊണ്ടുപോകുന്നതിനു മുൻപായി ചക്രങ്ങളുടെ തേയ്മാന പരിശോധനയും മറ്റ് അറ്റുകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുണ്ട്.

എറണാകുളം-ബെംഗളുരു- എറണാകുളം സ്പെഷ്യൽ വന്ദേ ഭാരത്
ട്രെയിൻ നമ്പർ 06001 എറണാകുളം-ബെംഗളുരു കന്‍റോൺമെന്‍റ് വന്ദേ ഭാരത് സ്പെഷ്യൽ ജൂലൈ 31, ഓഗസ്റ്റ് 2, 4, 7, 9, 11, 14, 16, 18, 21, 23, 25 എന്നീ ദിവസങ്ങളിൽ (ബുധൻ, വെള്ളി, ഞായർ) ഉച്ചയ്ക്ക് 12.50ന് എറണാകുള് നിന്ന് പുറപ്പെട്ട് അന്ന് രാത്രി 10.00 മണിക്ക് ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. ഈ തിയതികളിലായി ആകെ 12 സർവീസുകളാണ് ഉണ്ടായിരിക്കുക. തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഇ-റോഡ്, സേലം, എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
എറണാകുളം-ബെംഗളുരു വന്ദേ ഭാരത് യാത്രയ്ക്ക് 9 മണിക്കൂർ പത്ത് മിനിറ്റാണ് ആകെ വേണ്ടി വരുന്ന യാത്രാ സമയം. പിന്നിടുന്ന ആകെ ദൂരം 620 കിലോമീറ്ററാണ്. ആകെ എട്ടു കോച്ചുകൾ ഉള്ളതിൽ ഒരു കോച്ച് എക്സിക്യൂട്ടീവ് ചെയർകാറും 7 എണ്ണം ചെയർകാറുമാണ്.
എസി ചെയർ കാറിന് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2945 രൂപയുമാണ് നിരക്ക്. എസി ചെയർ കാറിന്‍റെ അടിസ്ഥാന നിരക്ക് 1310 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ അടിസ്ഥാന നിരക്ക് 2669 രൂപയുമാണ്
എറണാകുളം- ബെംഗളുരു വന്ദേ ഭാരത് 06001 സമയക്രമം
എറണാകുളം ജംങ്ഷൻ - 12:50
തൃശൂർ - 13:53
പാലക്കാട് ജംങ്ഷൻ - 15:15
പോത്തന്നൂർ ജംങ്ഷൻ - 16:13
തിരുപ്പൂർ - 16:58
ഈറോഡ് ജംങ്ഷന്‍ -17:45
സേലം ജംങ്ഷൻ - 18:33
ബെംഗളുരു കന്‍റോൺമെന്‍റ് -22:00.
ബെംഗളുരു -എറണാകുളം വന്ദേ ഭാരത് 06002
ട്രെയിൻ നമ്പർ 06002 ബെംഗളുരു -എറണാകുളം വന്ദേ ഭാരത് ബെംഗളുരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഗസ്റ്റ് 1, 3, 5, 8, 10, 12, 15, 17, 19, 22, 24, 26 എന്നീ ദിവസങ്ങളില് (വ്യാഴം, ശനി, തിങ്കള്‍) രാവിലെ 5.50 ന് ബെംഗളൂരു കന്റോൺമെന്‍റിൻ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെ ഇരുവശങ്ങളിലേക്കുമായി 24 ട്രിപ്പുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
ബെംഗളൂരു -എറണാകുളം വന്ദേ ഭാരത് 06002 സമയക്രമം
ബെംഗളൂരു കന്റോൺമെന്‍റ് - 5.30 AM
സേലം - 8.58 AM
ഈ റോഡ് - 9.50 AM
തിരുപ്പൂർ - 10.33 AM
പോത്തനൂർ - 11.15 AM
പാലക്കാട് - 12.08 PM
തൃശൂർ 1.18 PM
എറണാകുളം 2.20 PM
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













